പിസ്സ വാങ്ങൂ, നായ്ക്കുട്ടിയെ ദത്തെടുക്കൂ: നായ്ക്കളെ ദത്തെടുക്കാന്‍ പ്രോത്സാഹിപ്പിച്ച് അമേരിക്കൻ റസ്റ്റോറന്‍റ്

ഉപേക്ഷിക്കപ്പെടുന്ന മൃഗങ്ങളെ തെരുവിൽ അലയാൻ വിടാതെ എന്നന്നേയ്ക്കുമായി അവയ്ക്ക് അഭയകേന്ദ്രം കണ്ടെത്തുകയാണ് ഇതുവഴി പിസ്സ കമ്പനി ചെയ്യുന്നത്.

American restaurant promotes adoption of stray dogs bkg

ലാഭം ഉണ്ടാക്കുക എന്നത് മാത്രമല്ല ഒരു ബിസ്സിനസ്സ് സംരംഭം കൊണ്ട് പലപ്പോഴും ഉദ്ദേശിക്കുന്നത്. സമൂഹത്തിന്‍റെ ക്ഷേമത്തിനായി പ്രവർത്തിക്കുക എന്നത് കൂടി ബിസ്സിനസ്സ് നടത്തിപ്പിന്‍റെ ഭാഗമാണ്. ഇത്തരത്തില്‍ അമേരിക്കയിലെ ഒരു റെസ്റ്റോറന്‍റ് വ്യത്യസ്തമായ ഒരു ആശയത്തിലൂടെ സാമൂഹിക ക്ഷേമത്തിനായി കൈ കോർക്കുകയാണ്. തെരുവിൽ അലഞ്ഞ് തിരിയുന്ന നായ്ക്കൾക്ക് കൂടൊരുക്കുക എന്ന ലക്ഷ്യത്തോടെ ന്യൂയോർക്ക് ആസ്ഥാനമായുള്ള പിസ്സ കമ്പനിയായ, ജസ്റ്റ് പിസ്സ & വിംഗ് കമ്പനി ആണ് നൂതനമായ ഒരു പദ്ധതിയുമായി രംഗത്തെത്തിയത്. തങ്ങളുടെ ഉപഭോക്താക്കളിലേക്ക് തെരുവ് നായക്കളെ ദത്തെടുക്കുന്നതുമായി ബന്ധപ്പെട്ട ആശയങ്ങൾ എത്തിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. ഇതിനായി പിസ്സാ ബോക്സുകളെ പദ്ധതിയുമായി ബന്ധപ്പെട്ട ആശയങ്ങൾ ഉൾപ്പെടുത്തി പുനർ നിർമ്മിച്ച് വിപണിയിലേക്ക് ഇറക്കി കഴിഞ്ഞു. 

ജസ്റ്റ് പിസ്സ & വിംഗ് കമ്പനിയുടെ ഉടമയായ മേരി അലോയ് ആണ് ഇത്തരത്തിൽ ഹൃദയസ്പർശിയായ ഒരു പദ്ധതിക്ക് തുടക്കം കുറിച്ചത്. നയാഗ്ര സൊസൈറ്റി ഫോർ ദി പ്രിവൻഷൻ ഓഫ് ക്രുവൽറ്റി ടു അനിമൽസിൽ (SPCA) സന്നദ്ധസേവനം നടത്തുന്നതിനിടയിലാണ് മേരി അലോയ്ക്ക് ഇത്തരത്തിൽ ഒരു പദ്ധതി നടപ്പിലാക്കുന്നതിനുള്ള പ്രേരണ ലഭിച്ചത്. തുടർന്ന് എസ്പിസിഎ  ഇവന്‍റ് പ്ലാനറായ കിംബർലി ലാറൂസയുമായി സഹകരിച്ച് ഇവർ ആശയം നടപ്പിലാക്കുകയായിരുന്നു. ഉപേക്ഷിക്കപ്പെടുന്ന മൃഗങ്ങളെ തെരുവിൽ അലയാൻ വിടാതെ എന്നന്നേയ്ക്കുമായി അവയ്ക്ക് അഭയകേന്ദ്രം കണ്ടെത്തുകയാണ് തങ്ങളുടെ ഉദ്ദേശമെന്നാണ് മേരി അലോയ് സിഎൻഎൻ നോട് സംസാരിക്കവെ പദ്ധതിയെക്കുറിച്ച് പറഞ്ഞത്. 

ചങ്ങലയുമില്ല, തോട്ടിയും ഇല്ല; തങ്ങളുടെ പാപ്പാനെ കാണാനായി ഓടിവരുന്ന ആനകള്‍ ! വൈറലായി ഒരു സ്നേഹബന്ധം

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by WoofWoofTV (@woofwooftv)

14 വയസുള്ള മകള്‍ ഗര്‍ഭിണിയായി; 33 വയസില്‍ മുത്തശ്ശിയാകാന്‍ തയ്യാറെടുത്ത് ബ്രിട്ടീഷ് യുവതി !

ഇവർ നടപ്പിലക്കുന്ന ആശയം വളരെ ലളിതമാണ് എന്നാൽ ഏറെ ആകർഷകവും. പദ്ധതി ഇങ്ങനെയാണ്, ഓരോ പിസ്സ ബോക്സിലും  ഒരു  നായയുടെ മനോഹരമായ ഫോട്ടോയും അതിന്‍റെ പ്രായം, മറ്റ് സവിശേഷതകൾ, ദത്തെടുക്കൽ മാനദണ്ഡങ്ങൾ എന്നിവയെക്കുറിച്ചുള്ള പ്രധാന വിവരങ്ങളും ഉൾപ്പെടുന്നു. ഉപഭോക്താക്കൾക്ക് അവരുടെ പ്രിയപ്പെട്ട പിസ്സകൾ ആസ്വദിച്ച് കഴിക്കുമ്പോൾ പിസ്സ ബോക്സിലെ നായയെ ദത്തെടുക്കാൻ താൽപ്പര്യമുണ്ടോ എന്ന് ചിന്തിക്കാം. കൂടാതെ, പിസ്സ ബോക്സിൽ കാണിച്ചിരിക്കുന്ന നായയെ ദത്തെടുക്കാൻ തയ്യാറാണെങ്കിൽ ദത്തെടുക്കുന്നവർക്ക് പിസ്സ ഷോപ്പിന്‍റെ 50 ഡോളര്‍ സമ്മാന കൂപ്പണും ലഭിക്കും. വലിയ സ്വീകാര്യതയാണ് ആ ആശയത്തിന് ലഭിച്ചിരിക്കുന്നത്. ഇതിനോടകം നൂറുകണക്കിന് നായ്ക്കൾ പിസ്സ ബോക്സിലൂടെ ദത്തെടുക്കപ്പെട്ട് കഴിഞ്ഞതായാണ് എസ്പിസിഎ വക്താക്കളും മേരി അലോയിയും പറയുന്നത്.

ഇലയില്‍ തൊട്ടാല്‍ അതികഠിനമായ വേദന; ജിംപി-ജിംപി എന്ന 'ആത്മഹത്യാ ചെടി' യെ കുറിച്ച് എന്തറിയാം ?
 

Latest Videos
Follow Us:
Download App:
  • android
  • ios