ഇന്ത്യോനേഷ്യയിലെ അഗ്നിപര്‍വ്വതത്തിന് മുകളില്‍ 700 വര്‍ഷം പഴക്കമുള്ള ഗണേശ വിഗ്രഹം; നിത്യപൂജകളോടെ !
കിഴക്കൻ ജാവ പ്രവിശ്യയിലെ ബ്രോമോ ടെനെഗര്‍ സെമേരു ദേശീയ ഉദ്യാനത്തില്‍ സ്ഥിതി ചെയ്യുന്ന അഗ്നിപർവ്വതമാണ് ഗുനുഗ് ബ്രോമോ. സജീവമായ അഗ്നിപർവതത്തിൽ നിന്ന് തങ്ങളെ സംരക്ഷിക്കുമെന്ന പ്രതീക്ഷയിൽ ടെംഗറീസ് നിവാസികൾ ഗുനുഗ് ബ്രോമോ അഗ്നിപര്‍വ്വതത്തിന് മുകളില്‍ സ്ഥാപിച്ച ഗണേഷ വിഗ്രഹത്തിന് ഇന്നും വഴിപാടുകൾ നൽകുന്നു.
ലോകത്ത് ഏറ്റവും കൂടുതല്‍ അഗ്നിപര്‍വ്വതങ്ങളുള്ള രാജ്യങ്ങളില്‍ അമേരിക്കയ്ക്കും (165), ജപ്പാനും (122) പിറകില്‍ മൂന്നാം സ്ഥാനത്താണ് ഇന്ത്യോനേഷ്യ (120). എന്നാല്‍ സജീവമായ അഗ്നിപര്‍വ്വതങ്ങള്‍ ഏറ്റവും കൂടുതലുള്ളത് ഇന്ത്യോനേഷ്യയിലാണ് (74). ഇന്ത്യോനേഷ്യയില്‍ ഇപ്പോഴും പുകയുന്ന ക്രാകറ്റൗ, മെരാപി, ലെവോടോലോക്, കരംഗേതാങ്, സെമേരു, ഇബു, ഡുക്കോണോ എന്നിങ്ങനെ എഴ് അഗ്നിപര്‍വ്വതങ്ങളുണ്ടെന്ന് ഇത് സംബന്ധിച്ച് പഠിക്കുന്ന വോള്‍ക്കാനോ ഡോട്ട് എസ്ഐ എന്ന വെബ് സൈറ്റ് പറയുന്നു. നൂറ്റാണ്ടുകളായി ഇത്രയേറെ അഗ്നിപര്‍വ്വതങ്ങള്‍ക്കിടിയില്‍ ജീവിക്കേണ്ടി വന്നതിനാല്‍ ഇന്ത്യോനേഷ്യന്‍ ജനതയുടെ ജീവിതത്തിന്‍റെ ഭാഗമായി മാറിയിരിക്കുകയാണ് ഇന്ന് ഈ അഗ്നിപര്‍വ്വതങ്ങള്‍. അവരുടെ നാടോടി കഥകളിലും വായ്മൊഴി പാട്ടുകളിലും സജീവമായ അഗ്നിപർവതങ്ങളെ കുറിച്ച് പറയുന്നു. ഈ വായ്മൊഴി പാട്ടുകളില്‍ മറ്റൊന്നിനെ കുറിച്ച് കൂടി സൂചിപ്പിക്കുന്നുണ്ട്. അത് ഹിന്ദു വിശ്വാസികളുടെ ആരാധനാ മൂര്‍ത്തിയായ ഗണപതിയാണ്.
പൂച്ചയെന്ന് കരുതി യുവതി വളര്‍ത്തിയത് 'ബ്ലാക്ക് പാന്തറി'നെ; ഇതൊരു അപൂര്‍വ്വ സൗഹൃദ കഥ !
കിഴക്കൻ ജാവ പ്രവിശ്യയിലെ ബ്രോമോ ടെനെഗര്‍ സെമേരു ദേശീയ ഉദ്യാനത്തില്‍ സ്ഥിതി ചെയ്യുന്ന അഗ്നിപർവ്വതമാണ് ഗുനുഗ് ബ്രോമോ. സജീവമായ അഗ്നിപർവതത്തിൽ നിന്ന് തങ്ങളെ സംരക്ഷിക്കുമെന്ന പ്രതീക്ഷയിൽ ടെംഗറീസ് നിവാസികൾ ഗുനുഗ് ബ്രോമോ അഗ്നിപര്‍വ്വതത്തിന് മുകളില്‍ സ്ഥാപിച്ച ഗണേഷ വിഗ്രഹത്തിന് ഇന്നും വഴിപാടുകൾ നൽകുന്നു. ഈ ഗണേശ വിഗ്രഹത്തിന് ഏതാണ്ട് 700 വര്‍ഷത്തെ പഴക്കമുണ്ടെന്ന് കണക്കാക്കുന്നു. ഗുനുഗ് ബ്രോമോ അഗ്നിപർവ്വതത്തിന് സമീപം താമസിക്കുന്ന ടെനെഗർ (Teneggar) എന്ന ജനവിഭാഗം എല്ലാ ദിവസവും അഗ്നിപര്‍വ്വതത്തിന് മുകലിലുള്ള ഈ ഗണേശ വിഗ്രഹത്തിന് ആരതി ഉഴിയുകയും പൂജകള്‍ നടത്തുകയും ചെയ്യുന്നുവെന്ന് ടൈംസ് നൗ ന്യൂസ് ഡോട്ട് കോം റിപ്പോര്‍ട്ട് ചെയ്യുന്നു. ആഘോഷ ദിവസങ്ങളില്‍ കോഴി മുതല്‍ പശുക്കളെ വരെ ഈ അഗ്നിപര്‍വ്വതത്തിലേക്ക് വിശ്വാസികള്‍ തള്ളിയിടുന്നു.
ഇന്ത്യോനേഷ്യന്‍ ദീപ് സമൂഹങ്ങളിലെ നിരവധി ക്ഷേത്രങ്ങളില്‍ ഇന്നും ഗണപതിയെ ആരാധിക്കുന്നു. ടെനെഗറുകളും നൂറ്റാണ്ടുകളായി ഗണപതിയെ ആരാധിക്കുന്ന ജനസമൂഹമാണ്. ടെനെഗറുടെ പൂര്‍വ്വികരാണ് ഗുനുഗ് ബ്രോമോ അഗ്നിപര്‍വ്വതത്തിന് മുകളില്‍ നൂറ്റാണ്ടുകള്‍ക്ക് മുമ്പ് ഗണപതി വിഗ്രഹം സ്ഥാപിച്ചതെന്ന് കരുതുന്നു. ടെനെഗറുടെ വിശ്വാസ പ്രകാരം ഗണപതി വിഘ്നങ്ങള്‍ നീക്കുന്നവനാണ്. ഇനി ഇടയ്ക്കെങ്ങാനും അഗ്നിപര്‍വ്വത സ്ഫോടനമുണ്ടായാലും ഈ ജനസമൂഹം ഗണപതി പൂജകള്‍ മുടക്കാറില്ല. ഈ ഇന്ത്യോനേഷ്യന്‍ പാരമ്പര്യം 'യദ്‌നയ കസാദ' എന്ന് അറിയപ്പെടുന്നു, ഇത് വർഷത്തില്‍ 15 ദിവസം നീണ്ട് നില്‍ക്കുന്ന ആഘോഷമാണ്. ഗുനുഗ് ബ്രോമോ അഗ്നിപര്‍വ്വതത്തെ ടെനെഗറുകള്‍ വളരെ പവിത്രമായ പര്‍വ്വതമായാണ് കണക്കാക്കുന്നത്. ഹിന്ദു ദൈവമായ ബ്രഹ്മാവിന്‍റെ പേരിലാണ് (ബ്രോമോ ) പര്‍വ്വതം അറിയപ്പെടുന്നത്. വിവിധ ഹിന്ദു ആരാധനകളും ഇവിടെ നടക്കുന്നു. ഇന്തോനേഷ്യ ഏറെ ഹിന്ദു ജനസംഖ്യയുള്ള രാജ്യമാണ്. ഇവിടെ ധാരാളം ക്ഷേത്രങ്ങളുണ്ട്. ഗണപതി മുതൽ ശിവൻ വരെയുള്ള നിരവധി ഹിന്ദു ദൈവങ്ങളെ ഇവിടെ ആരാധിക്കുന്നു. കിഴക്കൻ ജാവ പ്രവിശ്യയിലെ ബ്രോമോ ടെനെഗര്‍ സെമേരു ദേശീയ ഉദ്യാനത്തിലാണ് അഗ്നിപർവ്വതം സ്ഥിതി ചെയ്യുന്നത്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക