ദേ കന്നഡ പഠിക്കണോ? സിംപിളല്ലേ? ഓട്ടോയിൽ വാക്കുകളും വിവർത്തനങ്ങളും എഴുതിവച്ച് ഡ്രൈവർ
കന്നഡ വാക്കുകളും വിവർത്തനവുമാണ് ഇതിൽ ഉള്ളത്. ഒപ്പം ഒരു ക്യുആർ കോഡും ഉണ്ട്. മെച്ചപ്പെട്ട ഉച്ചാരണത്തിനും പഠനത്തിനുമുള്ള വീഡിയോ കിട്ടുന്നതാണ് ഈ ക്യുആർ കോഡുകൾ.
ഇന്ന് ജോലിക്കും വിദ്യാഭ്യാസത്തിനും ഒക്കെയായി ആളുകൾ മറ്റ് സംസ്ഥാനങ്ങളിലേക്ക് യാത്ര ചെയ്യുകയും അവിടെ താമസമാക്കുകയും ഒക്കെ ചെയ്യാറുണ്ട്. അപ്പോൾ നേരിടുന്ന ഒരു പ്രധാന തടസമാണ് ഭാഷ. ഓരോ സംസ്ഥാനത്തെയും ഭാഷ കൈകാര്യം ചെയ്യുക കുറച്ച് ബുദ്ധിമുട്ടുള്ള കാര്യം തന്നെ. ബെംഗളൂരുവിലേക്ക് ഇന്ന് രാജ്യത്തിന്റെ പല ഭാഗത്ത് നിന്നുമുള്ള ആളുകൾ ജോലിക്കും മറ്റുമായി എത്തിച്ചേരാറുണ്ട്. അവർ അനുഭവിക്കുന്ന ഒരു പ്രധാന പ്രതിസന്ധിയാണ് എങ്ങനെ പ്രദേശത്തുള്ളവരുമായി ഇടപഴകും എന്നത്. കന്നഡയറിയാത്തവരായിരിക്കും മിക്കവാറും ഇവിടെ എത്തിച്ചേരുന്നത്.
അത്തരമൊരു സാഹചര്യത്തിലാണ് ഈ ഓട്ടോയും ഓട്ടോ ഡ്രൈവറും സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്. ഓട്ടോയിൽ യാത്ര ചെയ്യുന്നതിനിടയിൽ അത്യാവശ്യം ആവശ്യം വരുന്ന കന്നഡയാണ് ഓട്ടോയിൽ എഴുതി വച്ചിരിക്കുന്നത്. കന്നഡ പഠിക്കാം ഓട്ടോ കന്നഡിഗയിലൂടെ എന്നാണ് ഇതിൽ പറഞ്ഞിരിക്കുന്നത്. കന്നഡ അറിയാത്തവർക്ക് യാത്രക്കിടയിലും യാത്ര കഴിഞ്ഞും ആവശ്യമായി വരുന്ന അത്യാവശ്യം ചില കന്നഡ വാക്കുകളാണ് ഇതിൽ എഴുതിയിരിക്കുന്നത്.
കന്നഡ വാക്കുകളും വിവർത്തനവുമാണ് ഇതിൽ ഉള്ളത്. ഒപ്പം ഒരു ക്യുആർ കോഡും ഉണ്ട്. മെച്ചപ്പെട്ട ഉച്ചാരണത്തിനും പഠനത്തിനുമുള്ള വീഡിയോ കിട്ടുന്നതാണ് ഈ ക്യുആർ കോഡുകൾ. ബെംഗളൂരുവിൻ്റെ ഭൂപടവും ഇതിൽ കാണാം.
'ഹലോ സർ, ഇവിടെ നിർത്തൂ, നിങ്ങളെവിടെയാണ്, എത്ര രൂപയായി, യുപിഐ ഉണ്ടോ അതോ പൈസയായിട്ടേ സ്വീകരിക്കൂ?' തുടങ്ങിയ വാക്കുകളാണ് ഇതിൽ കുറിച്ചിരിക്കുന്നത്.
എന്തായാലും, വളരെ പെട്ടെന്നാണ് ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധയാകർഷിച്ചത്. ഒരുപാട് പേർ പോസ്റ്റിന് കമന്റുകളുമായി എത്തി. ആരേയും നിർബന്ധിക്കാതെ തന്നെ പുതിയൊരു ഭാഷ പഠിക്കാൻ പ്രചോദിപ്പിക്കുന്ന ഈ വഴി കൊള്ളാം എന്നായിരുന്നു ഒരാളുടെ കമന്റ്. ഇത് സംഭവം കൊള്ളാം എന്ന് തന്നെയാണ് മിക്കവരുടെയും അഭിപ്രായം.
ഇത് ലണ്ടൻ തന്നെയാണോ? ബംഗാളിലെ പ്രിയപ്പെട്ട ജൽമുരി വിറ്റ് വിദേശി, വീഡിയോ വൈറൽ