ഫോണില്‍ മധുരമുള്ള ശബ്ദം; ഡെലിവറി ബോയിയുമായി പ്രണയത്തിലായി ഓസ്‌ട്രേലിയൻ യുവതി !

കേൾക്കുമ്പോൾ ഒരു സിനിമാകഥ പോലെ തോന്നിയെങ്കിൽ തെറ്റി. കാരണം ഇത് ഒരു യഥാർത്ഥ പ്രണയ കഥയാണ്. 

Australian woman falls in love with delivery man after hearing voice on phone bkg


നത്സ ലൂക്കാസ്, ഓർഡർ ചെയ്ത കട്ട്ലറി ഡെലിവറിക്കായി കാത്തിരിക്കുകയായിരുന്നു. പെട്ടന്നാണ് ഒരു കോൾ അവളുടെ ഫോണിലേക്ക് വന്നത്. വീടിന് പുറത്ത് പാർസൽ വെച്ചിട്ടുണ്ട് എന്നറിയിച്ച് കൊണ്ടുള്ള ഡെലിവറി ഏജന്‍റ് കോറിയുടെ ഫോൺ കോൾ ആയിരുന്നു അത്. കോറിയുടെ ആകർഷകമായ ശബ്ദം അവളെ വല്ലാതെ ആകർഷിച്ചു. ആ ശബ്ദത്തോട് എന്തെന്നില്ലാത്ത പ്രണയം ആദ്യ കേൾവിയിൽ തന്നെ അവളിലുണ്ടായി. പിന്നെ മടിച്ചില്ല, ആ ഫോൺ സംഭാഷണം അവസാനിപ്പിക്കും മുമ്പേ അവള്‍ തന്‍റെ ഹൃദയവികാരം കോറിയുമായി പങ്കുവച്ചു. 

കടിക്കാൻ പാഞ്ഞടുത്ത് തലയില്ലാത്ത പാമ്പ്; ഞെട്ടിപ്പിക്കുന്ന വീഡിയോ കാണാം !

തന്നോടൊപ്പം ഡേറ്റിങ്ങിന് വരാമോയെന്ന് അവൾ കോറിയോട് ചോദിച്ചു. അയാള്‍ക്കും സന്തോഷം. അങ്ങനെ ഇരുവരും  തമ്മിലുള്ള ആകർഷകമായ ആ കൂടികാഴ്ചയുടെ സമയം വന്നെത്തി. ആ ആദ്യ കാഴ്ചയിൽ തന്നെ ഇരുവും തമ്മിലുള്ള പ്രണയവും പൂവണിഞ്ഞു. കേൾക്കുമ്പോൾ ഒരു സിനിമാകഥ പോലെ തോന്നിയെങ്കിൽ തെറ്റി. കാരണം ഇത് ഒരു യഥാർത്ഥ പ്രണയ കഥയാണ്. ഈ കഥയിലെ നായിക ഓസ്ട്രേലിയയിലെ ഡാർവിന്‍ സ്വദേശിനിയായ മുപ്പത് വയസുകാരി തനത്സ ലൂക്കാസ് ആണ്. നായകൻ ഡെലിവറി ഏജന്‍റായ കോറിയും. 2020 -ൽ ആണ് ഇവരുടെ ഈ അപൂർവ പ്രണയം മൊട്ടിട്ടത്.

'മാന്യതയില്ലാത്തവർ'; പാകിസ്ഥാനിലെ സ്വാത്ത് താഴ്വാരയില്‍ പെണ്‍കുട്ടികളുടെ ക്രിക്കറ്റ് മത്സരം തടഞ്ഞ് മതനേതാക്കൾ

ഓസ്‌ട്രേലിയയിലെ നാഷണൽ ഡിസെബിലിറ്റി ഇൻഷുറൻസ് സ്കീമിന്‍റെ കേസ് മാനേജരാണ് തനത്സയെന്ന് മിറർ റിപ്പോർട്ട് ചെയ്യുന്നു.  ഡെലിവറി ഏജന്‍സി വിട്ട് ഇപ്പോൾ ട്രക്ക് ഡ്രൈവറായി ജോലി ചെയ്യുകയാണ് കോറി. വിവാഹിതരായി ഒരുമിച്ച് താമിസിക്കുന്ന ഇവർക്ക് ഇപ്പോൾ രണ്ട് കുട്ടികൾ ഉണ്ട്. കോറി ഫോണിൽ നന്നായി സംസാരിച്ചിരുന്നുവെന്നും അത് വളരെ മാന്യമായി തോന്നിയെന്നും ആദ്യമായി ശബ്ദം കേട്ടപ്പോൾ തന്നെ തന്‍റെ പ്രണയം അവനെ അറിയിക്കാൻ തോന്നിയെന്നുമാണ് തനത്സ ഇപ്പോൾ ആദ്യാനുരാഗത്തെ കുറിച്ച് പറയുന്നത്. തങ്ങളുടെ സ്നേഹം ഓരോ ദിവസവും ശക്തമായി വളരുകയാണന്ന് കോറിയും കൂട്ടിച്ചേർത്തു. 2020 ഡിസംബർ 19 -ന് നോർത്തേൺ ടെറിട്ടറിയിലെ ഡാർവിനിൽ വെച്ചാണ് ഇരുവരും വിവാഹിതരായത്.  ദമ്പതികൾ ഇപ്പോൾ ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബേനിലാണ് താമസിക്കുന്നത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Latest Videos
Follow Us:
Download App:
  • android
  • ios