700 വർഷം പഴക്കം, ജീവന്‍ പോയിട്ടും 50 വർഷം; കാനഡയിലെ ഏറ്റവും കൂടുതല്‍ 'ക്ലിക്ക്' ചെയ്യപ്പെട്ട മരം !
ഒരുകാലത്ത് ഖനിത്തൊഴിലാളികളും അവരുടെ കുടുംബങ്ങളും സജീവമായി കഴിഞ്ഞിരുന്ന സ്ഥലമാണ് ഇവിടം. എന്നാൽ, ഇന്ന് അവിടെയുള്ളത് ആ പോയകാലത്തിന്റെ അവശേഷിപ്പുകളാണ്.
50 വർഷങ്ങളായി ജീവനറ്റു പോയിട്ടും നിലനിൽക്കുന്ന ഒരു മരം, കേൾക്കുമ്പോൾ കൗതുകം തോന്നുന്നുണ്ട് അല്ലേ? എന്നാൽ, ഈ ഒരൊറ്റ കാര്യം കൊണ്ടുമാത്രമല്ല കാനഡയിലെ ഈ മരം അല്ലാതെ തന്നെ അനേക കാര്യങ്ങളാൽ പ്രശസ്തമാണ്. ആൽബർട്ടയിൽ ക്രൗസ്‌നെസ്റ്റ് ഹൈവേയ്‌ക്ക് ( ഹൈവേ 3 ) സമീപം സ്ഥിതി ചെയ്യുന്ന ബർമിസ് ട്രീയാണ് എത്രയോ കാലങ്ങളായി പ്രകൃതിയിലിങ്ങനെ ഒരത്ഭുതം പോലെ നിലനിൽക്കുന്നത്.
കാനഡയിൽ ഏറ്റവുമധികം ചിത്രം പകർത്തപ്പെട്ട മരം എന്നും ഈ മരം അറിയപ്പെടുന്നു. ക്രൗസ്നെസ്റ്റ് പാസിലാണ് ഈ വൃക്ഷം സ്ഥിതി ചെയ്യുന്നത്. ബെല്ലെവുവിൽ നിന്നും വെറും ആറ് മിനിറ്റ് മാത്രം ദൂരം സഞ്ചരിച്ചാൽ ഈ വൃക്ഷം കാണാം. 1978 മുതൽ ഈ മരം ഇതുപോലെ നിർജ്ജീവമായ അവസ്ഥയിലാണ് എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.
ഒരുകാലത്ത് ഖനിത്തൊഴിലാളികളും അവരുടെ കുടുംബങ്ങളും സജീവമായി കഴിഞ്ഞിരുന്ന സ്ഥലമാണ് ഇവിടം. എന്നാൽ, ഇന്ന് അവിടെയുള്ളത് ആ പോയകാലത്തിന്റെ അവശേഷിപ്പുകളാണ്. അതിൽ പഴയ വീടുകൾ, കെട്ടിടങ്ങൾ ഒക്കെ പെടുന്നു. എന്നാൽ, അതിലെല്ലാം വച്ച് ഏറ്റവും ആകർഷണീയമായതും ആളുകൾക്ക് ഏറെ ഇഷ്ടമുള്ളതും ഈ മരം തന്നെയാണ്.
പോഷകങ്ങൾ ആഗിരണം ചെയ്യാനുള്ള കഴിവ് നഷ്ടപ്പെട്ടിട്ടും, 700 വർഷം പഴക്കമുള്ള ഈ മരം ഏകദേശം 50 ഇങ്ങനെ തന്നെ ഇവിടെ നിലനിർത്തിയിരിക്കുകയാണ്. അതുപോലെ നിരവധി ചിത്രങ്ങൾക്കും കവിതകൾക്കും ഒക്കെ ഇത് പ്രചോദനമായിട്ടുണ്ട് എന്നും റിപ്പോർട്ടുകൾ പറയുന്നു. തങ്ങളുടെ സാംസ്കാരികപൈതൃകങ്ങൾ സംരക്ഷിക്കാനുള്ള പ്രദേശത്തിന്റെ ഇച്ഛാശക്തിയുടെ പ്രതീകമായും ഈ മരം മാറിയിരിക്കുന്നു.
ഈ മരം അത് നിലനിൽക്കുന്ന രാജ്യം പിറവി കൊള്ളുന്നതിന് മുമ്പ് തന്നെ ഇവിടെയുണ്ട് എന്നതും ഇതിന്റെ പ്രത്യേകതയാണ്. ഇന്നും വിനോദസഞ്ചാരികളെ ആകർഷിച്ചു കൊണ്ട് ഇവിടെ നില്പുണ്ട് ഈ ബർമിസ് മരം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം:
ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം