പിഎച്ച്ഡി ആരംഭിച്ചത് 1970 ല്‍; 50 വര്‍ഷത്തെ ഗവേഷണത്തിന് ശേഷം ഡോക്ടറേറ്റ് !
വയസ് 76, പക്ഷേ, അദ്ദേഹം തന്‍റെ പേരിന് മുമ്പില്‍ ഡോ.നിക് അലക്ടെന്‍ എന്ന് വച്ചത് ഈ അടുത്ത കാലത്താണ്. അതും അമ്പത് വര്‍ഷത്തെ ഗവേഷണത്തിന് ശേഷം.
കേരളത്തില്‍ അടുത്തകാലത്തായി സര്‍വ്വകലാശാലാ ഗവേഷണം സംബന്ധിച്ച് നിരവധി വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവന്നിട്ടുണ്ട്. യുവജനകമ്മീഷന്‍ അധ്യക്ഷയായ ചിന്താ ജോറോമിന്‍റെ പിഎച്ച്ഡി വിവാദത്തിലായത്തായിരുന്നു ഏറ്റവും ഒടുവിലത്തേത്. അതിനിടെയാണ് ഒരു എഴുപത്തിയാറുകാരന്‍ പിഎച്ച്ഡി സ്വന്തമാക്കിയ വാര്‍ത്തയും പുറത്ത് വരുന്നത്.
നിക്ക് ആക്സ്റ്റന്‍ ആണ് ആ ആള്‍, വയസ് 76, പക്ഷേ, അദ്ദേഹം തന്‍റെ പേരിന് മുമ്പില്‍ ഡോ.നിക് അലക്ടെന്‍ എന്ന് വച്ചത് ഈ അടുത്ത കാലത്താണ്. അതും അമ്പത് വര്‍ഷത്തെ ഗവേഷണത്തിന് ശേഷം. അതിശയിക്കണ്ട, പെന്‍സില്‍വാലിയയിലെ പിറ്റ്സ്ബര്‍ഗ് സര്‍വ്വകലാശാലയ്ക്ക് കീഴില്‍ 1970 ലാണ് നിക് തന്‍റെ ഗവേഷണം ആരംഭിക്കുന്നത്. ഒടുവില്‍ 76 -ാം വയസില്‍ ഡോക്ടറേറ്റ് ഏറ്റുവാങ്ങുമ്പോള്‍ അതിന് സാക്ഷ്യം വഹിക്കാന്‍ അദ്ദേഹത്തിന്‍റെ ഭാര്യ ക്ലെയര്‍ ആക്സ്റ്റന്‍റും 11 വയസുള്ള കൊച്ചുമകള്‍ ഫ്രേയയും സമീപത്തുണ്ടായിരുന്നു.
കൂടുതല്‍ വായനയ്ക്ക്: ഭക്ഷണത്തിന് അമിത വില, എയര്‍പോര്‍ട്ടില്‍ വച്ച് അമ്മയോടൊപ്പം വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിച്ച് യുവാവ്
1970-ൽ യുഎസിലെ പിറ്റ്സ്ബർഗ് സർവകലാശാലയിൽ ഗണിതശാസ്ത്ര സാമൂഹ്യശാസ്ത്രത്തിലാണ് (Mathematical Sociology) നിക്ക് ആക്സ്റ്റന്‍ തന്‍റെ ഗവേഷണം ആരംഭിക്കുന്നത്. എന്നാല്‍, അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം പിഎച്ച്ഡി പാതിവഴിയില്‍ നിര്‍ത്തി അദ്ദേഹം യുകെയിലേക്ക് വിമാനം കയറി. ഇതിനിടെ അദ്ദേഹത്തിന് ഫുൾബ്രൈറ്റ് സ്കോളർഷിപ്പും ലഭിച്ചിരുന്നു. എന്നാല്‍, തന്‍റെ പ്രബന്ധം 'അസാധാരണമായി ബുദ്ധിമുട്ടായിരുന്നു'വെന്ന് അദ്ദേഹം പറയുന്നു. ചില പ്രശ്നങ്ങള്‍ വലുതാണ്. അവയ്ക്ക് ചുറ്റും ചിലവഴിക്കാന്‍ ജീവിതത്തിന്‍റെ ഏറ്റവും നല്ലൊരു ഭാഗം വേണ്ടിവരും. അതിനായി ദീര്‍ഘനേരം ചിന്തിക്കേണ്ടതുണ്ട്. എനിക്ക് അതിന് 50 വര്‍ഷം വേണ്ടിവന്നു, നിക്ക് പറയുന്നു. മനുഷ്യന്‍റെ പെരുമാറ്റം മനസ്സിലാക്കുന്നതിന് ഒരു പുതിയ സിദ്ധാന്തം രൂപപ്പെടുത്തുന്നതിന് പിന്നാലെയായിരുന്നു അദ്ദേഹം, ഓരോ വ്യക്തിയും ജീവിതത്തില്‍ സ്വീകരിക്കുന്ന മൂല്യങ്ങളെ അടിസ്ഥാനമാക്കിയായിരുന്നു ഗവേഷണം. ഇത്തരത്തില്‍ പെരുമാറ്റ മനഃശാസ്ത്രത്തിന്‍റെ വീക്ഷണം മാറ്റാൻ കഴിയുമെന്ന് ഡോ ആക്സ്റ്റൻ വിശ്വസിക്കുന്നു.
കൂടുതല്‍ വായനയ്ക്ക്: പ്രഭാത സവാരിക്കിടയിൽ വഴിതെറ്റി, വളർത്തുനായ ടാക്സി പിടിച്ച് വീട്ടിലെത്തി!
1967 ലാണ് അദ്ദേഹം ലീഡ്സിൽ ബിരുദാനന്തര ബിരുദം ആരംഭിച്ചത്. അമേരിക്കയില്‍ വിയറ്റ്നാം യുദ്ധത്തിനെതിരായ വികാരം ഉയര്‍ന്നകാലം. 'Flower Power' എന്ന പേരിലറിയപ്പെട്ട പ്രതിഷേധം ശക്തമായ കാലം. വിയറ്റ്നാം യുദ്ധം, പാരീസ്, പ്രാഗ്, വിദ്യാർത്ഥി സമരങ്ങൾ എന്നിവയുടെ കാലം. സോഷ്യോളജിയും സൈക്കോളജിയും പോലുള്ള വിഷയങ്ങള്‍ക്ക് ഏറെ പ്രചാരമുണ്ടായ കാലം. ആ കാലത്ത് താന്‍ മനുഷ്യനെ മനസിലാക്കാന്‍ ആഗ്രഹിച്ചു. അതിനാല്‍ സോഷ്യോളജി പഠിക്കാന്‍ തീരുമാനിച്ചെന്ന് നിക്ക് പറയുന്നു. ജാക്ക് സ്ട്രോ ലീഡ്സിലെ സ്റ്റുഡന്‍റസ് യൂണിയന്‍ പ്രസിഡന്‍റുമായിരുന്നു അദ്ദേഹം.
ഇന്ന് രണ്ട് കുട്ടികളുടെ അച്ഛനും നാല് കുട്ടികളുടെ മുത്തച്ഛനുമാണ്. ഡോ.നിക്ക് ആക്സ്റ്റന്‍. വീണ്ടും ഗവേഷണത്തിനായി 2016 നും 2022 നും ഇടയിൽ ബ്രിസ്റ്റോൾ സര്‍വ്വകലാശാലയിലെത്തിയപ്പോള്‍ പക്വതയുള്ള വിദ്യാർത്ഥിയെന്ന നിലയിൽ തന്‍റെ പഠനകാലം ഏറെ ഇഷ്ടപ്പെട്ടുവെന്ന് ഡോ ആക്‌സ്റ്റൻ കൂട്ടിച്ചേര്‍ത്തു. "മറ്റെല്ലാ പിച്ച്ഡി ബിരുദ വിദ്യാർത്ഥികളും ഏതാണ്ട് 23 വയസ്സുകാരായിരുന്നു. എങ്കിലും അവർ എന്നെ അവരിൽ ഒരാളായി സ്വീകരിച്ചു," നിക്ക് പറയുന്നു. പുതിയ കുട്ടികള്‍ ആശയങ്ങൾ നിറഞ്ഞ മിടുക്കരാണ്. അവരുമായി സംസാരിക്കുന്നത് - പ്രത്യേകിച്ചും ഉച്ചകഴിഞ്ഞ് പബ്ലില്‍ വച്ച് സംസാരിക്കുന്നത് ഞാന്‍ ഏറെ ഇഷ്ടപ്പെടുന്നെന്നും അദ്ദേഹം പറയുന്നു. യുകെയിലെ ജീവിതകാലത്താണ് അദ്ദേഹം സ്കൂള്‍ ടീച്ചിംഗ് പ്രോഗ്രാമായ ഓക്സ്ഫോര്‍ഡ് പ്രൈമറി സയന്‍സ് രൂപപ്പെടുത്തിയത്.
കൂടുതല്‍ വായനയ്ക്ക്: 30 വര്‍ഷത്തിനിടെ ചൂട് നീരുറവകളില്‍ കുളിക്കുന്ന 10000 സ്ത്രീകളുടെ ചിത്രങ്ങള്‍ പകര്‍ത്തി; 17 പുരുഷന്മാര്‍ അറസ്റ്റില്‍