ആദ്യം വില്പനയ്ക്ക് വച്ചത് 2 കോടിക്ക്, പിന്നാലെ വീട്ടിനുള്ളിൽ രഹസ്യഗുഹ കണ്ടെത്തി; പിന്നെ വില കുത്തനെ മേലേക്ക് !

ആദ്യം വില്പനയ്ക്ക് വച്ചെങ്കിലും വിറ്റ് പോയില്ല. പിന്നാലെയാണ് വീട്ടിനുള്ളില്‍ ഒരു രഹസ്യ ഗുഹ കണ്ടെത്തുന്നത്. പിന്നാലെ വില കുതിച്ച് ഉയരുകയായിരുന്നു .

After a cave was found inside a house that was put up for sale the price high bkg

നിർമ്മാണത്തിലെ പ്രത്യേകതകൾ കൊണ്ട് കാഴ്ചക്കാരെ ആകർഷിക്കുകയോ അത്ഭുതപ്പെടുത്തുകയോ ചെയ്യുന്ന നിരവധി വീടുകളുടെ ചിത്രങ്ങളും വീഡിയോകളും അനുദിനം സാമൂഹിക മാധ്യമത്തിലൂടെ ലോകമെങ്ങുമുള്ള മനുഷ്യര്‍ പങ്കുവയ്ക്കപ്പെടുകയും നിരവധി പേര്‍ ഇവയൊക്കെ കാണുകയും ചെയ്യുന്നു. അക്കൂട്ടത്തിൽ ഇംഗ്ലണ്ടിലെ ഷ്രോപ്ഷെയറിലെ ബ്രിഡ്ജ് നോർത്തിലെ 'ഹോബിറ്റ് ഹോം' അതിശയകരവും നിഗൂഢവുമായ ഒരു കഥ സോഷ്യല്‍ മീഡിയയില്‍ അവശേഷിപ്പിച്ചു. പിന്നാലെ വീടിനെ കുറിച്ചറിയാന്‍ നിരവധി പേരെത്തി. 

വീട് വില്പനയ്ക്ക് വച്ചതായിരുന്നു. പുറം കാഴ്ചയില്‍ വളരെ സാധാരണമായ ഒരു വീട്. ടെറസും രണ്ട് കിടപ്പുമുറികളും ഒരു കുളിമുറിയുമുള്ള ഇംഗ്ലണ്ടിലെ സാധാരണയായ ഒരു ചെറിയ വീട്.  2016 -ൽ 2,00,000 പൗണ്ടിന് ( 2,09,51,000 രൂപ) വിൽപ്പനയ്ക്കായി ലിസ്‌റ്റ് ചെയ്‌തിരുന്നു. പക്ഷേ വിറ്റ് പോയില്ല. പിന്നാലെ ആ സമയത്തെ വീട്ടുടമസ്ഥന്‍ വീടിനുള്ളില്‍ ഒരു രഹസ്യ ഗുഹ കണ്ടെത്തി. ഗുഹയെ കുറിച്ചുള്ള വിവരങ്ങള്‍ നാട്ടില്‍ പാട്ടായപ്പോള്‍ വിടീന്‍റെ വിലയും കുത്തനെ ഉയര്‍ന്നു. ഗുഹ കണ്ടെത്തിയപ്പോള്‍ വില ഉയര്‍ന്നതെങ്ങനെ എന്നാകും നിങ്ങളിപ്പോള്‍ ചിന്തിക്കുന്നത്. എങ്കില്‍ കേട്ടോളൂ.

കാടിറങ്ങിയവനെ വീണ്ടും കാടുകയറ്റി. പക്ഷേ...; തണ്ണീര്‍ കൊമ്പന്‍റെ ജീവനെടുത്തതെന്ത്? ഒരു വസ്തുതാന്വേഷണം

ബ്രിട്ടീഷ് ആർട്ടിസ്റ്റ് ആന്‍റണി ഡ്രാക്കപ്പിന്‍റെ (Antony Dracup) തായിരുന്നു ഈ വീട്. കിടപ്പ് മുറിയും കുളിമുറിയും ഒക്കെയുള്ള ആ കുഞ്ഞ് വീട്ടിനുള്ളില്‍ കലാകാരനായ ഡ്രാക്കപ്പ് ഒരു ചെറിയ ഗുഹ നിര്‍മ്മിച്ചു. ഗുഹ വെറും ഗുഹയായിരുന്നില്ല. മണല്‍ക്കല്ലില്‍ കൊത്തിയൊരുക്കിയതായിരുന്നു. ആന്‍റണി ഡ്രാക്കപ്പ് മറ്റാരുമറിയാതിരിക്കാന്‍ സ്വയം കൊത്തിയെടുത്ത ഗുഹ. 90 -കളുടെ മദ്ധ്യത്തിലാണ് അദ്ദേഹം ഈ ജോലി ചെയ്തതെന്ന് കരുതുന്നു. അടിസ്ഥാന ഉപകരണങ്ങള്‍ ഉപയോഗിച്ച് വെറും കൈകൊണ്ടായിരുന്നു ഗുഹയുടെ നിര്‍മ്മാണം. ഗുഹയ്ക്കുള്ളില്‍ പഴയ രീതിയിലുള്ള മെഴുകുതിരി ഹോൾഡറുകളും വിരുന്ന് സൽക്കാരത്തിനായി നീളമുള്ള തടി മേശയും ഒരുക്കിയിട്ടുണ്ട്. മാത്രമല്ല വീടിനുള്ളിലെ മറ്റ് കമാനങ്ങൾ, തൂണുകൾ, ബലസ്ട്രേഡുകൾ, മോൾഡിംഗ്, മാർബിളിംഗ്, ഗ്രെയ്നിംഗ്, വാർണിഷിംഗ്, സ്റ്റെയിൻ - ഗ്ലാസ് എന്നിവയെല്ലാം ആന്‍റണി ഡ്രാക്കപ്പ് സ്വയം നിര്‍മ്മിച്ചു. മറ്റാരും അറിയാതെ.

'സുന്ദരി അതേസമയം ഭയങ്കരിയും'; ഈ കാഴ്ച, ഭൂമിയെ കുറിച്ചുള്ള നിങ്ങളുടെ സങ്കല്പങ്ങളെ തകിടം മറിക്കും !

ഗുഹയുടെ നിര്‍മ്മാണം പൂര്‍ത്തിയായതിന് പിന്നാലെ 2002 ല്‍ ആന്‍റണി ഡ്രാക്കപ്പ് മരിച്ചു. പിന്നലെ വീടിന്‍റെ അവകാശം മകന്‍ ഡെന്നിസിന്‍റെ ചുമലിലായി. ഡെന്നിസാണ് 2016 ല്‍ വീട് വില്പനയ്ക്ക് വച്ചത്. അന്ന് വില്പന നടന്നില്ല പിന്നാലെ ഡെന്നിസ് വീട് ഒരു ഹോളിഡേ ഹോമാക്കി മാറ്റി. ഇതിനിടെയാണ് വീട്ടിനുള്ളിലെ രഹസ്യ കലാസൃഷ്ടി ഡെന്നിസ് കണ്ടെത്തുന്നത്. നിലവില്‍ ഹോളിഡേ ഹോമായി വീട് തുടരുകയാണെങ്കിലും വീടിനെ വീണ്ടും വില്പനയ്ക്ക് വച്ചിരിക്കുകയാണ്. ഇത്തവണ വില പക്ഷേ കൂടുതലാണ്. 2,95,000 പൌണ്ട്. അതായത് 3,08,99,185 രൂപ ! 

ശരിക്കും, ഭൂമി കാൽക്കീഴിൽ; ആശ്ചര്യപ്പെടുത്തുന്ന കാഴ്ചയായി എവറസ്റ്റ് കൊടുമുടിയിൽ നിന്നുള്ള 360 ഡിഗ്രി വീഡിയോ !

Latest Videos
Follow Us:
Download App:
  • android
  • ios