കശുമാവിന്‍ തോട്ടത്തില്‍ മണ്‍കുടം; കുടം തുറന്നപ്പോള്‍ നൂറ്റാണ്ട് പഴക്കമുള്ള നൂറ് കണക്കിന് ചെമ്പ് നാണയങ്ങള്‍ !

കശുമാവിന്‍ തോട്ടം വൃത്തിയാക്കുന്നതിനിടെ ഒരു കുടത്തില്‍ കുഴിച്ചിട്ട നിലയിലായിരുന്നു ഈ അത്യുപൂര്‍വ്വ നാണയ ശേഖരം കണ്ടെത്തിയത്. 

832 centuries-old copper coins were found in a jar while cleaning a cashew plantation in Goa bkg


ന്ത്യന്‍ ഉപഭൂഖണ്ഡവുമായി നൂറ്റാണ്ടുകളായി പല വിദേശ രാജ്യങ്ങളും വ്യാപര ബന്ധം നിലനിര്‍ത്തിയിരുന്നു. പുരാതന ചൈനയുമായി സില്‍ക്ക് റൂട്ട് വഴിയും കടല്‍ വഴിയും ഇന്ത്യന്‍ രാജ്യങ്ങള്‍ വ്യാപര ബന്ധം സൂക്ഷിച്ചു. സമാനമായി അറബികളിലൂടെ യൂറോപ്പുമായും കച്ചവടം ശക്തമായിരുന്നു. യൂറോപ്യന്മാര്‍ കടലിലൂടെ  ഉപഭൂഖണ്ഡത്തിലെത്തുകയും പിന്നാലെ കീഴടക്കുകയും ചെയ്തു. തുടര്‍ന്നിങ്ങോട്ട് ഭൂരിഭാഗം പ്രദേശവും ബ്രിട്ടന് കീഴിലായപ്പോള്‍ ചില പ്രദേശങ്ങളില്‍ ഫ്രാന്‍സും അപൂര്‍വ്വം പ്രദേശങ്ങളില്‍ കുറച്ച് കാലം പോര്‍ച്ചുഗീസും ഭരിച്ചു. ഇത്രയേറെ നൂറ്റാണ്ടുകള്‍ വിദേശാധിപത്യത്തിന് കീഴുല്‍ കഴിഞ്ഞിട്ടും പില്‍ക്കാലത്ത് പുരാവസ്തുക്കളായി അധികമെന്നും ഉപഭൂഖണ്ഡത്തില്‍ നിന്ന് കണ്ടെടുക്കപ്പെട്ടിട്ടില്ല. അതിന് മുമ്പ് തന്നെ പലതും കടല്‍കടന്ന് വിദേശ രാജ്യങ്ങളിലെ മ്യൂസിയങ്ങളില്‍ ചേക്കേറിക്കഴിഞ്ഞിരുന്നു. അടുത്ത കാലത്തായി ചില പ്രധാന കണ്ടെത്തലുകള്‍ ഇന്ത്യയില്‍ നിന്നും അടയാളപ്പെടുത്തപ്പെട്ടിട്ടുണ്ട്. 

'വിഭജിക്കപ്പെട്ട ആകാശം'; കാഴ്ചക്കാരെ അത്ഭുതപ്പെടുത്തി ഒരു ആകാശത്തിന് രണ്ട് നിറം ! വീഡിയോ വൈറല്‍

മഹാരാഷ്ട്ര, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ അതിപുരാതനമായ ദിനോസര്‍കാലത്തെ അവശേഷിപ്പുകള്‍ കണ്ടെത്തിയപ്പോള്‍, തമിഴ്നാട്ടില്‍ നിന്നും സിന്ധു നാഗരിക സംസ്കാരത്തോളം പഴക്കമുള്ള നദീതട സംസ്കാരങ്ങള്‍ മധുരയ്ക്ക് സമീപത്ത് നിന്നും കണ്ടെത്തിയത് വലിയ വാര്‍ത്തയായിരുന്നു. ഇതിന് പിന്നാലെ ഗോവയില്‍ നിന്നും ഏതാണ്ട് എണ്ണൂറോളം ചെമ്പ് നാണയങ്ങള്‍ അടുത്തിടെ കണ്ടെത്തി. ഗോവയിലെ സത്താരിയിലെ നാനോദ - ബാംബറിൽ താമസിക്കുന്ന വിഷ്ണു ശ്രീധര്‍ ജോഷി എന്ന പ്രദേശവാസിക്കാണ് പുരാതന നാണയങ്ങള്‍ ലഭിച്ചത്.  832 ചെമ്പ് നാണയങ്ങള്‍ ഒരു കുടത്തില്‍ സൂക്ഷിച്ച നിലയില്‍ കശുമാവിന്‍ തോട്ടത്തില്‍ കുഴിച്ചിട്ട നിലയിലായിരുന്നു. തോട്ടം വൃത്തിയാക്കുന്നതിനിടെയാണ് ഇത് കണ്ടെത്തിയതെന്ന് വിഷ്ണു ശ്രീധര്‍ ജോഷി പുരാവസ്തു ശാസ്ത്രജ്ഞരോട് പറഞ്ഞു. 

18 -ാം വയസില്‍ സ്വന്തമാക്കാനുള്ള 11 കാരന്‍റെ സ്വപ്നം പരീക്ഷാ പേപ്പറില്‍; കൈയടിച്ച് സോഷ്യല്‍ മീഡിയ !

ഏത് കാലഘട്ടത്തിലാണ് ഈ നാണയങ്ങള്‍ ഉപയോഗിച്ചിരുന്നതെന്ന് വ്യക്തമല്ലെന്നും അത് സംബന്ധിച്ച് കൂടുതല്‍ പഠനങ്ങള്‍ ആവശ്യമുണ്ടെന്നും എങ്കിലും നൂറ്റാണ്ടുകള്‍ പഴക്കമുള്ളതാണ് നാണയങ്ങളെന്ന് പറയാമെന്നും ഗോവന്‍ പുരാവസ്തു വകുപ്പ് പറഞ്ഞു. പുരാവസ്തു വകുപ്പ് മന്ത്രി സുഭാഷ് ഫാൽ ദേശായിയുടെ സാന്നിധ്യത്തിൽ വിഷ്ണു ശ്രീധര്‍ ജോഷി നാണയങ്ങള്‍ പുരാവസ്തു വകുപ്പിന് കൈമാറി. ചെമ്പ് നാണയങ്ങളില്‍ ചില ലിഖിതരൂപങ്ങള്‍ അടയാളപ്പെടുത്തിയിട്ടുണ്ട്. ഇവ എന്തിനെ സൂചിപ്പിക്കുന്നു എന്നത് സംബന്ധിച്ച് കൂടുതല്‍ പഠിക്കേണ്ടിയിരിക്കുന്നു. ലഭിച്ച അത്യപൂര്‍വ്വ നാണയങ്ങള്‍ നിലവില്‍ ഗോവന്‍  സ്റ്റേറ്റ് മ്യൂസിയത്തിൽ സൂക്ഷിച്ചിരിക്കുകയാണ്. നാണയങ്ങള്‍ കൈമാറിയ ജോഷിക്ക് പാരിതോഷികം നല്‍കുമെന്ന് മന്ത്രി അറിയിച്ചു. നൂറ്റാണ്ടുകള്‍ പഴക്കമുള്ള പ്രദേശത്തിന്‍റെ ചരിത്രത്തിലേക്ക് വലിയൊരു വഴിത്തിരിവാകും കണ്ടെത്തലെന്ന് പുരാവസ്തു ഗവേഷകരും അഭിപ്രായപ്പെട്ടു. 

സിനിമാ റിവ്യൂ ചെയ്യാന്‍ ലക്ഷം പ്രതിഫലം; സ്വപ്ന ജോലിയില്‍ കണ്ട് തീര്‍ക്കേണ്ടത് വെറും 12 സിനിമകള്‍ !

 

Latest Videos
Follow Us:
Download App:
  • android
  • ios