കരച്ചിലില്ല, സങ്കടം പറയലില്ല, 96 -കാരിയുടെ മരണം പാട്ടും ഡാൻസുമായി ആഘോഷിച്ച് കുടുംബവും നാട്ടുകാരും

നാ​ഗമ്മാൾ മരിച്ചതോടെ കുടുംബം അവരുടെ ആ​ഗ്രഹം നിറവേറ്റി. അതിനായി വീട്ടിലെ കുട്ടികളുടെയും ​ഗ്രാമത്തിലെ കുട്ടികളുടെയും ഒക്കെ ഡാൻസും പാട്ടും ഒക്കെയായി അവർ നാ​ഗമ്മാളിന്റെ മരണം ആഘോഷിച്ചു.

96 year old nagammals death celebrated with dance and songs by her family

തമിഴ്നാട്ടിൽ നിന്നുള്ള നാ​ഗമ്മാൾ എന്ന 96 -കാരിയുടെ മരണത്തെ തുടർന്ന് കുടുംബം ഒരു വൻ ആഘോഷപരിപാടി സംഘടിപ്പിച്ചു. മരണത്തിനെന്ത് ആഘോഷം എന്നാണോ? നാ​ഗമ്മാളിന്റെ അവസാനത്തെ ആ​ഗ്രഹമായിരുന്നത്രെ അത്. ഉസിലംപട്ടിയിൽ നിന്നുള്ള നാ​ഗമ്മാൾ, ക്ഷേത്ര പൂജാരിയായിരുന്ന പരമതദേവരുടെ ഭാര്യയായിരുന്നു. 

വാർധക്യസംബന്ധിയായ അസുഖത്തെ തുടർന്നാണ് അവർ മരിച്ചത്. തന്റെ മരണം സങ്കടങ്ങളും കരച്ചിലുമായി ആചരിക്കാതെ പാട്ടും ഡാൻ‌സുമായി ആഘോഷിക്കണം എന്ന് നാ​ഗമ്മാൾ തന്നെയാണ് പറഞ്ഞത്. രണ്ട് ആൺമക്കളും നാല് പെൺമക്കളും 78 കൊച്ചുമക്കളും അവരുടെ മക്കളും ഒക്കെയുള്ള വലിയ കുടുംബമായിരുന്നു നാ​ഗമ്മാളിന്റേത്. താൻ മരിക്കാറായി എന്ന് തോന്നിയപ്പോൾ അവർ തന്റെ കുടുംബത്തോട് പറഞ്ഞത് കുടുംബക്കാരൊക്കെ പാട്ടുപാടിയും നൃത്തം ചെയ്തും ഒക്കെ വേണം തന്റെ മരണം ആഘോഷിക്കാൻ എന്നാണത്രെ. 

അങ്ങനെ നാ​ഗമ്മാൾ മരിച്ചതോടെ കുടുംബം അവരുടെ ആ​ഗ്രഹം നിറവേറ്റി. അതിനായി വീട്ടിലെ കുട്ടികളുടെയും ​ഗ്രാമത്തിലെ കുട്ടികളുടെയും ഒക്കെ ഡാൻസും പാട്ടും ഒക്കെയായി അവർ നാ​ഗമ്മാളിന്റെ മരണം ആഘോഷിച്ചു. സ്ത്രീകൾ ഇവിടുത്തെ ജനപ്രിയ നാടോടി നൃത്തമായ കുമ്മിയും അവതരിപ്പിച്ചു. കുടുംബത്തിലെ ഇളയ അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരുന്നു. 

ശവസംസ്കാരചടങ്ങുകളായി ആരംഭിച്ച പരിപാടി അധികം വൈകാതെ ​ഗ്രാമത്തിലെ ഒരു ഉത്സവം പോലെ തന്നെയായി മാറി. എങ്ങനെയാണോ അവസാനം കുടുംബാം​ഗങ്ങൾ തന്നെ യാത്രയാക്കാൻ നാ​ഗമ്മാൾ ആ​ഗ്രഹിച്ചത് അതുപോലെ തന്നെയാണ് അവരെ യാത്രയാക്കിയത്.

​ഗ്രാമത്തിലുള്ള പലരും നാ​ഗമ്മാളിന്റെ കുടുംബത്തെ അഭിനന്ദിച്ചു. സാധാരണയായി കരഞ്ഞുകൊണ്ട് തീരേണ്ടുന്ന ഒരു ചടങ്ങ് നാ​ഗമ്മാളിന്റെ മനോഹരമായ ജീവിതത്തെ ഓർമ്മിപ്പിച്ചുകൊണ്ട്, അവരുടെ ആ​ഗ്രഹം പോലെ തന്നെ ആഘോഷമായി കുടുംബം നടത്തി. 

Latest Videos
Follow Us:
Download App:
  • android
  • ios