300 വർഷങ്ങൾക്ക് ശേഷം വെനീസിൽ നിന്ന് 'ജ്ഞാന പ്രഗാസ സ്വാമി എഴുതിയ ജ്ഞാനമുയാർച്ചി' എന്ന താളിയോല ഗ്രന്ഥം കണ്ടെത്തി
300-ലധികം വർഷങ്ങൾക്ക് ശേഷം താളിയോല കണ്ടെത്തുമ്പോള്‍ അത് ജസ്യൂട്ട് പുരോഹിതനുമായ മിഷേൽ ബെർട്ടോൾഡി എഴുതിയതാണെന്നതിന് തെളിവില്ലായിരുന്നു. പകരം 180 ഓളം താളിയോലകള്‍ കൂട്ടിക്കെട്ടിയ ആ ഗ്രന്ഥത്തില്‍ "ജ്ഞാന പ്രഗാസ സ്വാമി എഴുതിയ ജ്ഞാനമുയാർച്ചി" എന്നായിരുന്നു എഴുതിയിരുന്നത്.
15 -ാം നൂറ്റാണ്ട് മുതല്‍ ഇന്ത്യയിലേക്ക് യൂറോപ്യന്‍ വ്യാപാര കപ്പലുകള്‍ എത്തിത്തുടങ്ങുമ്പോള്‍ അവയ്ക്കൊപ്പം റോമില്‍ നിന്നുള്ള ക്രിസ്ത്യന്‍ പുരോഹിതന്മാരുമുണ്ടായിരുന്നു. വ്യാപാര കപ്പലുകള്‍ വ്യാപാരവും അധികാരവും കൈയടക്കാന്‍ നോക്കിയപ്പോള്‍ മിഷനറി പ്രവര്‍ത്തകര്‍ മതപരിവര്‍ത്തനവും ഭാഷാ സംസ്കാര പഠനവും ശക്തമാക്കി. ഇതിനിടെ ഇന്ത്യയില്‍ നിന്ന് പല പുരാതന താളിയോലകളും യൂറോപ്പിലേക്ക് കടല്‍ കടന്നു. 1718 കളില്‍ മദ്രാസില്‍ ജീവിച്ചിരുന്ന ഇറ്റാലിയൻ മിഷനറിയും ജസ്യൂട്ട് പുരോഹിതനുമായ മിഷേൽ ബെർട്ടോൾഡി എഴുതിയ ഒരു താളിയോല 300 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടെത്തി. അതും അങ്ങ് ഇറ്റലിയിലെ വിദൂരമായ ഒരു പ്രദേശത്തെ ലൈബ്രറിയില്‍ നിന്നും. ഇറ്റലിയും മദ്രാസും തമ്മില്‍ അക്കാലത്ത് ഉണ്ടായിരുന്ന ശക്തമായ വ്യാപാര ബന്ധത്തിന്‍റെ തെളിവ് കൂടിയായി ഈ 180 ഓളം താളിയോലകള്‍.
ഉണങ്ങിയ പനയോലകളില്‍ നിര്‍മ്മിച്ച 370 ഓളം താളിയോലകള്‍ ഇവിടെ നിന്നും കണ്ടെത്തി. ഇതില്‍ 180 ഓളം പനയോലകള്‍ ഒരു മിച്ച് ഒരു നൂലില്‍ കോര്‍ത്തിരിക്കുകയായിരുന്നെന്ന് ദില്ലിയില്‍ ഗവേഷണം ചെയ്യുന്ന 27 കാരനായ ടി കെ തമിഴ് ഭരതൻ പറയുന്നു. തമിഴ് ഭരതന്‍റെ നിരന്തരമായ പരിശ്രമത്തിന്‍റെ ഫലമായാണ് ഈ താളിയോല കണ്ടെത്താനായത്. വെനീസിനടുത്തുള്ള ഒരു ചെറിയ ദ്വീപായ വെനീസിലെ അർമേനിയൻ മെഖിതാറിസ്റ്റ് ആശ്രമം സ്ഥിതി ചെയ്യുന്ന സാൻ ലസാരോ ഡെഗ്ലിയിലെ ഒരു ലൈബ്രറിയില്‍ നിന്നാണ് ഈ താളിയോല കണ്ടെത്താനായത്. 300-ലധികം വർഷങ്ങൾക്ക് ശേഷം താളിയോല കണ്ടെത്തുമ്പോള്‍ അത് ജസ്യൂട്ട് പുരോഹിതനുമായ മിഷേൽ ബെർട്ടോൾഡി എഴുതിയതാണെന്നതിന് തെളിവില്ലായിരുന്നു. പകരം 180 ഓളം താളിയോലകള്‍ കൂട്ടിക്കെട്ടിയ ആ ഗ്രന്ഥത്തില്‍ "ജ്ഞാന പ്രഗാസ സ്വാമി എഴുതിയ ജ്ഞാനമുയാർച്ചി" എന്നായിരുന്നു എഴുതിയിരുന്നത്.
കണ്ണൂരുകാരി പാടിയത് 140 ഭാഷയില്‍; സ്വന്തമാക്കിയത് ലോക റെക്കോര്‍ഡുകള്‍ !
'ജ്ഞാനം ജ്ഞാനം തന്നെ, മുയാർച്ചി പ്രയോഗമാണ്.അതായത് ജ്ഞാനത്തിന്‍റെ പ്രയോഗം. പതിനാറാം നൂറ്റാണ്ടിൽ ലയോളയിലെ വിശുദ്ധ ഇഗ്നേഷ്യസ് രചിച്ച ധ്യാനഗ്രന്ഥമായ ദി സ്പിരിച്വൽ എക്‌സർസൈസിന്‍റെ ഒരു രൂപാന്തരമായിരുന്നു ഈ പുസ്തകം.കൂടുതല്‍ അന്വേഷിച്ചപ്പോള്‍ ജസ്യൂട്ട് പുരോഹിതനായ മിഷേൽ ബെർട്ടോൾഡി തന്നെയാണ് ജ്ഞാന പ്രഗാസ സ്വാമിയെന്ന് തിരിച്ചറിഞ്ഞു.' തമിഴ് ഭരതന് പറയുന്നു. 1697-ൽ ഗോവയിൽ എത്തിയ അദ്ദേഹം ജീവിതത്തിന്റെ ഭൂരിഭാഗവും തിരുച്ചിറപ്പള്ളിയുടെ തെക്ക് ഭാഗത്തുള്ള അവൂർ ഗ്രാമത്തിലാണ് ചെലവഴിച്ചത്. പ്രദേശത്തെ, ക്രിസ്തുമതത്തിലേക്ക് ആകര്‍ഷിക്കപ്പെട്ട യുവാക്കളായ തമിഴ് കത്തോലിക്കാ അദ്ധ്യാപകർക്ക് ആത്മീയ പാഠങ്ങള്‍ പരിശീലിപ്പിച്ചിരുന്ന പ്രധാനപ്പെട്ട ഒരാളായിരുന്നു അദ്ദേഹം. 17 -ാം നൂറ്റാണ്ടില്‍ എഴുതപ്പെട്ട ഗ്രന്ഥം 19-ാം നൂറ്റാണ്ടിലും പുതുച്ചേരിയിലെ മിഷൻ പ്രസ് പുനഃപ്രസിദ്ധീകരിച്ചിരുന്നു. ഈ താളിയോലയുടെ കണ്ടെത്തലോടെ ഇറ്റലിയും മദ്രാസും തമ്മിലുള്ള ശക്തമായ വ്യാപാര ബന്ധത്തോടൊപ്പം ശക്തമായ സാംസ്കാരിക വിനിമയവും നടന്നിട്ടുണ്ടെന്ന് തെളിവാണ്. ഇത് സംബന്ധിച്ച കൂടുതല്‍ പഠനങ്ങള്‍ക്ക് പ്രധാനമന്ത്രിയും തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിനുമായും ബന്ധപ്പെട്ടെന്നും തമിഴ് ഭരതന് പറയുന്നു.