കാലാവസ്ഥാ വ്യതിയാനം; 'ഇനി കാണില്ല ഇവയെ ഒന്നുമെന്ന്' എഐ, ഭാവി ശുഭകരമല്ലെന്ന് ശാസ്ത്രജ്ഞരും

2050 ഓടെ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാകുന്ന കരയിലെയും കടലിലെയും ജീവി വർഗ്ഗങ്ങളുടെ പട്ടികയാണ് എഐ ജെമിനി പുറത്ത് വിട്ടത്.

AI releases list of species that will disappear from earth by 2050


ന്ത്യയില്‍ ഇന്നും ഭാവി പ്രവചനങ്ങള്‍ നടത്തുന്നത് ജോത്സ്യന്മാരാണ്. എന്നാല്‍, ഏതാനും വർഷങ്ങള്‍ക്ക് മുമ്പ് മാത്രം മാര്‍ക്കറ്റിലെത്തിയ എഐ എന്ന ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് ഇന്ന് ഭൂമിയുടെ തന്നെ ഭാവി പ്രവചിച്ച് തുടങ്ങിയിരിക്കുന്നു. ഈ പ്രവചനത്തില്‍ ഏറ്റവും അവസാനത്തേത്, 2050 ഓടെ ഭൂമിയില്‍ ഇന്ന് ജീവിച്ചിരിക്കുന്ന ഏതൊക്കെ ജീവികൾക്ക് വംശനാശം സംഭവിക്കുമെന്നാണ് എഐയുടെ പ്രവചനം. കഴിഞ്ഞ കുറച്ചേറെ നാളുകളായി ഭൂമിയിലെ കാർബണ്‍ഡൈ ഓക്സൈഡിന്‍റെ അളവ് കൂടുകയാണെന്നും ഇത് ഹരിതഗൃഹവാതകങ്ങള്‍ ഭൂമിയിലെത്താനും അതുവഴി ഭൂമയിലെ ചൂട് കൂടി, ആര്‍ട്ടിക്കിലെ മഞ്ഞുരുകി ഭൂമിയുടെ ഇന്നത്തെ നിലനില്‍പ്പ് അപകടത്തിലാകുമെന്നും ശാസ്ത്രജ്ഞര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഇതിനിടെയാണ് സമീപഭാവിയില്‍ ഭൂമുഖത്ത് നിന്നും അപ്രത്യക്ഷമാകുന്ന ജീവിവർഗ്ഗങ്ങളുടെ പട്ടിക, എഐ ജെമിനിയാണ് പുറത്ത് വിട്ടത്. 

പല കാരണങ്ങളാൽ ഭൂമിയിലെ നിരവധി ജീവികൾക്ക് ഇതിനകം വംശനാശം സംഭവിച്ചു, പലതും ആ ക്യൂവിലാണ്. ഇന്‍റർനാഷണൽ യൂണിയൻ ഫോർ കൺസർവേഷൻ ഓഫ് നേച്ചറിന്‍റെ കണക്കനുസരിച്ച് 41,000 ലധികം ഇനം മൃഗങ്ങൾ വംശനാശഭീഷണിയിലാണ്. 2050 ഓടെ ഏതൊക്കെ ജീവികൾക്ക് വംശനാശം സംഭവിക്കുമെന്ന് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിനോട് ചോദിച്ചപ്പോള്‍ ലഭിച്ച മറുപടി ഞെട്ടിക്കുന്നതാണ്. വർത്തമാനകാല, ഭൂതകാല പ്രതിഭാസങ്ങളുടെ കണക്കുകൂട്ടലുകളെ അടിസ്ഥാനമാക്കിയായിരുന്നു ആർട്ടിഫിഷ്യൽ ഇന്‍റലിജൻസിന്‍റെ ഉത്തരമെന്നത് സംഭവത്തിന്‍റെ ഗൌരവം വര്‍ദ്ധിപ്പിക്കുന്നു. 

ലോട്ടറി അടിച്ചെന്ന് കൂട്ടുകാരോട് നുണ പറഞ്ഞു, പിന്നാലെ അടിച്ചത്, എട്ടര കോടിയുടെ ജാക്പോട്ട്

2050 ഓടെ ധ്രുവ കരടികൾ ഭൂമിയിൽ ഉണ്ടാകില്ലെന്നാണ് ഒരു നിരീക്ഷണം. കാലാവസ്ഥാ വ്യതിയാനവും ആർട്ടിക് കടലിലെ മഞ്ഞുരുകലും കാരണം അവ വലിയ തോതില്‍ ഭക്ഷ്യക്ഷാമം നേരിടുന്നു. ഇത് ധ്രുവ കരടികളുടെ വംശനാശത്തിന് ഇടയാക്കും. വെസ്റ്റേൺ ഗൊറില്ലയാണ് മറ്റൊരു മൃഗം. മരങ്ങൾ അതിവേഗം മുറിക്കപ്പെടുന്നതിനാല്‍, ഈ മൃഗങ്ങൾക്ക് അവയുടെ ആവാസവ്യവസ്ഥ നഷ്ടപ്പെടുന്നു. ഒപ്പം ഇന്നും ഇവ വന്‍തോതില്‍ വേട്ടയാടപ്പെടുന്നു. സുമാത്ര കടുവകളെ കാത്തിരിക്കുന്നതും ഇതേ വിധിയാണ്. സമുദ്ര സസ്തനികളിലാണെങ്കില്‍ അത്  വാക്വിറ്റയാണ്. മത്സ്യബന്ധന വലകളിൽ കുടുങ്ങിയാണ് മിക്കപ്പോഴും ഇവയുടെ അന്ത്യം. 

കണ്ടെത്തിയത്, ബ്രിട്ടീഷ് ചരിത്രത്തിലെ ഏറ്റവും വലിയ നിധി; 950 വര്‍ഷം പഴക്കമുള്ള നാണയ ശേഖരം

കാലാവസ്ഥാ വ്യതിയാനം പക്ഷികളെയും ഏറെ മോശമായി ബാധിക്കുന്നു. പ്രജനന കേന്ദ്രങ്ങളുടെ അഭാവം മൂലം 2050 ഓടെ വംശനാശം സംഭവിച്ചേക്കാവുന്ന പക്ഷിവർഗ്ഗങ്ങളില്‍ പെൻഗ്വിനുകള്‍ ഉൾപ്പെടുന്നു. ഇതിന് പുറമെ, അറ്റ്ലാന്‍റിക്ക് പഫിൻസ്, ന്യൂസിലാന്‍റിലെ കകാപോ പക്ഷി എന്നിവയും ഭൂമുഖത്ത് നിന്ന് തുടച്ച് നീക്കപ്പെടും. ഉരഗങ്ങളില്‍ ഇതേ വിധി കാത്തിരിക്കുന്നത് കൊമോഡോ ഡ്രാഗൺ, ഗലാപ്പഗോസിലെ ഭീമൻ ആമകൾ, സ്വർണ്ണ തവള എന്നിവയാണെന്ന് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസായ ജെമിനി പറയുന്നു.  അതേസമയം വേൾഡ് വൈൽഡ് ലൈഫ് ഫൗണ്ടേഷന്‍റെ (ഡബ്ല്യുഡബ്ല്യുഎഫ്) 2024 ലിവിംഗ് പ്ലാനറ്റ് റിപ്പോർട്ട് അനുസരിച്ച് 1970 -ന് ശേഷം വന്യജീവികളുടെ എണ്ണം 73 ശതമാനം കുറഞ്ഞു. വരാനിരിക്കുന്ന കാലം അത്ര ശുഭകരമല്ലെന്ന് തന്നെയാണ് വിലയിരുത്തല്‍. 

കശ്മീര്‍ താഴ്വാരയിൽ കണ്ടെത്തിയത് നാല് ലക്ഷം പഴക്കമുള്ള ആനയുടെ ഫോസില്‍; വേട്ടയ്ക്ക് ഉപയോഗിച്ചത് കല്ലായുധം

Latest Videos
Follow Us:
Download App:
  • android
  • ios