തന്റെ എട്ടാമത്തെ വയസ് മുതലാണ് തന്റെ നാവിന് എന്തോ പ്രത്യേകതയുള്ളതായി ടാപ്പർ തിരിച്ചറിയുന്നത്. ഹാലോവീൻ ഫോട്ടോ സെഷനിൽ അമ്മയ്ക്കൊപ്പം ഫോട്ടോ എടുക്കുന്നതിനിടയിൽ ആയിരുന്നു ഇത്.
പല കാരണങ്ങൾ കൊണ്ടും ഗിന്നസ് വേൾഡ് റെക്കോർഡുകൾ സ്വന്തമാക്കുന്നവരുണ്ട്. അതുപോലെ അമേരിക്കയിലെ കാലിഫോർണിയയിൽ നിന്നുള്ള ഒരു വിദ്യാർത്ഥിനി ലോക റെക്കോർഡ് നേടിയത് തന്റെ നാവിന്റെ നീളം കൊണ്ടാണ്.
ചാനൽ ടാപ്പർ എന്ന യുവതിയാണ് തന്റെ നാവിന്റെ ഈ അസാധാരണമായ നീളം കൊണ്ട് ഗിന്നസ് റെക്കോർഡ് നേടിയിരിക്കുന്നത്. അവളുടെ ചുണ്ടിന്റെ അഗ്രം മുതൽ മധ്യഭാഗം വരെയായി നാവിന് 9.75 സെന്റീമീറ്റർ (3.8 ഇഞ്ച്) നീളമാണ് ഉള്ളത്. ഏറ്റവും നീളം കൂടിയ നാവുള്ള സ്ത്രീ എന്ന നിലയിലാണ് ചാനൽ ടാപ്പർ ലോക റെക്കോർഡ് നേടിയിരിക്കുന്നത്.
തന്റെ എട്ടാമത്തെ വയസ് മുതലാണ് തന്റെ നാവിന് എന്തോ പ്രത്യേകതയുള്ളതായി ടാപ്പർ തിരിച്ചറിയുന്നത്. ഹാലോവീൻ ഫോട്ടോ സെഷനിൽ അമ്മയ്ക്കൊപ്പം ഫോട്ടോ എടുക്കുന്നതിനിടയിൽ ആയിരുന്നു ഇത്. ഹാലോവീന്റെ ഫോട്ടോകൾ പ്രിന്റെടുത്ത് വന്നപ്പോഴാണ് തന്റെ നാവിന് നീളക്കൂടുതലുണ്ട് എന്ന് ടാപ്പർ ശ്രദ്ധിക്കുന്നത്. എന്നാൽ, അതിനെ കുറിച്ച് കൂടുതൽ ബോധവതിയായത് മിഡിൽ സ്കൂളിൽ പഠിക്കുമ്പോൾ ആണെന്നും അപ്പോൾ ആളുകൾ തന്റെ നാവിനെ കുറിച്ച് അഭിപ്രായം പറഞ്ഞ് തുടങ്ങി എന്നും അവൾ പറയുന്നു.
ഒരു ഐഫോണിന്റെ വലിപ്പമുണ്ട് ടാപ്പറിന്റെ നാവിന്. സാധാരണ ഒരു മനുഷ്യന്റെ നാവിന്റെ രണ്ടിരട്ടി വരും ഇത്. ആളുകൾ തന്റെ നാവ് കണ്ട് ഞെട്ടുകയും ഭയത്തോടെ അലറുകയും ചെയ്യുന്നത് താൻ ആസ്വദിക്കാറുണ്ട് എന്നും അവൾ പറയുന്നു.
ഗിന്നസ് വേൾഡ് റെക്കോർഡ്സ് തന്നെ സോഷ്യൽ മീഡിയാ പ്ലാറ്റ്ഫോമുകളിൽ ടാപ്പറിന്റെ നാവിന്റെ നീളം വ്യക്തമാക്കുന്ന വീഡിയോകൾ ഷെയർ ചെയ്തിട്ടുണ്ട്. നിരവധിപ്പേർ ഇതിന് കമന്റുകളും നൽകിയിട്ടുണ്ട്.
ഒരു കലണ്ടര്‍ ഉണ്ടാക്കിയ വിഡ്ഢി ദിനം; അറിയാം ഏപ്രില്‍ ഫൂളിനെ കുറിച്ച്
