മരണാനന്തരം അമ്മയുടെ സ്പോട്ടിഫൈ അക്കൌണ്ട് ഡിലീറ്റ് ചെയ്യാന്‍ ശ്രമിച്ചു; മറുപടി കണ്ട് അന്തംവിട്ട് സോഷ്യൽ മീഡിയ

അമ്മ മരിച്ചതിന് പിന്നാലെ മകൾ, അമ്മ ഉപയോഗിച്ചിരുന്ന സ്പോട്ടിഫൈയുടെ അക്കൌണ്ട് റദ്ദാക്കാന്‍ ശ്രമിച്ചു. പക്ഷേ, അതിന് സ്പോട്ടിഫൈ നല്‍കിയ മറുപടി സോഷ്യൽ മീഡിയ ഉപയോക്താക്കളെ ചിരിപ്പിച്ചു. 

Attempted to delete mother s Spotify account after her death Social media canot stop laughing at the response


പ്പുകളിലൂടെയാണ് ഇപ്പോൾ പലരുടെയും ഒരോ ദിവസങ്ങളും കടന്ന് പോകുന്നത്. ഉപയോഗത്തിലുള്ള ഒരു മൊബൈല്‍ ഫോണില്‍ പല കാര്യങ്ങൾക്ക് ഉപയോഗിക്കാവുന്ന കുറഞ്ഞത് മുപ്പതോ നാല്പതോ ആപ്പുകള്‍ ഇന്‍സ്റ്റാൾ ചെയ്തിട്ടുണ്ടാകും. രാവിലെ ഉണരുന്നതിന് ഒരു ആലാറം. പിന്നീട് ഓടാന്‍ പോകുമ്പോൾ മറ്റൊന്ന്. ഡയറ്റ് നോക്കുന്നത് മറ്റൊരു ആപ്പ്. ആരോഗ്യം നോക്കാന്‍ വേറൊന്ന്. ഓഹരിക്കായി മറ്റൊന്ന്, പാട്ട് കേൾക്കാന്‍, പാട്ട് കാണാന്‍, സിനിമ കാണാന്‍, തീയറ്ററുകൾ ട്രെയിനുകൾ, ബസുകൾ വിമാനങ്ങൾ... എല്ലാം ബുക്ക് ചെയ്യാന്‍ ഓരോരോ ആപ്പുകൾ. അങ്ങനെ ഓരോ മനുഷ്യന്‍റെയും ഇന്നത്തെ ഒരു ദിവസമെന്നത് നിരവധി ആപ്പുകളിലൂടെയുള്ള യാത്രയായി മാറുന്നു. അപ്പോൾ, ഇത്തരം ആപ്പുകൾ ഉപയോഗിക്കുന്ന ഒരു വ്യക്തി മരിച്ചാല്‍... 

അത്തരം ഒരു അനുഭവത്തിലൂടെ കടന്ന് പോകേണ്ടി വന്ന ഒരു യുവതിഎഴുതിയ കുറിപ്പും പങ്കുവച്ച ചിത്രങ്ങളും സമൂഹ മാധ്യമ ഉപയോക്താക്കളില്‍ വലിയ ചിരിയാണ് അവശേഷിപ്പിച്ചത്. മരിച്ചതിന് പിന്നാലെ അമ്മ ഉപയോഗിച്ചിരുന്ന ആപ്പുകളുടെ സബ്ക്രിപ്ഷന്‍സ് അവസാനിപ്പിക്കാന്‍ ശ്രമിച്ച മകൾക്ക് സ്പോട്ടിഫൈ അയച്ച മറുപടിക്കുറിപ്പാണ് ചിരിയില്‍ അവശേഷിച്ചത്. 'എന്‍റെ മരിച്ച് പോയ അമ്മയുടെ സ്പോട്ടിഫൈ അക്കൌണ്ട് അവസാനിപ്പിക്കാന്‍ ശ്രമിച്ചു. അത് പ്രതീക്ഷിച്ചത് പോലെ നടന്നില്ല' എന്ന കുറിപ്പിനോടൊപ്പം യുവതി രണ്ട് ചിത്രങ്ങളും തന്‍റെ റെഡ്ഡിറ്റ് അക്കൌണ്ടില്‍ പങ്കുവച്ചു. കുറിപ്പും ചിത്രങ്ങളും പെട്ടെന്ന് തന്നെ സമൂഹ മാധ്യമ ഉപയോക്താക്കളുടെ ശ്രദ്ധനേടി. 

ഹൈ ഹീൽ ചെരുപ്പുകളെ ചൊല്ലി തർക്കം; ഒരു വർഷം മാത്രമായ വിവാഹ ബന്ധം കുടുംബ കോടതിയിലേക്ക്, പിന്നീട് സംഭവിച്ചത്

I cancelled my dead moms Spotify and it did not go as expected.
byu/tammytrex inmildlyinfuriating

ഭക്ഷണം ഉണ്ടാക്കുന്നതിനിടെ തള്ളവിരൽ പൊള്ളി; പിന്നാലെ അണുബാധ, യുവാവിന് രണ്ട് കാലും നഷ്ടമായി

അക്കൌണ്ട് റദ്ദാക്കാന്‍ ശ്രമിച്ചപ്പോൾ സ്പോട്ടിഫൈയുടെ ടെക്നിക്കൽ ടീമിന്‍റെ സന്ദേശം യുവതിക്ക് ലഭിച്ചു, 'എന്ത് കാരണം കൊണ്ടാണ് നിങ്ങളുടെ പ്രീമിയം അക്കൌണ്ട് ക്ലോസ് ചെയ്യുന്നത്'  എന്നായിരുന്നു ചോദ്യം. അതില്‍ നല്‍കിയിട്ടുള്ള ഓപ്ഷനുകളില്‍ 'അദർ' എന്ന് ഓപ്ഷന്‍ തെരഞ്ഞെടുത്ത യുവതി, 'ഞാന്‍ മരിച്ചു' എന്ന് അമ്മയ്ക്ക് വേണ്ടി കുറിച്ചു. തൊട്ടടുത്തായി മറ്റൊരു ചോദ്യം എത്തി. ഭാവിയില്‍ നിങ്ങൾ സ്പോട്ടിഫൈ സബ്സ്ക്രൈബ് ചെയ്യാന്‍ എത്രമാത്രം ഇഷ്ടപ്പെടുന്നുവെന്നായി ചോദ്യം. യുവതി 'അങ്ങേയറ്റം സാധ്യതയില്ല' എന്ന മറുപടിയാണ് നല്‍കിയത്. ഇതിന് പിന്നാലെ, ഗുഡ് ബൈ പറയുന്നത് ഏറെ വിഷമമുള്ള കാര്യമാണെന്നും പക്ഷേ, എപ്പോൾ വേണമെങ്കിലും പ്രീമിയം അക്കൌണ്ട് എടുക്കുന്നത് എളുപ്പമാണെന്നും വ്യക്തമാക്കിയ സ്പോട്ടിഫൈ, കുറച്ച് പാട്ടുകളുടെ ഒരു ലിസ്റ്റ് ഉണ്ടാക്കി അതിനെ 'ഇപ്പോൾ ഗുഡ്ബൈ' എന്ന ഒരു ലിസ്റ്റിലിട്ട് അതിന്‍റെ ലിങ്ക് കേൾക്കാനായി യുവതിക്ക് സമ്മാനിച്ചു. 

അമ്മയുടെ മരണം പോലെ സങ്കടകരമായ ഒരു അവസ്ഥയിലും ഇത്തരം ആപ്പുകളുടെ ജനറേറ്റഡ് സന്ദേശങ്ങൾ കണ്ട് ചിരിക്കാതിരിക്കുന്നതെങ്ങനെ എന്നായിരുന്നു മിക്ക ആളുകളും എഴുതിയത്. അമ്മയുടെ മരണത്തില്‍ എന്‍റെ ഹൃദയം നറഞ്ഞ അനുശോചനം. ഇത്തരം കടുത്ത കോമഡികൾ നിങ്ങളുടെ വേദനയെ ലഘൂകരിക്കുമെന്ന് കരുതുന്നതായി ഒരു കാഴ്ചക്കാരന്‍ കുറിച്ചു. മറ്റൊരു ഉപയോക്താവ് തനിക്കും നേരത്തെ സമാനമായ അവസ്ഥയിലൂടെ കടന്ന് പോകേണ്ടിവന്നെന്ന് എഴുതി. 

ലിപ് സ്റ്റഡ് വാങ്ങാൻ 680 രൂപ വേണം, അമ്മയുടെ 1.16 കോടി രൂപയുടെ ആഭരണങ്ങൾ വിറ്റ് മകൾ
 

Latest Videos
Follow Us:
Download App:
  • android
  • ios