ഒടുവില്‍, 12 വർഷത്തിന് ശേഷം സൈപ്രസില്‍ നിന്നും അവര്‍ ഇന്ത്യന്‍ മണ്ണിലേക്ക് 'പറന്നു' വന്നു !

അങ്ങനെ 12 വര്‍ഷത്തെ കാത്തിരിപ്പിന് അന്ത്യമായി. സൈപ്രസിലെ പഫോസ് മൃഗശാലയില്‍ നിന്ന് കഴിഞ്ഞ ദിവസം ഇന്ത്യയിലേക്ക് രണ്ട് സൈബീരിയന്‍ കടുവകളെത്തി.

After 12 years Siberian tiger came to Indian soil bkg


12 വർഷത്തിന് ശേഷം ഇന്ത്യയിൽ സൈബീരിയൻ കടുവകളും എത്തി.  സൈപ്രസിലെ പാഫോസ് മൃഗശാലയക്ക് ഒരു ജോഡി റെഡ് പാണ്ടകളെ നൽകിയാണ് ഇന്ത്യ രണ്ട് സൈബീരിയൻ കടുവകളെ സ്വന്തമാക്കിയത്. സയിപ്രസിലെ മൃഗശാലയിൽ നിന്നും വിമാനമാർഗം ഡാർലജിങ്ങിലെ പദ്മജ നായിഡു ഹിമാലയൻ സുവോളജിക്കൽ പാർക്കിൽ കടുവകളെ എത്തിച്ചു. ലാറ, അക്കാമസ് എന്നീ പേരുകളുള്ള കടുവകളെയാണ് ഇന്ത്യയിലെത്തിച്ചിരിക്കുന്നത്. 

ലോകത്തെ ഏറ്റവും വലുപ്പമുള്ള കടുവ ഇനങ്ങളിലൊന്നാണ് സൈബീരിയൻ കടുവ. മറ്റ് കടുവകളിൽ നിന്ന് ശാരീരികമായി നിരവധി വ്യത്യാസങ്ങൾ ഉള്ളവയാണിവ. കിഴക്കൻ റഷ്യയിലെയും വടക്കുകിഴക്കൻ ചൈനയിലെയും പ്രിമോറി, ഖബറോവ്സ്ക് പ്രദേശങ്ങളിലെ തണുത്ത കാലാവസ്ഥാ വനങ്ങളിലാണ് ഇവയെ പ്രധാനമായും കാണാനാവുക. ലോകത്തിലെ ഏറ്റവും വലിയ കടുവയായി പല വിദഗ്ധരും ഇതിനെ കണക്കാക്കുന്നു (ബംഗാൾ കടുവ രണ്ടാം സ്ഥാനത്താണ്).  600-ൽ താഴെ സൈബീരിയൻ കടുവകൾ മാത്രമാണ് ഇന്ന് ഈ പ്രദേശങ്ങളില്‍ അവശേഷിക്കുന്നതെന്നാണ് കണക്കുകൾ പറയുന്നത്, അതേസമയം ലോകമെമ്പാടുമുള്ള മൃഗശാലകളിലും സുവോളജിക്കൽ പാർക്കുകളിലും മറ്റുമായി നൂറുകണക്കിന് സൈബീരിയൻ കടുവകളെ സംരക്ഷിക്കുന്നുണ്ട്.

ഭൂമിയിലെ ആദിമ ജീവനെ കുറിച്ച് 'അത്ഭുത തടാക'ത്തിലെ സൂക്ഷ്മജീവികൾ ഉത്തരം നല്‍കുമോ?

ഒന്നരവർഷം മുമ്പാണ് സൈബീരിയൻ കടുവയെ കൈമാറ്റം ചെയ്യുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടന്നത്.  ഇതിന്‍റെ തുടര്‍ച്ചയായിയാണ് ഇപ്പോള്‍ ഇന്ത്യയിലേക്ക് സൈബീരിയന്‍ കടുവകളെത്തുന്നത്. പദ്മജ നായിഡു പാർക്കിൽ 2007 -ൽ ഒരു സൈബീരിയൻ കടുവ ചത്തിരുന്നു.  ഇതിന്‍റെ കൂട്ടിന് അല്പം മാറ്റം വരുത്തി പുതിയ കടുവകളെ പാർപ്പിക്കുമെന്നാണ് റിപ്പോർട്ടുകൾ.  ക്വാറന്‍റീൻ, ആരോഗ്യപരിശോധന തുടങ്ങിയ നടപടി ക്രമങ്ങൾ പൂർത്തിയായ ശേഷമായിരിക്കും ഇവയെ കൂട്ടിലേക്ക് എത്തിക്കുക. ഇന്ത്യയിലെ അവസാനത്തെ സൈബീരിയൻ കടുവയായ 18 വയസുള്ള കുനാൽ ചട്ടം, നൈറ്റിനാൾ മൃഗശാലയിൽ വച്ച് 2011 ല്‍  അസുഖത്തെ തുടർന്നാണ് ചത്തത്. മൂന്ന് വയസ്സുള്ളപ്പോഴാണ് കുനാലിനെ ഇന്ത്യയിലെത്തിച്ചത്. സൈബീരിയൻ കടുവകളെ പാര്‍പ്പിക്കുന്ന പത്മജാ നായിഡു പാർക്ക് രാജ്യത്തെ ഏറ്റവും ഉയരത്തിൽ സ്ഥിതി ചെയ്യുന്ന സുവോളജി പാർക്കാണ്. റെഡ് പാണ്ട, ഹിമപ്പുലി പോലുള്ള വന്യജീവികളുടെ കാപ്റ്റീവ് ബ്രീഡിംഗ് ഇവിടെ വിജയകരമായി നടപ്പാക്കിയിട്ടുണ്ട്. 

കില്ലാടി തന്നെ ! തൊട്ടടുത്ത് രണ്ട് പെരുമ്പാമ്പുകള്‍ ഇണ ചേരുമ്പോള്‍ ഗോള്‍ഫ് കളി തുടര്‍ന്ന് യുവാവ് !

Latest Videos
Follow Us:
Download App:
  • android
  • ios