'കളിപ്പാട്ടമല്ല കുട്ടികള്‍': കുട്ടികളെ കടുവയ്ക്ക് മുകളില്‍ ഇരുത്തി ഫോട്ടോ ഷൂട്ട്, പിന്നാലെ വിവാദം !

കടുവയ്ക്ക് മുകളില്‍ ഇരുന്ന് ഒരു ചിത്രം എടുക്കുന്നതിന് 300 രൂപയോളമാണ് കമ്പനി ഈടാക്കിയിരുന്നത്. 

Action taken against circus company that made children sit on top of tiger for a photo shoot bkg

ചൈനയിൽ സർക്കസ് കൂടാരത്തിലെ കടുവകളെ ഉപയോഗിച്ച് കടുവാ സവാരിയും ഫോട്ടോഷോട്ടും നടത്തിയ സർക്കസ് കമ്പനി അധികൃതർക്കെതിരെ രൂക്ഷ വിമർശനം. സർക്കസ് കാണാൻ എത്തിയവരിൽ നിന്ന് കൂടുതൽ പണം വാങ്ങി കടുവകളുടെ പുറത്തിരുന്ന് ഫോട്ടോ എടുക്കുന്നതിനുള്ള അവസരം കമ്പനി ഒരുക്കി നൽകുകയായിരുന്നു. കടുവയ്ക്ക് മുകളില്‍ ഇരുന്ന് ഒരു ചിത്രം എടുക്കുന്നതിന് 20 യുവാൻ, അതായത് 300 ഇന്ത്യന്‍ രൂപയോളമാണ് ഇത്തരത്തില്‍ കമ്പനി ഈടാക്കിയിരുന്നത്. സംഭവത്തിന്‍റെ ദൃശ്യങ്ങൾ ചൈനീസ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായതോടെ സർക്കാരിന്‍റെ ഭാഗത്ത് നിന്നും പൊതുജനങ്ങളുടെ ഭാഗത്ത് നിന്നും രൂക്ഷ വിമർശനമാണ് സർക്കസ് കമ്പനിക്കെതിരെ ഉയർന്നത്. ഒരു കുട്ടിയെ കടുവയ്ക്ക് മുകളിൽ ഇരുത്തി ചിത്രം എടുക്കുന്നതിന്‍റെ ദൃശ്യങ്ങളായിരുന്നു സോഷ്യൽ മീഡിയയിൽ വൈറൽ ആയത്. 

ഇതെന്ത് ദുരന്തം; ഫിപ്കാര്‍ട്ടില്‍ ഓര്‍ഡര്‍ ചെയ്തത് 'ഐ ഫോണ്‍ 15' കിട്ടിയത് 'പിയേഴ്സ് സോപ്പ് !

തെക്കൻ ചൈനയിലെ ഗ്വാങ്‌സി പ്രവിശ്യയിലെ ടിയാൻഡോങ് കൗണ്ടിയിലെ സർക്കസ് കമ്പനിയാണ് മൃഗങ്ങളെ ഉപയോഗിച്ച് കൊണ്ടുള്ള അപകടകരമായ പ്രവർത്തികൾ നടന്നത്. സോഷ്യൽ മീഡിയയിൽ പ്രചരിക്കപ്പെട്ട വീഡിയോയിൽ പിൻകാലുകൾ ബന്ധിച്ച കടുവയെ ഒരു മെറ്റൽ ഫ്രെയിമിൽ കിടത്തി അതിന്‍റെ മുകളിൽ ഒരു കുട്ടിയെ ഇരുത്തി ഫോട്ടോ എടുക്കുന്നതിന്‍റെ ദൃശ്യങ്ങളാണ് ഉള്ളത്. കടുവയുടെ മുൻകാലുകളും വാലും ചലിക്കുന്നത് ദൃശ്യത്തില്‍ വ്യക്തമായിരുന്നു. കടുവയെ മയക്കിയിട്ടില്ലെന്നും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാണ്. കടുവയെ കിടത്തിയിരിക്കുന്നതിന്‍റെ തൊട്ട് മുൻപിലിരുന്ന് ഒരാൾ ക്യാമറയിൽ ചിത്രങ്ങൾ പകർത്തുന്നതും കാണാം. കൂടാതെ നിരവധി ആളുകൾ ചിത്രങ്ങൾ എടുക്കുന്നതിനായി തങ്ങളുടെ ഊഴം കാത്തു നിൽക്കുന്നതും വീഡിയോയിലുണ്ട്.

'അമ്പമ്പോ... എന്തൊരു സങ്കടം !' അക്വേറിയം മത്സ്യത്തിന്‍റെ സങ്കടത്തില്‍ ചങ്ക് പൊള്ളി സോഷ്യല്‍ മീഡിയ

സംഭവം വിവാദമായതോടെ ചൈനീസ് കൾച്ചറൽ, സ്പോർട്സ് ആൻഡ് ടൂറിസം ബ്യൂറോ അന്വേഷണത്തിന് ഉത്തരവിടുകയും അനധികൃത പ്രകടനങ്ങൾ നടത്തിയതായി കണ്ടെത്തുകയും ചെയ്തു. പൊതുജന സുരക്ഷയെ മുൻനിർത്തി , പ്രകടനങ്ങൾ ഉടൻ നിർത്തണമെന്ന് ആവശ്യപ്പെട്ട് അതോറിറ്റി സര്‍ക്കസ് കമ്പനിക്ക് നോട്ടീസ് നൽകുകയും സർക്കസ് നടത്തിപ്പുകാർക്കെതിരെ നിയമ നടപടി ആരംഭിക്കുകയും ചെയ്തെന്ന് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്തു. 

പ്രേതബാധയുള്ള ബംഗ്ലാവ്, യാത്രക്കാരെ ശല്യം ചെയ്യുന്ന റോഡ്; റാഞ്ചിയിലെ നിഗൂഡത നിറഞ്ഞ മൂന്ന് പ്രദേശങ്ങളെ അറിയാം!

Latest Videos
Follow Us:
Download App:
  • android
  • ios