സംഭലില്‍ നടത്തിയ സർവേയില്‍ പുരാതന ക്ഷേത്രം കണ്ടെത്തി; ഒപ്പം 19 കിണറുകളും അഞ്ച് തീർത്ഥങ്ങളും
തുടർച്ചയായ വർഗ്ഗീയ സംഘർഷങ്ങള്‍ കാരണം കനത്ത പോലീസ് സാന്നിധ്യത്തിലായിരുന്നു ഏതാണ്ട് 24 ഓളം പ്രദേശത്ത് സർവേ നടത്തിയത്.
ആർക്കിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയുടെ (എഎസ്ഐ) നാലംഗ സംഘം ഉത്തർപ്രദേശിലെ സംഭലിൽ നടത്തിയ സർവേയില്‍ ഒരു പുരാതന ക്ഷേത്രവും അതോടനുബന്ധിച്ച് 5 തീര്‍ത്ഥങ്ങള്‍, 19 കിണറുകള്‍ എന്നിവയും കണ്ടെത്തിയെന്ന് ജില്ലാ മജിസ്ട്രേറ്റ് ഡോ രാജേന്ദർ പെൻസിയ അറിയിച്ചതായി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്തു. ഭസ്മ ശങ്കർ ക്ഷേത്രം എന്നും അറിയപ്പെടുന്ന കാർത്തിക് മഹാദേവ ക്ഷേത്രമാണ് കണ്ടെത്തിയത്. 24 പ്രദേശങ്ങളിലായി ഏകദേശം 10 മണിക്കൂറോളം എടുത്ത് നടത്തിയ സര്‍വേയിലാണ് ക്ഷേത്രവും മറ്റും കണ്ടെത്തിയതെന്ന് ഡോ.രാജേന്ദർ പെൻസിയ പറഞ്ഞു.
ഇതോടെ പുതുതായി കണ്ടെത്തിയ ക്ഷേത്രത്തിന് ഏത്ര വര്‍ഷത്തെ പഴക്കമുണ്ടെന്നറിയാന്‍ ക്ഷേത്രത്തിലും കിണറുകളിലും കാർബൺ ഡേറ്റിംഗ് നടത്താൻ സംഭാൽ ജില്ലാ ഭരണകൂടം എഎസ്ഐയോട് അഭ്യർത്ഥിച്ചു. ക്ഷേത്രത്തിന്‍റെ കാല നിര്‍ണ്ണയവും ചരിത്ര പശ്ചാത്തലവും പ്രദേശത്തിന്‍റെ പൈതൃകത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് കൂടുതല്‍ വ്യക്തത വരുത്തമെന്ന് കരുതുന്നു. ഷാഹി ജുമാ മസ്ജിദിന് സമീപമുള്ള കൈയേറ്റ വിരുദ്ധ നടപടികളുടെ ഭാഗമായി ഉദ്യോഗസ്ഥർ ക്ഷേത്രം കണ്ടെത്തിയതിനെ തുടർന്ന് ഡിസംബർ 13 -ന് 'പുരാതന' കാർത്തിക് മഹാദേവ ക്ഷേത്രം വീണ്ടും പ്രാര്‍ത്ഥനകൾക്കായി തുറന്നു. പ്രദേശത്ത് നിന്നും ലക്ഷ്മ, പാര്‍വതി, ഗണപതി തുടങ്ങിയ ദൈവങ്ങളുടെ ചെറു ശില്പങ്ങളും കണ്ടെത്തി.
നിത്യയൗവനത്തിനായി ഒരു ദിവസം 50 ഗുളികൾ, ഒരു വർഷം ചെലവ് 16 കോടി; ബ്രയാൻ ജോൺസന്‍റെ വെളിപ്പെടുത്തൽ
1978 -ൽ പ്രദേശത്ത് നടന്ന വർഗ്ഗീയ കലാപത്തെ തുടര്‍ന്ന് പ്രദേശത്ത് നിന്നും ഹിന്ദു കുടുംബങ്ങളെ മാറ്റിപ്പാർപ്പിച്ചിരുന്നു. ഇതിന് പിന്നാലെ ക്ഷേത്രം അടയ്ക്കുകയായിരുന്നു. ഷാഹി ജുമാ മസ്ജിദിൽ കോടതി ഉത്തരവിട്ട സർവേയെ ചൊല്ലി പൊലീസും പ്രദേശവാസികളും തമ്മിൽ സംഘർഷമുണ്ടായിരുന്നു. ഇതിനിടെയാണ് ക്ഷേത്രം കണ്ടെത്തിയത്. ഇക്കഴിഞ്ഞ നവംബർ 24 -ന് നടന്ന അക്രമത്തിൽ അഞ്ച് പേർ കൊല്ലപ്പെടുകയും 20 പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു. അതിന് ശേഷം, ക്രമസമാധാന പാലനത്തിനായി പ്രദേശത്ത് സ്ഥിരം പോലീസ് സാന്നിധ്യമുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
സ്ത്രീകളെ അധിക്ഷേപിച്ചാല്‍, അതിനി ഭര്‍ത്താവാണെങ്കിലും ശരി 'ഒതുക്കാന്‍' വൈറ്റ് മാഫിയ റെഡി