ആറടി ഉയരമുള്ളയാള്‍ വീണ്ടും ഏഴ് ഇഞ്ച് കൂട്ടാനായി ചെലവഴിക്കുന്നത് 88 ലക്ഷം !

സൗന്ദര്യാത്മക ആവശ്യങ്ങൾക്കായി മാത്രമല്ല താൻ ഇത്തരത്തിൽ ഒരു പരീക്ഷണത്തിന് മുതിർന്നതെന്ന് സാഞ്ചസ് അവകാശപ്പെടുന്നു. മറിച്ച് ലോകത്തിന്‍റെ വ്യത്യസ്തമായ ഒരു വീക്ഷണമനുഭവിക്കാന്‍ കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

88 lakhs is spent by a 6 feet tall person to add 7 inches again bkg


ടുത്ത കാലത്തായി ഉയരം വര്‍ദ്ധിപ്പിക്കാനുള്ള തത്രപാടിലാണ് അമേരിക്കയിലെ യുവത്വം. അമേരിക്കയിലെ ജോർജിയയിൽ നിന്നുള്ള 33 കാരൻ തന്‍റെ ഉയരം വര്‍ദ്ധിപ്പിക്കാനായി ചെലവഴിക്കാൻ ഒരുങ്ങുന്നത് 88 ലക്ഷത്തിലധികം രൂപ ( £86,000). ബിൽഡറായ ബ്രയാൻ സാഞ്ചസാണ് വ്യത്യസ്തമായ ഈ തീരുമാനത്തിലൂടെ മാധ്യമങ്ങളിൽ ഇടം നേടിയ ചെറുപ്പക്കാരൻ. നിലവിൽ ആറടി ഉയരമുള്ള ബ്രയാൻ സാഞ്ചസ് തന്‍റെ ഉയരം 6 അടി 7 ഇഞ്ചായി ഉയർത്താനാണ് ഇപ്പോൾ ലക്ഷങ്ങൾ ചെലവഴിക്കുന്നത്. ഉയരം കൂടിയ തന്‍റെയൊരു ബന്ധവുമായുള്ള താരതമ്യത്തില്‍ നിന്നാണ് തന്‍റെ ശരീരത്തിനും കൂടുതൽ ഉയരം വേണമെന്ന് ബ്രയാൻ ആഗ്രഹിച്ചു തുടങ്ങിയത്. ഇപ്പോൾ ആറടി ഉയരം ഉണ്ടെങ്കിലും താൻ ആഗ്രഹിക്കുന്നത് പോലെ അത് 7 ഇഞ്ചി കൂടി കൂടിയാൽ തന്‍റെ ആത്മവിശ്വാസം വർദ്ധിക്കുമെന്നാണ് ഈ ചെറുപ്പക്കാരൻ പറയുന്നത്.

ഉയരം വർദ്ധിപ്പിക്കുന്നതിനായി എന്ത് ചെയ്യാമെന്ന് ഏറെ നാളത്തെ അന്വേഷണങ്ങൾക്ക് ഒടുവിലാണ് കാലുകൾക്ക് നീളം കൂട്ടാനുള്ള ശസ്ത്രക്രിയയെ കുറിച്ച് ബ്രയാൻ സാഞ്ചസ് അറിയുന്നത്. ഒടുവിൽ തന്‍റെ ശരീരത്തിലും അത് പരീക്ഷിച്ച് നോക്കാമെന്ന തീരുമാനത്തിൽ അദ്ദേഹം എത്തുകയായിരുന്നു. തുർക്കിയിലെ ലൈവ് ലൈഫ് ടോളർ ക്ലിനിക്കിലാണ് അദ്ദേഹം ഇതിനായുള്ള ശസ്ത്രക്രിയ നടത്തുന്നത്.

 

കൂളര്‍ ഘടിപ്പിച്ച ഓട്ടോ റിക്ഷ; യഥാര്‍ത്ഥ കസ്റ്റമര്‍ കെയര്‍ ടേക്കറെന്ന് നെറ്റിസണ്‍സ് !

2022 ഡിസംബറിലെ അദ്ദേഹത്തിന്‍റെ ആദ്യ ഓപ്പറേഷനോടെയാണ് ഉയരം കൂട്ടാനായിയുള്ള യാത്ര ആരംഭിച്ചത്. മാസങ്ങൾക്ക് ശേഷം, ഈ വർഷം മാർച്ചിൽ, സാഞ്ചസ് തന്‍റെ തുടയെല്ലിന് നീളം കൂട്ടാനുള്ള രണ്ടാമത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനായി.  ഈ ശസ്ത്രക്രിയയ്ക്കായി അദ്ദേഹം ചിലവഴിച്ചത് 57.5 ലക്ഷം രൂപയാണ്. കാലുകൾ നീട്ടുന്ന സമയത്ത് നേരിയ വേദന അനുഭവപ്പെട്ടുവെന്നാണ് സാഞ്ചസ് പറയുന്നത്. ഏതായാലും  രണ്ട് ശസ്ത്രക്രിയകൾ വിജയകരമായി പൂർത്തിയാക്കിയതോടെ അദ്ദേഹത്തിന്‍റെ ഉയരം മൂന്നര ഇഞ്ച് വർദ്ധിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

നിലവിൽ വീൽചെയറിൽ കഴിയുന്ന സാഞ്ചസ് പൂർണ സുഖം പ്രാപിക്കാനും 6 അടി 7 ഇഞ്ച് ഉയരത്തിൽ നിൽക്കാനുള്ള അവസരത്തിനായി ആകാംക്ഷയോടെ കാത്തിരിക്കുകയാണ്.  സൗന്ദര്യാത്മക ആവശ്യങ്ങൾക്കായി മാത്രമല്ല താൻ ഇത്തരത്തിൽ ഒരു പരീക്ഷണത്തിന് മുതിർന്നതെന്ന് സാഞ്ചസ് അവകാശപ്പെടുന്നു. മറിച്ച് ലോകത്തിന്‍റെ വ്യത്യസ്തമായ ഒരു വീക്ഷണമനുഭവിക്കാന്‍ കൂടിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നു. 

ഗോദകളില്‍ യശസുയര്‍ത്തിയവര്‍ തെരുവില്‍ അഭിമാനത്തിനായി പോരാടുമ്പോള്‍ ഭരണകൂടം പറയുന്നതെന്ത് ?

Latest Videos
Follow Us:
Download App:
  • android
  • ios