'മിന്നല്‍ ബുയി'; 60 വര്‍ഷം മുമ്പ് മിന്നലടിച്ചു, പിന്നീട് ഇതുവരെ വെള്ളം മാത്രം കുടിച്ച് ജീവിക്കുന്ന 75 കാരി !
1963 ൽ യുദ്ധത്തിൽ പരിക്കേറ്റ സൈനികരെ ചികിത്സിക്കുന്നതിനായി മറ്റ് സ്ത്രീകള്‍ക്കൊപ്പം ഒരു പർവതം കയറുന്നതിനിടെ ബുയി തിലോയിയ്ക്ക് മിന്നല്‍ ഏറ്റിരുന്നു.
ആളുകൾ പലതരത്തിലുള്ള ഭക്ഷണ രീതികൾ തങ്ങളുടെ ജീവിതത്തിന്‍റെ ഭാഗമാക്കുന്നത് സാധാരണമാണ്. എന്നാൽ കഴിഞ്ഞ 50 വർഷമായി താൻ ഖര രൂപത്തിലുള്ള ഒരു ഭക്ഷണവും കഴിച്ചിട്ടില്ലെന്ന് വെളിപ്പെടുത്തലുമായി എത്തിയിരിക്കുകയാണ് വിയറ്റ്നാം സ്വദേശിയായ 75 കാരി. വിയറ്റ്നാമിലെ ക്വാങ് ബിൻ പ്രവിശ്യയിലെ ലോക്ക് നിൻ കമ്യൂണിൽ നിന്നുള്ള ബുയി തിലോയിയാണ് താൻ വെള്ളവും ശീതള പാനീയങ്ങളും മാത്രം കഴിച്ചാണ് ജീവിക്കുന്നത് എന്ന വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. തനിക്ക് ആരോഗ്യപരമായ യാതൊരു ബുദ്ധിമുട്ടുകളും ഇല്ലെന്നും ഇവർ അവകാശപ്പെടുന്നു.
അരനൂറ്റാണ്ടായി വെള്ളവും ശീതളപാനീയങ്ങളും കഴിച്ചാണ് താൻ ജീവിക്കുന്നതെന്നും ഖര ഭക്ഷണം കഴിക്കണമെന്ന് ഇതിനിടയിൽ ഒരിക്കൽ പോലും ആഗ്രഹിച്ചിട്ടില്ലെന്നും ഇവര്‍ പറയുന്നു. 1963 ൽ യുദ്ധത്തിൽ പരിക്കേറ്റ സൈനികരെ ചികിത്സിക്കുന്നതിനായി ബുയി തിലോയി മറ്റ് സ്ത്രീകളും ഒരു പർവതത്തിൽ കയറുമ്പോൾ ഇടിമിന്നലേറ്റതോടെയാണ് ഇതിന്‍റെ എല്ലാം തുടക്കമെന്ന് ഓഡിറ്റി സെൻട്രൽ റിപ്പോർട്ട് ചെയ്യുന്നു. ഇടിമിന്നലേറ്റ അവൾ ബോധരഹിതയായി. അപകടത്തെ അവര്‍ അതിജീവിച്ചെങ്കിലും തിരികെ സ്വബോധത്തിലേക്ക് വന്നതിന് ശേഷം ദിവസങ്ങളോളം അവൾ ഭക്ഷണം ഒന്നും കഴിച്ചില്ല. അപ്പോൾ ജീവൻ പിടിച്ചു നിർത്തുന്നതിനായി അവളുടെ സുഹൃത്തുക്കൾ മധുരമുള്ള വെള്ളം നൽകി തുടങ്ങി.
മോഷ്ടിച്ച ഫോൺ തിരികെ വേണമെങ്കില്‍ പണം നല്‍കണം, ഇല്ലെങ്കില്‍...; വിചിത്ര ഭീഷണിയുമായി കള്ളന്‍
പിന്നീട് കുറച്ച് നാളുകൾ കഴിഞ്ഞപ്പോൾ ബുയി തി ലോയി ചില കട്ടിയുള്ള ഭക്ഷണം, പ്രധാനമായും പഴങ്ങൾ കഴിക്കുന്നത് ശീലമാക്കി. പക്ഷേ അതും അവളുടെ കുടുംബത്തിന്‍റെ അഭ്യർത്ഥന പ്രകാരമായിരുന്നു. പിന്നീട് 1970-ൽ, അവൾ ഖരഭക്ഷണം കഴിക്കുന്നത് പൂർണ്ണമായും നിർത്തി, അതിജീവനത്തിനായി വെള്ളത്തെയും ശീതള പാനീയങ്ങളെയും മാത്രം ആശ്രയിച്ചു. ഇന്ന് ഭക്ഷണത്തിന്‍റെ മണം അടിക്കുമ്പോൾ തനിക്ക് ഓക്കാനം വരാറുണ്ടെന്നും ഇവർ പറയുന്നു.
109 മില്യൺ ഡോളര്‍ മൂല്യമുള്ള പെയിന്‍റിംഗ്, 50 വര്‍ഷമായി കാണാനില്ല; ഒടുവില്‍ വന്‍ ട്വിസ്റ്റ് !
എന്നാൽ വിചിത്രമായ ഈ ഭക്ഷണക്രമം ആരോഗ്യത്തിന് ഹാനികരമാണ് എന്നാണ് ആരോഗ്യ വിദഗ്ധർ പറയുന്നത്.ഡോക്ടർമാർ പറയുന്നതനുസരിച്ച്, പഞ്ചസാര അടങ്ങിയ ശീതളപാനീയങ്ങൾ ആവശ്യമുള്ള സമയങ്ങളിൽ ശരീരത്തിന്‍റെ ഊർജ്ജം വേഗത്തിൽ നിറയ്ക്കാനും ദഹനവ്യവസ്ഥയുടെ പ്രവർത്തനത്തെ പിന്തുണയ്ക്കാനും സഹായിക്കുന്നു. പക്ഷേ അമിതമായി ശീതളപാനീയങ്ങൾ കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നും അമിതവണ്ണം, പ്രമേഹം, ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവയ്ക്ക് കാരണമാകുമെന്നും മുന്നറിയിപ്പ് നൽകുന്നു.