ഹോട്ടൽ വെയിട്രസായ യുവതിയുടെ വിചിത്രമായ ഫോബിയ, ഇങ്ങനെയാണെങ്കിൽ ഈ ജോലി എങ്ങനെ ചെയ്യുമെന്ന് സോഷ്യൽമീഡിയ
എന്നാൽ, അലക്സാൻഡ്രിയ മാത്രമല്ല ഇങ്ങനെ ഒരു ഫോബിയ ഉള്ള ലോകത്തിലെ ഒരേയൊരാൾ. പലരും കമന്റുകളിൽ തങ്ങൾക്കും സമാനമായ ഭയമുണ്ട് എന്ന് പറയുന്നുണ്ട്.
പലതരം ഭയങ്ങളെ കുറിച്ച് അഥവാ ഫോബിയകളെ കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടാവും. ഉയരത്തോടുള്ള പേടി, അടച്ചിട്ട സ്ഥലങ്ങളോടുള്ള പേടി, ആൾക്കൂട്ടത്തോടുള്ള പേടി, ഇഴജന്തുക്കളോടുള്ള പേടി, തീയോടോ വെള്ളത്തോടെ ഒക്കെയുള്ള പേടി ഇവയെല്ലാം അതിൽ പെടുന്നു. എന്നാൽ, കെച്ചപ്പിനോട് അഥവാ ടൊമാറ്റോ സോസിനോട് പേടിയുള്ള ആളുകളെ കണ്ടിട്ടുണ്ടോ? അലക്സാന്‍ഡ്രിയ ഗൊവാന്‍ എന്ന 23 -കാരിക്ക് ഭയം കെച്ചപ്പിനോടാണ്.
എന്നാൽ, ഒരു ഹോട്ടൽ വെയിട്രസായി ജോലി ചെയ്യുകയാണ് എന്നതാണ് അവളുടെ അവസ്ഥ കൂടുതൽ വഷളാക്കുന്നത്. വെയിട്രസായി ജോലി ചെയ്യുന്നു എന്നതിനാൽ തന്നെ അലക്സാൻഡ്രിയയ്ക്ക് കെച്ചപ്പ് തന്റെ ജീവിതത്തിൽ നിന്നും പാടേ ഒഴിവാക്കാൻ ഒരുതരത്തിലും സാധിക്കുകയില്ല. ടിക്ടോക്കിൽ അവൾ പങ്കുവച്ച വീഡിയോയിൽ നിന്നും തന്നെ എത്രമാത്രം ബുദ്ധിമുട്ടിയാണ് അവൾ കെച്ചപ്പ് എടുക്കുന്നത് എന്ന് കാണാം. ചെറിയ കുപ്പികളിലേക്ക് കെച്ചപ്പ് ഒഴിച്ചുവയ്ക്കുമ്പോൾ അവ പുറത്തേക്ക് പോകുന്നതും കാണാം.
കെച്ചപ്പിനോട് ഇങ്ങനെയൊരു പേടി തോന്നാൻ കാരണമായ സംഭവത്തെ കുറിച്ചും അലക്സാൻഡ്രിയ പറയുന്നുണ്ട്. ഒരിക്കൽ സഹോദരി കെച്ചപ്പ് കുപ്പി തന്റെ തലയിലൂടെ കമഴ്ത്തി. അതിന് ശേഷമാണ് തനിക്ക് കെച്ചപ്പിനോട് ഈ ഭയം തോന്നിത്തുടങ്ങിയത് എന്നാണ് അവൾ പറയുന്നത്.
കെച്ചപ്പിനോടുള്ള ഈ ഭയത്തെ 'മാര്‍ചുവസ്‌കുവസ്‌ഫോബിയ' (mortuusequusphobia) എന്നാണത്രെ പറയുന്നത്. എന്നാൽ, അലക്സാൻഡ്രിയ മാത്രമല്ല ഇങ്ങനെ ഒരു ഫോബിയ ഉള്ള ലോകത്തിലെ ഒരേയൊരാൾ. പലരും കമന്റുകളിൽ തങ്ങൾക്കും സമാനമായ ഭയമുണ്ട് എന്ന് പറയുന്നുണ്ട്. ഒരാൾ പറഞ്ഞത്, 'താൻ കരുതിയിരുന്നത് ലോകത്തിൽ തനിക്ക് മാത്രമേ ഇത്തരത്തിൽ ഒരു ഭയമുള്ളൂ എന്നാണ്. എന്നാൽ അത് അങ്ങനെയല്ല എന്ന് മനസിലായി' എന്നാണ്.
'മോമോ വിൽക്കാൻ പോയാൽ മതിയായിരുന്നു'; മോമോ വില്പനക്കാരന്റെ ദിവസവരുമാനം കേട്ട് ഞെട്ടി നെറ്റിസൺസ്