എഐ ഉപയോഗിച്ച് മെസോപ്പോട്ടോമിയന്‍ ഭാഷ വായിക്കാന്‍ പുരാവസ്തു ഗവേഷകര്‍ !

ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഉപയോഗിച്ച് മെസോപ്പോട്ടോമിയയിലെ പൗരാണിക ഭാഷയായ അക്കാഡിയൻ വായിച്ചെടുക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ ആരംഭിച്ചിരിക്കുന്നത്.

Archaeologists use AI to read Mesopotamian language bkg

പൗരണികമായ പല സംസ്കാരങ്ങളുടെയും ചരിത്രം പുരാവസ്തു ഗവേഷകര്‍ ഇതുവരെ വായിച്ചെടുത്തത് ലഭ്യമായ പുരാവസ്തുക്കള്‍ ഉപയോഗിച്ചാണ്. ശവക്കല്ലറകള്‍, ഉപയോഗിച്ച ആയുധങ്ങള്‍, ഉപകരണങ്ങള്‍, ആഭരണങ്ങള്‍, ലഭ്യമായ ലോഹക്കൂട്ടുകള്‍ മറ്റ് വസ്തുക്കള്‍ എന്നിവയുടെ സഹായത്തോടെയാണ് പുരാവസ്തു ഗവേഷകര്‍ പൗരാണിക ജനതയുടെ ചരിത്രം പുനഃസൃഷ്ടിച്ചിരുന്നത്. എന്നാല്‍ അപ്പോഴൊന്നും പല പൗരാണിക ഭാഷകളും അവയില്‍ രചിക്കപ്പെട്ട ഗ്രന്ഥങ്ങളും വായിച്ചെടുക്കാന്‍ പുരാവസ്തു ഗവേഷകര്‍ക്ക് കഴിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ പൗരാണിക സമൂഹങ്ങള്‍ ഉപയോഗിച്ച ഭാഷയോ ആ ഭാഷയിലൂടെ അവര്‍ പരസ്പരം ആശയവിനിമയം സാധ്യമാക്കിയതെങ്ങനെയെന്നതും ഇതുവരെ അജ്ഞാതമായി തുടരുകയായിരുന്നു. പുതിയ സാങ്കേതിക വിദ്യ ഉപയോഗിച്ച് പുരാവസ്തു ഗവേഷകര്‍ ഈ പ്രതിസന്ധിച്ച് പരിഹാരം കണ്ടെത്താനുള്ള ശ്രമത്തിലാണ്. ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ടൂള്‍ ഉപയോഗിച്ചാണ് ഇത്തരത്തില്‍ പൗരാണിക ഭാഷകള്‍ വായിച്ചെടുക്കാന്‍ പുരാവസ്തു ഗവേഷകര്‍ ശ്രമം നടത്തുന്നത്. 

പുരാതന ക്യൂണിഫോം, ഈജിപ്ഷ്യൻ ഹൈറോഗ്ലിഫുകൾ ഉൾപ്പെടെ, പുരാതന ഗ്രന്ഥങ്ങളും ഭാഷകളും ഇംഗ്ലീഷിലേക്ക് വേഗത്തിൽ വിവർത്തനം ചെയ്യാൻ ഗവേഷകർ കൃത്രിമബുദ്ധിയെ ആശ്രയിക്കുന്നതായി പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. എഐ ഡവലപ്പർമാർ എങ്ങനെയാണ് അക്കാഡിയനിൽ നിന്ന് ഇംഗ്ലീഷിലേക്ക് ക്യൂണിഫോം ഫലകങ്ങള്‍ വിവർത്തനം ചെയ്യാൻ നാച്ചുറൽ ലാംഗ്വേജ് പ്രോസസ്സിംഗ് ഉപയോഗിക്കുന്നതെന്ന് വിശദീകരിക്കുന്ന ഒരു റിപ്പോര്‍ട്ട് ഓക്സ്ഫോര്‍ഡ് അക്കാദമി പ്രസിദ്ധപ്പെടുത്തി.  പുരാതന മെസോപ്പോട്ടോമിയയുടെ രാഷ്ട്രീയവും സാമൂഹികവും സാമ്പത്തികവും ശാസ്ത്ര ചരിത്രവും അടങ്ങിയ, ക്യൂണിഫോം ഭാഷയില്‍ എഴുതിയ ലക്ഷക്കണക്കിന് കളിമണ്‍ ഫലകങ്ങള്‍ ഇതിനകം കണ്ടെടുക്കപ്പെട്ടിട്ടുണ്ട്. എന്നാല്‍, ഇത്രയും കാലമായിട്ടും ഇവ വായിച്ചെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. 

Archaeologists use AI to read Mesopotamian language bkg

200 വര്‍ഷം മുമ്പ് കൗമാരക്കാരിയായ വധുവിന് യുഎസ് പ്രസിഡന്‍റ് എഴുതിയ കത്ത് വിറ്റു പോയത് 32 ലക്ഷം രൂപയ്ക്ക് !

"അക്കാഡിയൻ വളരെ പ്രധാനപ്പെട്ട ഒരു ഭാഷയാണ്. പഴയ മിഡിൽ ഈസ്റ്റിലെയും മെസൊപ്പൊട്ടോമിയയിലെയും പൊതുവായ ഭാഷയായിരുന്നു അത്," ഗൂഗിളിലെ സോഫ്‌റ്റ്‌വെയർ എഞ്ചിനീയറായ ഗുഥേഴ്‌സ് പറയുന്നു.  "മെസൊപ്പൊട്ടേമിയയിലെ ആളുകൾ വ്യത്യസ്ത ഭാഷകൾ സംസാരിക്കുകയും ആശയവിനിമയത്തിന് അക്കാഡിയൻ ഉപയോഗിക്കുകയും ചെയ്തു. ഇന്നത്തെ ഇംഗ്ലീഷ് പോലെയാണ് ഇത് ഉപയോഗിച്ചിരുന്നത്." അതേസമയം, ക്യുനിഫോം, ഏകദേശം 3,400 ബിസിയിൽ രൂപപ്പെട്ട ഭാഷയാണ്. സുമേറിയൻ, അക്കാഡിയൻ തുടങ്ങി നിരവധി പ്രാചീന ഭാഷകൾ രേഖപ്പെടുത്താൻ ഉപയോഗിച്ചിരുന്ന ആദ്യകാല എഴുത്ത് സമ്പ്രദായങ്ങളിലൊന്നാണിത്. ഹിറ്റൈറ്റ്, അരാമിക്, പഴയ പേർഷ്യൻ. 1853-ൽ കണ്ടെത്തിയ ഏറ്റവും പഴയ സാഹിത്യകൃതിയായ ഗിൽഗമെഷിന്‍റെ ഇതിഹാസം 4,000 വർഷങ്ങൾക്ക് മുമ്പ് അക്കാഡിയൻ ഭാഷയിൽ ക്യൂണിഫോം ലിപി ഉപയോഗിച്ച് എഴുതിയതാണ്. ഇവയൊന്നും തന്നെ ആധുനിക മനുഷ്യന് ഇതുവരെ വായിക്കാന്‍ കഴിഞ്ഞിട്ടില്ല. 

മെസൊപ്പൊട്ടേമിയൻ വെള്ളപ്പൊക്ക പ്രദേശങ്ങളിലെ പുരാവസ്തു കണ്ടെത്തലുകൾക്കായി എഐയെ എങ്ങനെ ഉപയോഗിക്കാമെന്ന് വിശദമാക്കുന്ന ഒരു പ്രബന്ധം കഴിഞ്ഞ മെയ് മാസത്തിൽ ഒരു ഇറ്റാലിയൻ ഗവേഷണ സംഘം പ്രസിദ്ധീകരിച്ചിരുന്നു ഇതിന് പിന്നാലെയാണ് എഐ ഉപയോഗിച്ച് പൗരാണിക ഭാഷ വായിക്കാനുള്ള ശ്രമങ്ങള്‍ ആരംഭിച്ചത്. പെറുവിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും കൊത്തുപണികൾ നാസ്ക ജിയോഗ്ലിഫുകൾ കണ്ടെത്താൻ ഗവേഷകർ എഐ ഉപയോഗിച്ചു. ഗൂഗിളിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച ഗൂഗിള്‍ ഫാബ്രിസിയസ് പദ്ധതി പുരാതന ഭാഷകളും വാചകങ്ങളും മനസ്സിലാക്കാൻ സഹായിക്കുന്ന മറ്റൊരു പ്രോജക്റ്റാണ്. ഗൂഗിളിന്‍റെ പദ്ധതിയെ അടിസ്ഥാനമാക്കി പുരാതന ഈജിപ്ഷ്യൻ ഹൈറോഗ്ലിഫുകൾ ഇംഗ്ലീഷിലേക്ക് ഡീകോഡ് ചെയ്യാൻ ഫാബ്രിസിയസിനെ ഗവേഷകര്‍ ഉപയോഗിക്കുന്നു. പുരാതന ഗ്രന്ഥങ്ങൾ വിവർത്തനം ചെയ്യുന്നതിലെ പ്രശ്നം ഒരു സമ്പൂർണ്ണ ഭാഷാ ഫലകം കണ്ടെത്തുകയെന്നതാണ്, കളിമൺ ഫലകങ്ങള്‍ വളരെ അപൂർവമായി മാത്രമേ സംരക്ഷിക്കപ്പെടുന്നുള്ളൂവെന്നതും വെല്ലുവിളി ഉയര്‍ത്തുന്നു. 

800 ഓളം ടാറ്റൂകള്‍; മക്കളുടെ സ്കൂളിലും ജോലി സ്ഥലത്തും വിലക്ക്. എങ്കിലും ഇനിയും ചെയ്യുമെന്ന് 46 കാരി !

Latest Videos
Follow Us:
Download App:
  • android
  • ios