ലൈക്കിനും കാഴ്ചക്കാര്‍ക്കും വേണ്ടി ഗർഭിണിയാണെന്ന് വ്യാജ വീഡിയോ; പിന്നാലെ വ്ലോഗർക്ക് എട്ടിന്‍റെ പണി


താൻ തേടുന്ന ഭാവി വരനെ കുറിച്ചുള്ള വിശദാംശങ്ങളും ഇവർ കാർഡിൽ ഉൾപ്പെടുത്തിയിരുന്നു. വരന് സ്വന്തമായി കാറും ഫ്ലാറ്റും ഉണ്ടായിരിക്കണം.  പ്രതിമാസം ഇരുപതിനായിരം യുവാനിൽ കുറയാത്ത ശമ്പളം ഉണ്ടായിരിക്കണം തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍. 
 

Action taken against vlogger for spreading rumours that she is pregnant bkg

കൂടുതൽ കാഴ്ചക്കാരെയും അതിലൂടെ കൂടുതൽ വരുമാനവും നേടുക എന്നതാണ് എല്ലാ സാമൂഹിക മാധ്യമ ഇൻഫ്ലുവൻസർമാരും ആഗ്രഹിക്കുന്ന പൊതുവായ കാര്യം. ഇതിനായി പലതരത്തിലുള്ള തന്ത്രങ്ങളും സ്വീകരിക്കുന്നവരുണ്ട്. അത്തരത്തിലുള്ള തന്ത്രത്തിന്‍റെ ഭാഗമായി ഗർഭിണിയാണെന്ന് വ്യാജ പ്രചരണം നടത്തിയ ചൈനയിൽ നിന്നുള്ള സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർക്കെതിരെ നടപടി. താൻ അഞ്ചുമാസം ഗർഭിണിയാണ് എന്ന രീതിയിലുള്ള പ്രചരണമാണ് ഇവർ നടത്തിയിരുന്നത്. തീർന്നില്ല ഒടുവിൽ ഗർഭിണിയായ തനിക്ക് വിവാഹം കഴിക്കാൻ ഒരു വരനെ ആവശ്യമുണ്ടെന്ന രീതിയിൽ ചൈനയിലെ പ്രശസ്തമായ മാച്ച് മേക്കിംഗ് മീറ്റിങ്ങിലും ഇവർ പങ്കെടുത്തു. ഒപ്പം ഈ ദൃശ്യങ്ങൾ നാടകീയമായി പകർത്തി സാമൂഹിക മാധ്യമങ്ങളിലും പങ്കുവച്ചു. 

തെക്ക് പടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിൽ നിന്നുള്ള 32 കാരിയായ ചെൻക്‌സിയോസി എന്ന യുവതിയാണ് വ്യാജ ഗർഭധാരണത്തിലൂടെ തന്‍റെ ഓൺലൈൻ ട്രാഫിക് വർദ്ധിപ്പിക്കാൻ ശ്രമം നടത്തിയത്. tiktok ന്‍റെ ചൈനീസ് പതിപ്പായ ഡൗയിൻ ആപ്പിലാണ് ഇവർ തന്‍റെ വീഡിയോകള്‍ പങ്കുവച്ചത്. ചൈനയിൽ വിവാഹിതരാകാൻ ആഗ്രഹിക്കുന്നവർക്ക് എളുപ്പത്തിൽ തങ്ങളുടെ പങ്കാളികളെ കണ്ടെത്തുന്നതിനായി സാധാരണയായി നടത്തിവരുന്ന ഒന്നാണ് മാച്ച് മേക്കിംഗ് മീറ്റിംഗ്. 

ഭീമന്‍ ഗ്രഹമെങ്കിലും അതീവ സുന്ദരന്‍; വ്യാഴത്തിന്‍റെ ചിത്രങ്ങള്‍ പുറത്ത് വിട്ട് നാസ

വീഡിയോയിൽ, 32 വയസ്സുള്ള അവിവാഹിതയായ താന്‍ അഞ്ച് മാസം ഗർഭിണിയാണെന്നും സ്വന്തമായി വീടോ കാറോ ഇല്ലെന്നുമുള്ള സ്വകാര്യ വിവരങ്ങൾ എഴുതിയ കാർഡുമായി ഇവർ മാച്ച് മേക്കിംഗ് മീറ്റിങ്ങിൽ പങ്കെടുക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഉള്ളത്. ഒപ്പം താൻ തേടുന്ന ഭാവി വരനെ കുറിച്ചുള്ള വിശദാംശങ്ങളും ഇവർ കാർഡിൽ ഉൾപ്പെടുത്തിയിരുന്നു. വരന് സ്വന്തമായി കാറും ഫ്ലാറ്റും ഉണ്ടായിരിക്കണം.  പ്രതിമാസം ഇരുപതിനായിരം യുവാനിൽ കുറയാത്ത ശമ്പളം ഉണ്ടായിരിക്കണം തുടങ്ങിയവയാണ് ആവശ്യങ്ങള്‍. ഒപ്പം തന്നെയും തന്‍റെ കുഞ്ഞിനെയും നന്നായി സംരക്ഷിക്കണമെന്നും ആവശ്യപ്പെടുന്നു. പലരും യുവതിക്ക് അരികിൽ വിവാഹ അഭ്യർത്ഥനയുമായി വരുന്നതും എന്നാൽ, പല കാരണങ്ങൾ പറഞ്ഞ് യുവതി ഇവരെയെല്ലാം ഒഴിവാക്കുന്നതും വീഡിയോയിൽ കാണാം.

വിവാഹത്തിനിടെ വധുവിന് 'സിന്ദൂരം' ചാര്‍ത്തി കാമുകന്‍; ഒളിച്ചോട്ടത്തിന്‍റെ 'വ്യാജ വീഡിയോ' സൂപ്പര്‍ ഹിറ്റ് !

സാമൂഹിക മാധ്യമത്തില്‍ പങ്കുവച്ച വീഡിയോ വളരെ വേഗത്തിൽ വൈറലായി. എന്നാൽ, യുവതി നടത്തുന്നത് വ്യാജ പ്രചരണമാണെന്ന് ആരോപിച്ച് കൊണ്ട് നിരവധി പേർ രംഗത്ത് വന്നതോടെ അധികൃതർ അന്വേഷണത്തിന് ഉത്തരവിടുകയായിരുന്നു. കൂടുതൽ സോഷ്യൽ മീഡിയ ട്രാഫിക്കിന് വേണ്ടി താൻ വ്യാജ പ്രചരണം നടത്തിയതാണെന്ന് ചെൻസിയോസി സമ്മതിച്ചതായി അധികൃതർ പിന്നീട് വെയ്‌ബോയിലൂടെ അറിയിച്ചു. ഇപ്പോൾ ഇവർ ഔപചാരിക അന്വേഷണത്തിന് വിധേയയായെന്നും ഇവരുടെ സാമൂഹിക മാധ്യമ അക്കൗണ്ട് പൂട്ടിയതായും അധികൃതർ കൂട്ടിച്ചേർത്തു.

ഇതാണ് യഥാര്‍ത്ഥ ഇന്ത്യയെന്ന് സോഷ്യല്‍ മീഡിയ; ജൂനിയർ ഡെവലപ്പർ, ലഭിച്ചത് 2900+ അപേക്ഷകള്‍, വീഡിയോ വൈറല്‍ !
 

Latest Videos
Follow Us:
Download App:
  • android
  • ios