കൗമാരക്കാരിയായ സൈനികയുടെ ആത്മഹത്യ, സൈനിക ബാറില്‍ വച്ച് നടന്ന പീഡനത്തെ തുടര്‍ന്നെന്ന് റിപ്പോര്‍ട്ട് !
സൈനിക പരിശീലന കേന്ദ്രത്തിലെ ബാറിൽ വച്ച് രാത്രി വൈകിയാണ് പീഡനം നടന്നത്. ഭയന്ന് പോയ ജെയ്സ്ലി ബാറിലെ ടോയിലറ്റില്‍ ഒളിക്കുകയായിരുന്നു. രാത്രിയില്‍ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന അവളുടെ സുഹൃത്തുക്കളിൽ ഒരാളെ അവൾ ഫോൺ ചെയ്യുകയും ഉറങ്ങുന്നത് വരെ തന്നോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും ജെയ്സ്ലി അമ്മ ബിബിസിയോട് പറഞ്ഞു.
പുരുഷന്മാരുടെ പൂര്‍ണ്ണ നിയന്ത്രണത്തിലായിരുന്ന സൈന്യങ്ങളിലേക്ക് അടുത്ത കാലത്താണ് സ്ത്രീകള്‍ക്ക് പ്രവേശനം അനുവദിച്ച് തുടങ്ങിയത്. സ്ത്രീകള്‍ സൈന്യത്തിലേക്ക് ജോലിക്ക് കയറിയ കാലം മുതല്‍ ഉയര്‍ന്ന ഉദ്യോഗസ്ഥരില്‍ നിന്നും ശാരീരികവും മാനസികവുമായി പീഡനങ്ങള്‍ എല്‍ക്കുന്നതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും ലോകത്തിലെ ഒരു രാജ്യത്തെ സൈന്യവും ഇത് സംബന്ധിച്ച തെളിവുകളോ റിപ്പോര്‍ട്ടുകളോ പുറത്ത് വിട്ടിരുന്നില്ല. സൈന്യം തന്ത്രപ്രധാന മേഖലയാണെന്നും ഇത്തരം റിപ്പോര്‍ട്ടുകള്‍ സൈന്യത്തിന്‍റെ ആത്മവീര്യം നശിപ്പിക്കുമെന്നായിരുന്നു ഇതിന് കാരണമായി പറഞ്ഞിരുന്നത്. എന്നാല്‍, യുഎസില്‍ 2021 ല്‍ ആത്മഹത്യ ചെയ്ത കൗമാരക്കാരിയായ സൈനിക ജെയ്‌സ്‌ലി ബെക്കിന്‍റെ ആത്മഹത്യ ഉന്നതോദ്യോഗസ്ഥന്‍റെ ലൈംഗിക പീഡനത്തെ തുടര്‍ന്നാണെന്ന് സമ്മതിക്കുന്ന യുഎസ് സൈന്യത്തിന്‍റെ റിപ്പോര്‍ട്ട് തയ്യാറായതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഓടുന്ന കാറിലേക്ക് അതിശക്തമായ മിന്നല്‍; യാത്രക്കാരുടെ അത്ഭുതകരമായ രക്ഷപ്പെടല്‍, വൈറലായി വീഡിയോ !
ഉയര്‍ന്ന ഉദ്യോഗസ്ഥന്‍റെ നിരന്തരമായ ലൈംഗിക പീഡനത്തെ തുടര്‍ന്നാണ് കൗമാരക്കാരിയായ വനിതാ സൈനിക ആത്മഹത്യ ചെയ്തെന്ന് യുഎസ് സൈന്യത്തിന്‍റെ റിപ്പോര്‍ട്ടില്‍ പറയുന്നു. റോയൽ ആർട്ടിലറിയിലെ ഗണ്ണർ ജെയ്‌സ്‌ലി ബെക്കിനെ (19) 2021 ഡിസംബറിൽ വിൽറ്റ്‌ഷെയറിലെ ലാർഖിൽ ക്യാമ്പിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. ഇതിന് പിന്നാലെ നടന്ന സൈനിക അന്വേഷണത്തിലാണ് ജെയ്‌സ്‌ലി ബെക്ക് ആത്മഹത്യ ചെയ്തത് ഉയര്‍ന്ന ഉദ്യോഗസ്ഥന്‍റെ നിരന്തരമായി ലൈംഗിക പീഡനത്തെ തുടര്‍ന്നാണെന്ന് വ്യക്തമായത്. മാസങ്ങളോളും നീണ്ട പീഡനത്തിന് മകള്‍ ഇരയായതായി ജെയ്‌സ്‌ലി ബെക്കിന്‍റെ അമ്മ ബിബിസിയോട് വെളിപ്പെടുത്തി. ഇതുവരെ പ്രസിദ്ധീകരിച്ചിട്ടില്ലാത്ത സൈനിക റിപ്പോര്‍ട്ടില്‍ ജെയ്സ്ലി ബെക്കിനെ പീഡിപ്പിച്ച ഉദ്യോഗസ്ഥന്‍റെ പേര് പരാമര്‍ശിച്ചിട്ടില്ല, സൈനിക പരിശീലന കേന്ദ്രത്തിലെ ബാറിൽ വച്ച് രാത്രി വൈകിയാണ് പീഡനം നടന്നത്. ഭയന്ന് പോയ ജെയ്സ്ലി ബാറിലെ ടോയിലറ്റില്‍ ഒളിക്കുകയായിരുന്നു. രാത്രിയില്‍ ഗാർഡ് ഡ്യൂട്ടിയിലുണ്ടായിരുന്ന അവളുടെ സുഹൃത്തുക്കളിൽ ഒരാളെ അവൾ ഫോൺ ചെയ്യുകയും ഉറങ്ങുന്നത് വരെ തന്നോട് സംസാരിക്കാന്‍ ആവശ്യപ്പെട്ടിരുന്നതായും ജെയ്സ്ലി അമ്മ ബിബിസിയോട് പറഞ്ഞു. കുടുംബത്തെ താന്‍ നേരിട്ട പീഡനത്തെ കുറിച്ച് അവള്‍ അറിയിച്ചിരുന്നു.
ഉദ്യോഗസ്ഥന്‍ ജെയ്സ്ലിയുമായി ഒരു ബന്ധം ആഗ്രഹിച്ചെന്നും എന്നാല്‍, ജെയ്സ്ലിക്ക് ഒരു കാമുകന്‍ ഉണ്ടായിരുന്നതായും റിപ്പോര്‍ട്ടില്‍ പരാമര്‍ശിക്കുന്നു. 2021 ഒക്ടോബറിൽ ജെയ്സിയുടെ ബോസ് അവൾക്ക് 1,000-ലധികം വാട്ട്‌സ്ആപ്പ് സന്ദേശങ്ങളും വോയ്‌സ്‌മെയിലുകളും അയച്ചു. അടുത്ത മാസം ഇത് 3,500-ലധികമായി ഉയർന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 'ജെയ്സ്ലി മരിക്കുന്നതിന് മാസങ്ങള്‍ക്ക് മുമ്പ് നടന്ന ലൈംഗിക പീഡനമാണ് അവളുടെ മരണത്തിലേക്ക് നയിച്ചതെന്ന് സൈന്യം സമ്മതിക്കുന്നത് വളരെ പ്രധാനപ്പെട്ട കാര്യമാണെന്നും ഇത് ആദ്യമായാണ് സൈന്യം ഇത്തരത്തില്‍ സമ്മതിക്കുന്നതെന്നും കുടുംബത്തിന്‍റെ അഭിഭാഷകൻ എമ്മ നോർട്ടൺ പറഞ്ഞതായി ബിബിസി റിപ്പോര്‍ട്ട് ചെയ്തു. സൈനികയാകുന്നതില്‍ അഭിമാനം കൊണ്ടിരുന്ന ജെയ്സ്ലി 16 -ാം വയസിലാണ് യുഎസ് സൈന്യത്തില്‍ ഗണ്ണറായി കയറുന്നത്. രണ്ട് വർഷം മുമ്പ് പുറത്ത് വന്ന എംപിമാരുടെ ഒരു റിപ്പോർട്ടില്‍ സായുധ സേനയിലെ പീഡനത്തിനും ഗുരുതരമായ ലൈംഗികാതിക്രമത്തിനും ഇരയായ സ്ത്രീകള്‍ക്ക് നീതി നിഷേധിക്കപ്പെടുന്നുവെന്നും കണ്ടെത്തിയിരുന്നു.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക