'ശവസംസ്കാര ചടങ്ങു'കൾ പ്രമേയമാക്കിയ ഗര്‍ഭകാല ഫോട്ടോഷൂട്ടിന് അഭിനന്ദന പ്രവാഹം !

''കുട്ടികളെ സ്വതന്ത്രരാക്കാൻ RIP! ഒടുവിൽ ഒരു അമ്മയായി മാറിയിരിക്കുന്നു. എല്ലാ തമാശകളും മാറ്റിനിർത്തിയാൽ, എന്‍റെ ജീവിതത്തിലെ ഈ പുതിയ അധ്യായം ആരംഭിക്കുന്നതിൽ ഞാൻ ശരിക്കും ആവേശത്തിലാണ്!  ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല, പക്ഷേ, അത് എന്നിൽ വളരുകയാണ്" ചിത്രങ്ങളോടൊപ്പം അവര്‍ എഴുതി. 

Appreciation pour in for funeral themed maternity photoshoot bkg

ർഭകാലം ഒരു സ്ത്രീയുടെ ജീവിതത്തിലെ ആവേശകരമായ സമയമാണ്. ആ മനോഹരമായ യാത്ര എന്നൊന്നും ഓർമ്മയിൽ സൂക്ഷിക്കാൻ പല അമ്മമാരും മെറ്റേണിറ്റി ഫോട്ടോഷൂട്ടുകൾ നടത്താറുണ്ട്. അടുത്തിടെ ഒരു അമേരിക്കൻ യുവതി നടത്തിയ വിചിത്രമായ മെറ്റേണിറ്റി ഫോട്ടോ ഷൂട്ടിന്‍റെ ചിത്രങ്ങൾ ഇപ്പോൾ സാമൂഹിക മാധ്യമങ്ങളിൽ വൈറൽ ആവുകയാണ്. കെന്‍റക്കിയിൽ നിന്നുള്ള ചെറിഡൻ ലോഗ്‌സ്‌ഡൺ എന്ന 23 കാരിയായ യുവതിയാണ് ശവസംസ്കാര ചടങ്ങുകൾ പ്രമേയമാക്കി തന്‍റെ ഗർഭകാല ഫോട്ടോഷൂട്ട് നടത്തിയത്. ശവസംസ്കാര വേളയിൽ ധരിക്കുന്ന വസ്ത്രങ്ങളെ അനുസ്മരിപ്പിക്കും വിധം പൂർണ്ണമായും കറുത്ത വസ്ത്രങ്ങൾ ധരിച്ചായിരുന്നു ഇവരുടെ ഫോട്ടോഷൂട്ട് ചിത്രീകരണം.

ഫോട്ടോ ഷൂട്ട് ചിത്രങ്ങൾ ഫേസ്ബുക്കിൽ പങ്കുവെച്ച് കൊണ്ട് യുവതി കുറിച്ചതും ഏറെ വിചിത്രമായ വരികൾ ആയിരുന്നു: ''കുട്ടികളെ സ്വതന്ത്രരാക്കാൻ RIP! ഒടുവിൽ ഒരു അമ്മയായി മാറിയിരിക്കുന്നു. എല്ലാ തമാശകളും മാറ്റിനിർത്തിയാൽ, എന്‍റെ ജീവിതത്തിലെ ഈ പുതിയ അധ്യായം ആരംഭിക്കുന്നതിൽ ഞാൻ ശരിക്കും ആവേശത്തിലാണ്!  ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല, പക്ഷേ, അത് എന്നിൽ വളരുകയാണ്"

ആപ്പിൾ വാങ്ങാൻ ദില്ലിയിലെത്തിയ പശ്ചിമബംഗാള്‍ സ്വദേശിയെ സുഹൃത്ത് തട്ടിക്കൊണ്ടു പോയി, മോചനദ്രവ്യം തട്ടി !

മഴയ്ക്കൊപ്പം പ്ലാസ്റ്റിക്കും പെയ്യുമോ?; മേഘങ്ങളിലും വായുവിലും മൈക്രോപ്ലാസ്റ്റിക്സ് സ്ഥിരീകരിച്ച് ശാസ്ത്രജ്ഞർ

കറുത്ത ഗൗൺ ധരിച്ച്  സ്കാനിങ് റിപ്പോർട്ട് കൈയില്‍ പിടിച്ചു കൊണ്ടാണ് ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. ചിത്രങ്ങളുടെ വ്യത്യസ്തത കൊണ്ട് തന്നെ സാമൂഹിക മാധ്യമങ്ങളില്‍ ചിത്രങ്ങള്‍ പങ്കുവച്ച് നിമിഷങ്ങൾക്കകം തന്നെ സംഗതി വൈറലായി.  'ഫ്യൂണറൽ പ്രഗ്നൻസി ഫോട്ടോഷൂട്ട്' ചിത്രങ്ങള്‍ക്ക് നിരവധി കമന്‍റുകളും ലൈക്കുകളുമാണ്  ലഭിക്കുന്നത്. വളരെ രസകരമായ ഫോട്ടോഷൂട്ട് എന്നും മുന്നോട്ടുള്ള യാത്രയ്ക്ക് എല്ലാവിധ ഭാവുകങ്ങളും എന്നുമാണ് സാമൂഹിക മാധ്യമ ഉപഭോക്താക്കളില്‍ ഭൂരിഭാഗവും ചിത്രങ്ങൾക്ക് താഴെ കുറിച്ചത്. ഒക്‌ടോബർ എട്ടിന് കുടുംബത്തിനും സുഹൃത്തുക്കൾക്കുമൊപ്പം തന്‍റെ കുഞ്ഞിന്‍റെ ലിംഗ വെളിപ്പെടുത്തൽ ചടങ്ങും ആഘോഷമാക്കുമെന്നും യുവതി സാമൂഹിക മാധ്യമത്തിലൂടെ അറിയിച്ചു. ലിങ്ക്ഡ്ഇൻ പ്രൊഫൈൽ അനുസരിച്ച്, ലോഗ്‌സ്‌ഡൺ കെന്‍റക്കി സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിലെ ബിരുദ വിദ്യാർത്ഥിനിയാണ്. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 

 

Latest Videos
Follow Us:
Download App:
  • android
  • ios