താമസിച്ചിരുന്നത് അമ്മയുടെ ബേക്കറിക്ക് തൊട്ടടുത്ത്, പക്ഷേ, തിരിച്ചറിഞ്ഞത് 50 -ാം വയസില്‍

സ്ഥിരമായി പോകുന്ന ബേക്കറിയിലെ സ്ത്രീ തന്‍റെ സ്വന്തം അമ്മയാണെന്ന് തിരിച്ചറിഞ്ഞത് 50 -ാമത്തെ വയസില്‍. 

At the age of 50 he realised that the bakery owner near his house was his birth mother


നുഷ്യരുടെ ജീവിതം സങ്കീർണ്ണമായ ഒന്നാണ്. പലപ്പോഴും മറ്റുള്ളവരെ ആശ്ചര്യപ്പെടുത്തുന്ന തരത്തില്‍ ജീവിക്കുന്നവരാകും നമ്മുടെ തൊട്ടടുത്ത് നില്‍ക്കുന്നവരില്‍ പലരും. അത്തരമൊരു അസാധാരണ ജീവിതം പങ്കുവയ്ക്കുകയാണ് യുഎസ് സംസ്ഥാനമായ ചിക്കാഗോ സ്വദേശിയായ  വാമർ ഹണ്ടർ. താന്‍ സ്ഥിരമായി പോകാറുള്ള വീടിന് സമീപത്തെ ബേക്കറിയുടമയാണ് തന്‍റെ സ്വന്തം അമ്മയെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത് തന്‍റെ 50 -ാമത്തെ വയസില്‍, അപ്പോള്‍ വാമറിന്‍റെ അമ്മയ്ക്ക് പ്രായം 67. അസാധാരണമായ ആ കണ്ടെത്തലിന്‍റെ സന്തോഷത്തിലാണ് വാമറും അദ്ദേഹത്തിന്‍റെ അമ്മ ലെനോർ ലിൻഡ്സെയും. 

1974 ൽ ഹണ്ടറിന് ജന്മം നൽകുമ്പോൾ ലിൻഡ്സെയ്ക്ക് 17 വയസ്സ് മാത്രമായിരുന്നു പ്രായം. ജീവിതം ദുരിതപൂർണ്ണമായി കടന്ന് പോകുമ്പോള്‍ ഒരു കുട്ടിയെ കൂടി വളര്‍ത്താനുള്ള സാമ്പത്തിക ശേഷിയില്ലാത്തതിനാല്‍ ലെനോര്‍ തന്‍റെ ആദ്യ കുഞ്ഞിനെ ദത്ത് നല്‍കി. പിന്നീടങ്ങോട്ട് ജീവിതത്തിലെ പല കാലത്തിലൂടെ പല വേഷങ്ങളിലൂടെ കടന്ന് പോയപ്പോഴൊന്നും അവര്‍ക്ക് തന്‍റെ മൂത്ത മകനെ കണ്ടെത്താനായില്ല. ഒടുവില്‍ ചിക്കാഗോയില്‍ അവരൊരു ബേക്കറി തുറന്നു. തന്‍റെ കടയില്‍ സ്ഥിരമായി എത്താറുള്ള വാമർ തന്‍റെ മൂത്ത മകനാണെന്ന് അപ്പോഴും ലെനോർ തിരിച്ചറിഞ്ഞില്ല. 

ഒഴിവാകുമോ ആ മാലിന്യ കൂമ്പാരം? പ്ലാസ്റ്റിക്കിനെ ഭക്ഷിക്കുന്ന പുഴുക്കളെ കണ്ടെത്തി

ആറ് ദശലക്ഷത്തിലധികം മനുഷ്യരുടെ അസ്ഥികൂടങ്ങള്‍ സൂക്ഷിച്ചിരിക്കുന്ന പാരീസിലെ കാറ്റകോംബ്സ്; വീഡിയോ വൈറൽ

2022 ല്‍ കാലിഫോർണിയ ആസ്ഥനമായി പ്രവര്‍ത്തിക്കുന്ന ജനിതക വംശശാസ്ത്രജ്ഞൻ ഗബ്രിയേല വാർഗാസാണ് 50 വര്‍ഷം മുമ്പ് പിരിഞ്ഞുപോയ ആ അമ്മയെയും മകനെയും പരസ്പരം കണ്ടെത്താന്‍ സഹായിച്ചത്. ഗബ്രിയേല വാർഗാസ് ജനിതക പരിശോധനയിലൂടെ ഇരുവരും തമ്മിലുള്ള രക്തബന്ധം കണ്ടെത്തുകയും ലെനോർ ലിൻഡ്സെ അത് അറിയിക്കുകയും ചെയ്തു. വിവരം അറിയുമ്പോള്‍ ലെനോർ സ്തനാർബുദ ശസ്ത്രക്രിയയുടെ ഭാഗമായ കീമോതെറാപ്പിക്ക് വിധേയയാകാൻ തയ്യാറെടുക്കുകയായിരുന്നു.  വിവരമറിഞ്ഞ് ഉടന്‍ തന്നെ തന്‍റെ കടയിലെ സ്ഥിരം കസ്റ്റമറായ വാമർ ഹണ്ടറെ, തന്‍റെ മൂത്ത മകനെ ലെനോർ ലിൻഡ്സെ ഫോണില്‍ വിളിച്ചു. ആ വിളി ഒരു ഭ്രാന്തമായ അലര്‍ച്ചയായിരുന്നെന്നാണ് പിന്നീട് വാമര്‍ മാധ്യമങ്ങളോട് പറഞ്ഞത്.  'ഇത് വാമർ ഹണ്ടർ ആണോ?' എന്ന ലെനോറിന്‍റെ ചോദ്യത്തിന് പിന്നാലെ അവർ തന്‍റെ അമ്മയാണെന്ന് പറഞ്ഞപ്പോള്‍ തനിക്ക് മറ്റൊന്നും കേള്‍ക്കാന്‍ കഴിഞ്ഞില്ലെന്നും പിന്നാലെ തങ്ങളിരുവരും അലറുകയായിരുന്നെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. ഇന്ന് വാമറും അമ്മയുടെ ഒരുമിച്ചാണ് തങ്ങളുടെ കുടുംബ ബിസിനസ് ആയ ബേക്കറി നോക്കി നടത്തുന്നത്. 
 

Latest Videos
Follow Us:
Download App:
  • android
  • ios