ഒറ്റ അക്കത്തിന് നഷ്ടമായത് 5 കോടിയുടെ ജാക്പോട്ട്, പക്ഷേ, അടുത്ത ദിവസം അടിച്ചത് അതുക്കും മേലെ

ഫലം വന്നപ്പോള്‍ ഒറ്റ നമ്പറിന് അദ്ദേഹത്തിന് ജാക്പോട്ട് നഷ്ടമായി. 'ഞാൻ വളരെ അടുത്തായിരുന്നു.' വിവരം അറിഞ്ഞപ്പോള്‍ അദ്ദേഹം അങ്ങേയറ്റത്തെ നിരാശയോട പ്രതികരിച്ചു. പക്ഷേ. അങ്ങനെ വിട്ട് കൊടുക്കാന്‍ ആ മധ്യവസ്കന്‍ തയ്യാറായിരുന്നില്ല. 

53 year old man who lost a jackpot of Rs 5 crore for a single digit was paid an even bigger amount the next day


6,10,000 ഡോളർ (5,11,97,910 രൂപ) സമ്മാനത്തുകയുള്ള ജാക്ക്‌പോട്ട് ഒറ്റ അക്കത്തിന് നഷ്ടപ്പെട്ടാല്‍ എന്തായിരിക്കും നിങ്ങളുടെ മാനസികാവസ്ഥ? അതെ അത്തരമൊരു കടുത്ത അനുഭവത്തിലൂടെയാണ് 53 കാരനായ മാൽക്കം കൗണ്ടി നിവാസി കടന്ന് പോയത്. എന്നാല്‍ അദ്ദേഹത്തിന്‍റെ നിരാശയ്ക്ക് വലിയ ആയുസുണ്ടായിരുന്നില്ല. അതെ കഥ തുടരുകയാണ്.  സ്വകാര്യതയുടെ പേരില്‍ പേര് വെളിപ്പെടുത്താത്ത ആ 53 -കാരന്‍ ജൂലൈ 26 നാണ് മിഷിഗൺ ലോട്ടറി എടുത്തത്. പക്ഷേ, ഫലം വന്നപ്പോള്‍ ഒറ്റ നമ്പറിന് അദ്ദേഹത്തിന് ജാക്പോട്ട് നഷ്ടമായി. 'ഞാൻ വളരെ അടുത്തായിരുന്നു.' വിവരം അറിഞ്ഞപ്പോള്‍ അദ്ദേഹം അങ്ങേയറ്റത്തെ നിരാശയോട പ്രതികരിച്ചു. പക്ഷേ. അങ്ങനെ വിട്ട് കൊടുക്കാന്‍ ആ മധ്യവസ്കന്‍ തയ്യാറായിരുന്നില്ല. 

തൊട്ടടുത്ത ദിവസം ജൂലൈ 27-ന് ഫാന്‍റസി 5 ഡ്രോയിംഗിനായി അദ്ദേഹം ഓൺലൈനിൽ മറ്റൊരു ലോട്ടറി ടിക്കറ്റ് വാങ്ങി. ഇത്തവണ ഭാഗ്യം ആ 53 -കാരന്‍റെ കൂടെയായിരുന്നു. അതും കഴിഞ്ഞ തവണത്തേതിനേക്കാള്‍ വലിയ തുക. 7,95,905 ഡോളറിന്‍റെ (6,68,02,296 രൂപ) ജാക്പോട്ടില്‍ ഒന്നാം സ്ഥാനം തന്നെ അദ്ദേഹത്തിന് ലഭിച്ചു. ആദ്യത്തെ ആ വലിയ നഷ്ടത്തിന് വെറും 24 മണിക്കൂറിന്‍റെ ആയുസ് മാത്രമേ ഉണ്ടായിരുന്നൊള്ളൂ. പുതിയ നേട്ടത്തെ കുറിച്ച് ചോദിച്ചപ്പോള്‍ അദ്ദേഹത്തിന്‍റെ മറുപടി ഇങ്ങനെയായിരുന്നു, 'ലോട്ടറിയില്‍ ഞാനൊരു സാധാരണക്കാരനാണ്. ആദ്യത്തെ ലോട്ടറിയില്‍ ഒറ്റ അക്കത്തിന് ജാക്പോട്ട് പോയപ്പോള്‍ കിട്ടിയത് വെറും 100 ഡോളര്‍. പിറ്റേന്ന് തന്നെ രണ്ട് ഓണ്‍ലൈന്‍ ലോട്ടറികള്‍ വാങ്ങി. ജാക്ക്‌പോട്ട് 2,50,000 ഡോളറിൽ കൂടുതലാണെങ്കിൽ ഞാൻ എപ്പോഴും ഫാന്‍റസി 5 ടിക്കറ്റുകൾ വാങ്ങാറുണ്ട്, ഞാൻ സാധാരണയായി എന്‍റെ ടിക്കറ്റുകൾ സ്റ്റോറിൽ നിന്നാണ് വാങ്ങുന്നത്, പക്ഷേ, നറുക്കെടുപ്പ് നടന്ന രാത്രിയിൽ, ചിലത് വാങ്ങാൻ ഞാൻ മറന്നുവെന്ന് ഞാൻ മനസ്സിലാക്കി.' അദ്ദേഹം പറഞ്ഞു. 

ഒരു വർഷത്തെ കോമയ്ക്ക് ശേഷം ഉണർന്ന കെഎഫ്‍സി ജീവക്കാരി പറഞ്ഞത് 'ജോലി സ്ഥലത്തെ ഭീഷണി'യെ കുറിച്ച്

നറുക്കെടുപ്പിന് ശേഷം മിഷിഗൺ ലോട്ടറിയിൽ നിന്ന് തനിക്ക് ഒരു മെയില്‍ ലഭിച്ചു. പക്ഷേ, ആ മെയിലില്‍ എനിക്ക് ഒരു ഡോളര്‍ സമ്മാനത്തുകയാണ് കാണിച്ചിരുന്നത്. വീണ്ടും താന്‍ പറ്റിക്കപ്പെട്ടതായി തോന്നി. ഒടുവില്‍ സമ്മാനത്തുക ഏറ്റുവാങ്ങാനായി ലോട്ടറി ഓഫീസിലെത്തിയപ്പോഴാണ് ആ വിജയി താനാണെന്ന് തിരിച്ചറിഞ്ഞതെന്നും അദ്ദേഹം കൂട്ടി ചേര്‍ക്കുന്നു. പക്ഷേ, ആദ്യം തനിക്ക് അത് വിശ്വസിക്കാന്‍ കഴിഞ്ഞില്ലെന്നും തന്നെ ആരോ പറ്റിക്കുകയാണെന്ന് ചിന്തിച്ചെന്നും ആ 53 -കാരന്‍ പറയുന്നു. ഒടുവില്‍ അദ്ദേഹത്തിന്‍റെ അവിശ്വാസം മാറിയത് മിഷിഗൺ ലോട്ടറി ഉദ്യോഗസ്ഥര്‍ സമ്മാനത്തുക നല്‍കാനായി നേരിട്ട് എത്തിയപ്പോഴായിരുന്നു.

സൂര്യരശ്മി ഭൂമിയില്‍ പതിയാതെ 18 മാസം; മനുഷ്യ ചരിത്രത്തിലെ ഏറ്റവും മോശം കാലഘട്ടത്തിന് കാരണം

Latest Videos
Follow Us:
Download App:
  • android
  • ios