'ദയവായി നിങ്ങളുടെ കാർ ഇവിടെ പാർക്ക് ചെയ്യരുത്!'; ബെംഗളൂരുവിലെ കാര്‍ പാര്‍ക്കിംഗിനെ കുറിച്ചുള്ള കുറിപ്പ് വൈറല്‍
കുറിപ്പ് വായിച്ചവരെല്ലാവരും ബെംഗളൂര്‍ സ്വദേശിയുടെ വിനയത്തെ പ്രശംസിച്ചു. പ്രശ്നകലുഷിതമായ ഒരു കാര്യം ഇത്രയും ലളിതമായി പരിഹരിക്കാനുള്ള അദ്ദേഹത്തിന്‍റെ മനഃസാന്നിധ്യത്തെ മിക്കയാളുകളും അഭിനന്ദിച്ചു.
ഇന്ത്യയിലെ ജനസംഖ്യ വലിയ കുതിച്ച് ചാട്ടത്തിലാണ്. ഇതില്‍ ഏറെ പേരും ജീവിക്കുന്നത് ഇന്ത്യയിലെ മഹാനഗരങ്ങളിലും. എന്നാല്‍, ഓരോ വര്‍ഷവും വര്‍ദ്ധിക്കുന്ന ജനസംഖ്യയെ ഉള്‍ക്കൊള്ളാന്‍ മാത്രമുള്ള സ്ഥലം ഇന്ത്യയിലെ മഹനഗരങ്ങള്‍ക്കില്ലെന്നതാണ് യാഥാര്‍ത്ഥ്യം. അതിനാല്‍ തന്നെ താമസത്തെ ചൊല്ലിയും മാലിന്യനിക്ഷേപത്തെ ചൊല്ലിയും വാഹന പാര്‍ക്കിംഗിനെ ചൊല്ലിയും മഹാനഗരങ്ങളില്‍ വാഗ്വാദങ്ങളും ചെറിയ തോതിലുള്ള വഴക്കുകയും സര്‍വ്വസാധാരണമാണ്. എന്നാല്‍ കഴിഞ്ഞ ദിവസം ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ട ഒരു ഫോട്ടോ ഇന്ത്യയിലെ ട്വിറ്റര്‍ ഉപയോക്താക്കളെ ഏറെ ആകര്‍ഷിച്ചു.
Subhasis Das എന്ന ട്വിറ്റര്‍ ഉപയോക്താവ് വഴിയരികില്‍ കണ്ട കാറില്‍ പതിപ്പിച്ചിരുന്ന 'നോട്ടീസി'ന്‍റെ ചിത്രം പങ്കുവച്ചതോടെയായിരുന്നു ട്വിറ്ററില്‍ ചൂട് പിടിച്ച ചര്‍ച്ച നടന്നത്. ചിത്രം പങ്കുവച്ച് കൊണ്ട് സുഭാഷി ദാസ് ഇങ്ങനെ എഴുതി, 'ഇന്ന് കോറമംഗലയിൽ നിന്നാണ് ഇത് കണ്ടെത്തിയത്. ബെംഗളൂരു - ഇതിഹാസ ഉള്ളടക്കത്തിന്‍റെ നഗരം.' സുഭാഷി പങ്കുവച്ച ചിത്രത്തില്‍ ഒരു കാറിന്‍റെ ഡ്രൈവറുടെ ഭാഗത്തുള്ള ഡോറിലെ ഗ്ലാസില്‍ ഒരു കുറിച്ച് എഴുതി ഒട്ടിച്ച് വച്ചതായി കാണിച്ചു. ആ കുറിപ്പില്‍ ഇങ്ങനെ എഴുതിയിരുന്നു. “ഹായ്, ദയവായി നിങ്ങളുടെ കാർ ഇവിടെ പാർക്ക് ചെയ്യരുത് !! ഞങ്ങൾ നിങ്ങളോട് അങ്ങനെ ചെയ്യരുതെന്ന് നേരത്തെ അഭ്യർത്ഥിച്ചിരുന്നു. 2000 മുതൽ ഞങ്ങൾ ഈ പ്രദേശത്ത് താമസിക്കുന്നുണ്ട്. ഒപ്പം 2 കാറുകൾ ഞങ്ങള്‍ക്ക് സ്വന്തമായുണ്ട്. അതിനാൽ ഞങ്ങൾക്ക് നല്ലൊരു പാർക്കിംഗ് സ്ഥലം ആവശ്യമാണ്. ദയവായി നിങ്ങളുടെ മുമ്പത്തെ പാർക്കിംഗ് സ്ഥലത്തേക്ക് മടങ്ങുക. നമുക്ക് നല്ലവരും പരസ്പരം പിന്തുണ നൽകുന്നവരുമായ അയൽക്കാരാകാം." "നന്ദി, നിങ്ങളുടെ അയൽക്കാരൻ."
അച്ഛന്‍റെയും അമ്മയുടെയും കുഞ്ഞിന്‍റെയും കൈപ്പടയുടെ സ്കാനര്‍ ചിത്രം വൈറല്‍ !
കുറിപ്പ് വായിച്ചവരെല്ലാവരും ബെംഗളൂര്‍ സ്വദേശിയുടെ വിനയത്തെ പ്രശംസിച്ചു. പ്രശ്നകലുഷിതമായ ഒരു കാര്യം ഇത്രയും ലളിതമായി പരിഹരിക്കാനുള്ള അദ്ദേഹത്തിന്‍റെ മനഃസാന്നിധ്യത്തെ മിക്കയാളുകളും അഭിനന്ദിച്ചു. എന്നാല്‍ മറ്റ് ചിലര്‍ തങ്ങളുടെ നഗരത്തില്‍ ഇത് പോലെ മറ്റൊരാളുടെ പാര്‍ക്കിംഗ് സ്ഥലത്ത് വേറെയാരെങ്കിലും വാഹനം പാര്‍ക്ക് ചെയ്താല്‍ എന്തായിരിക്കം സംഭവിക്കുകയെന്ന് എഴുതി. "ഇത് ഗുഡ്ഗാവിലായിരുന്നെങ്കില്‍ അയൽക്കാരൻ ബേസ്ബോൾ ബാറ്റ് ഉപയോഗിച്ച് വിൻഡ്ഷീൽഡ് തകർക്കുമായിരുന്നു," ഒരാള്‍ എഴുതി. 'ദില്ലിയില്‍ ആയിരുന്നെങ്കില്‍ ടയര്‍ പഞ്ചറായേനെ' എന്നായിരുന്നു മറ്റൊരാളുടെ കുറിപ്പ്. 'ഇത് വളരെ മികച്ചതാണ്. അയൽവാസിയുടെ വീടിന് സമീപത്ത് പാർക്ക് ചെയ്യാനായി എന്‍റെ സുഹൃത്ത് കാറിന് മുകളിൽ സാമ്പാർ ഒഴിച്ചു. (ബന്നാർഘട്ട റോഡിന് സമീപത്ത് എവിടെയോ)' മറ്റൊരാള്‍ കുറിച്ചു. 'ബെംഗളൂരി ജനത വളരെ സ്വീറ്റ് ആണ്' എന്നായിരുന്നു വേറൊരാളുടെ കുറിപ്പ്.
മുതലയും കുതിരയും ഏറ്റുമുട്ടിയാല്‍ ആരാകും വിജയി ? കാണാം ആ അങ്കക്കാഴ്ച