93 -കാരന് വീണ്ടും വിവാഹം, ആരും നോക്കാനില്ലാത്ത കാലത്ത് കൂട്ടുകാരനെഴുതിക്കൊടുത്ത വീട് തിരികെ വേണമത്രെ

എന്നാലിപ്പോൾ 93 -ാമത്തെ വയസ്സിൽ ടാൻ വീണ്ടും ഒരു വിവാഹം കൂടി കഴിച്ചു. അതോടെ തന്റെ ഫ്ലാറ്റ് തനിക്ക് തന്നെ തിരികെ വേണം എന്ന ആ​ഗ്രഹത്തിലാണ് അയാൾ. അതിന് വേണ്ടി ടാൻ കോടതിയേയും സമീപിച്ചു.

93 year old man remarrying seeks to revoke home gifted to friend  

തന്റെ വീടും സ്വത്തും ഒക്കെ സഹപ്രവർത്തകനായിരുന്നയാൾക്ക് എഴുതിക്കൊടുത്തതിന്റെ പേരിൽ പശ്ചാത്തപിക്കുകയാണ് ഇപ്പോൾ ചൈനയിൽ നിന്നുള്ള ഒരു 93 -കാരൻ. കാര്യം വളരെ സിംപിളാണ്. ടാൻ എന്നയാളെ അയാളുടെ ഭാര്യയോ മക്കളോ ഒന്നും നോക്കിയിരുന്നില്ല. അങ്ങനെ തന്നെ നോക്കാൻ തയ്യാറായ ​ഗു എന്ന ഒരു സഹപ്രവർത്തകന് ടാൻ തന്റെ ഫ്ലാറ്റ് എഴുതി നൽകുകയായിരുന്നു. 

എന്നാലിപ്പോൾ 93 -ാമത്തെ വയസ്സിൽ ടാൻ വീണ്ടും ഒരു വിവാഹം കൂടി കഴിച്ചു. അതോടെ തന്റെ ഫ്ലാറ്റ് തനിക്ക് തന്നെ തിരികെ വേണം എന്ന ആ​ഗ്രഹത്തിലാണ് അയാൾ. അതിന് വേണ്ടി ടാൻ കോടതിയേയും സമീപിച്ചു. എന്നാൽ, കോടതി ഇയാളുടെ ആവശ്യം തള്ളിക്കളയുകയായിരുന്നു. 2005 -ലാണ് ടാനിൻ്റെയും ഗുവിൻ്റെയും കുടുംബം ഒരു കരാറിലെത്തുന്നത്. ​ഗുവും കുടുംബവും ടാനിനെ ശ്രദ്ധിക്കുകയും അയാൾക്ക് കൂട്ടായിരിക്കുകയും ആളെ പരിചരിക്കുകയും വേണം. അതിന് പകരമായി തന്റെ ഫ്ലാറ്റ് അവർക്കുള്ളതായിരിക്കും എന്നതായിരുന്നു എ​ഗ്രിമെന്റ്. 

​ടാനിനെ സ്ഥിരമായി വിളിച്ച് അന്വേഷിക്കുക, ആഴ്ച തോറും കുടുംബമായി സന്ദർശിക്കുക, വീട്ടിലേക്കാവശ്യമുള്ള സാധനങ്ങളും വസ്ത്രങ്ങളും ഒക്കെ വാങ്ങി നൽകുക, അസുഖബാധിതനായിരിക്കുമ്പോൾ പരിചരിക്കുക എന്നിവയെല്ലാം ചെയ്യണമെന്നാണ് കരാറിൽ പറഞ്ഞിരുന്നത്. അതിന് പകരമായി തന്റെ ഫ്ലാറ്റും അതിലെ സാധനങ്ങളുമെല്ലാം സ്വന്തം മക്കൾക്ക് നൽകുന്നതിന് പകരം ​ഗുവിനും കുടുംബത്തിനുമായിരിക്കും എന്നും ടാൻ തന്റെ വിൽപത്രത്തിൽ എഴുതിയിരുന്നു. 

'അവർ എന്റെ കുടുംബത്തേക്കാളും എന്നെ സ്നേഹിച്ചു. എനിക്ക് വയ്യാത്തപ്പോഴെല്ലാം എന്റെ കൂടെ നിന്നു. എന്റെ ജീവിതവും സമ്പന്നപൂർണവും സന്തോഷപൂർണവുമാക്കി' എന്നാണ് ​ടാൻ കുറിച്ചത്. എന്തായാലും, പിന്നീട് 93 -ാമത്തെ വയസ്സിൽ മറ്റൊരു വിവാഹം കഴിച്ചപ്പോൾ ​ടാനിന് തന്റെ തീരുമാനം തെറ്റായിപ്പോയി എന്ന് തോന്നി എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. 

Latest Videos
Follow Us:
Download App:
  • android
  • ios