നോഹയുടെ പെട്ടകമോ? 5,000 വർഷം പഴക്കമുള്ള ബോട്ടിന്‍റെ ആകൃതിയിലുള്ള 'അവശിഷ്ടങ്ങൾ' കണ്ടെത്തി !

പാറയുടെയും മണ്ണിന്‍റെയും സാമ്പിളുകളുടെ പഠനത്തില്‍ നിന്ന് ബിസി 5500 നും 3000 നും ഇടയിൽ ഈ പ്രത്യേക പ്രദേശത്ത് കളിമണ്ണും സമുദ്ര വസ്തുക്കളും സമുദ്രവിഭവങ്ങളും നിലനിന്നിരുന്നുവെന്ന് തെളിയിക്കുന്നു. 

5000-year-old boat-shaped Noah s Ark remains discovered bkg


ഭൂമിയെ വിഴുങ്ങി പ്രളയ ജലമൊഴുകിയപ്പോള്‍ കരയിലെ സകല മൃഗങ്ങളെയും മനുഷ്യരെയും സസ്യജാലങ്ങളെയും ഒരു പെട്ടകത്തിലാക്കി, ഭൂമിയിലെ ജീവനുകളെ രക്ഷിച്ച ബൈബിള്‍ കഥയിലെ നോഹയെ കുറിച്ച് കേള്‍ക്കാത്തവര്‍ വിരളമായിരിക്കും. ക്രിസ്തു മതത്തോളം പഴക്കമുള്ള അല്ലെങ്കില്‍ അതിലേറെ പഴക്കമുള്ള ഈ പുരാണ കഥ ഒരു വെറും മിഥ്യയാണെന്ന് ചിലര്‍ കരുതുന്നു. എന്നാല്‍, ചില പുരാവസ്തു ശാസ്ത്രജ്ഞര്‍ ഇതിന് ചരിത്രപരമായ പ്രാധാന്യം അവകാശപ്പെടുന്നു. പിന്നീട് ആ കഥയെ മതം ഏറ്റെടുത്തപ്പോഴാണ് അത് അവിശ്വസനീയമായി മാറിയതെന്നും ഇക്കൂട്ടര്‍ കരുതുന്നു. പൗരാണിക സംസ്കാരത്തില്‍ ഏറെ പഠനങ്ങള്‍ നടത്തിയിട്ടുള്ള ഗ്രഹാം ഹാന്‍കോക് തന്‍റെ നെറ്റ്ഫ്ലിക്സ് ഡോക്യുമെന്‍ററി സീരീസായ ഏന്‍ഷ്യന്‍റ് അപ്പോക്കലിപ്സില്‍ (Ancient Apocalypse) ഇത്തരം ചില കാര്യങ്ങള്‍ സൂചിപ്പിക്കുന്നുണ്ട്. എന്നാല്‍, ഏറ്റവും പുതിയൊരു പുരാവസ്തു കണ്ടെത്തല്‍ അതിപുരാതനമായ ഒരു കപ്പല്‍ അവശിഷ്ടം കണ്ടെത്തിയെന്ന് അവകാശപ്പെടുന്നു. 

തുർക്കി - ഇറാന്‍ അതിര്‍ത്തിയിലെ ഒരു ഭൗമശാസ്ത്ര സ്ഥലം ഖനനം ചെയ്ത പുരാവസ്തു ഗവേഷകരുടെ സംഘമാണ് നോഹയുടെ പെട്ടകത്തോട് സാമ്യമുള്ള ഒരു വലിയ ബോട്ടിന്‍റെ അവശിഷ്ടം കണ്ടെത്തിയെന്ന വെളിപ്പെടുത്തല്‍ സ്ഥിരീകരിക്കുന്നത്. ബോട്ടിന്‍റെ ആകൃതിയിലുള്ള ഏതാണ്ട് 5,000 വര്‍ഷം പഴക്കമുള്ള ഒരു കുന്നിന് സമാനമായ പ്രദേശമാണിതെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. തുർക്കിയുടെ ഈ കിഴക്കൻ പർവതനിരകള്‍ 'നോഹയുടെ പെട്ടകാവഷ്ടങ്ങള്‍' എന്നും വിളിക്കപ്പെടുന്നു. തുര്‍ക്കി അഗ്രിയിലെ (Agri) ഡോഗുബയാസിറ്റ് മേഖലയിൽ (Dogubayazıt region) ഇറാൻ-തുർക്കി അതിർത്തിയിൽ നിന്ന് ഏതാണ്ട് മൂന്ന് കിലോ മീറ്റര്‍ മാത്രം അകലെ സ്ഥിതി ചെയ്യുന്ന  'ദുരുപിനാർ രൂപീകരണ'മാണ് (Durupinar Formation) ഈ കണ്ടെത്തലിന്‍റെ കേന്ദ്രബിന്ദു. 538 അടി ഉയരവും പ്രാഥമികമായി ലിമോണൈറ്റും ചേർന്ന ഭൂമിശാസ്ത്രപരമായ ലാൻഡ്‌മാർക്ക് ആണ് 'ദുരുപിനാർ രൂപീകരണം' എന്ന് അറിയപ്പെടുന്നത്. ഈ അവശിഷ്ടങ്ങൾ ഐതിഹാസികമായ നോഹയുടെ പെട്ടകത്തിന്‍റെ ചില അവശിഷ്ടങ്ങളാണെന്ന് തദ്ദേശീയര്‍ നൂറ്റാണ്ടുകളായി വിശ്വസിക്കുന്നു. ബൈസന്‍റൈന്‍ കാലഘട്ടങ്ങളില്‍ ഈ പ്രദേശത്ത് രക്തരൂക്ഷിതമായ കുരിശുയുദ്ധങ്ങള്‍ നടന്നിരുന്നു.

എത്ര ദൂരത്തേക്ക് 'മഴു' എറിയാനാകും? എന്തായാലും ആ ലോക റിക്കോര്‍ഡ് ഇന്ത്യക്കാരനല്ല !

നൂറ്റാണ്ട് പഴക്കമുള്ള തദ്ദേശീയരുടെ ഈ വിശ്വാസത്തിന് മേലെ ഗവേഷണം ചെയ്യുന്നത് മൂന്ന് ടർക്കിഷ്, അമേരിക്കൻ സർവകലാശാലകളാണ്. 2021 മുതല്‍ ഈ പ്രദേശത്ത് ഖനന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ടെന്നും ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.  2022 ഡിസംബറിൽ പ്രദേശത്തെ മണ്ണിടിച്ചിലിൽ ഘടനാപരമായ മാറ്റം സംഭവിച്ച അവശിഷ്ടങ്ങളെക്കുറിച്ച് ശാസ്ത്രീയ ഗവേഷണം നടത്തുന്നതിനായി 'മൗണ്ട് അററാത്ത് ആൻഡ് നോഹസ് ആർക്ക് റിസർച്ച് ടീം' (Mount Ararat and Noah’s Ark Research Team) രൂപീകരിച്ചു. പ്രദേശത്ത് നിന്ന് ഇതിനകം ഏകദേശം മുപ്പതോളം പാറകളുടെയും മണ്ണിന്‍റെയും സാമ്പിളുകൾ ശാസ്ത്രജ്ഞർ ശേഖരിച്ചിട്ടുണ്ട്. ഇവ ഇസ്താംബുൾ ടെക്നിക്കൽ യൂണിവേഴ്സിറ്റിയില്‍ പഠന വിധേയമാക്കി. 

2,000 വര്‍ഷം പഴക്കമുള്ള സൗന്ദര്യവർദ്ധക വസ്തുക്കളും ആഭരണങ്ങളും കണ്ടെത്തി !

പാറയുടെയും മണ്ണിന്‍റെയും സാമ്പിളുകളുടെ പഠനത്തില്‍ നിന്ന് ബിസി 5500 നും 3000 നും ഇടയിൽ ഈ പ്രത്യേക പ്രദേശത്ത് "കളിമണ്ണും സമുദ്ര വസ്തുക്കളും സമുദ്രവിഭവങ്ങളും" നിലനിന്നിരുന്നുവെന്ന് തെളിയിക്കുന്നതായി .ഹുറിയറ്റ് എന്ന തുര്‍ക്കി പത്രം അവകാശപ്പെട്ടു. പഠനങ്ങളിൽ നിന്ന് ലഭിച്ച പ്രാഥമിക കണ്ടെത്തലുകൾ അനുസരിച്ച്, ചാൽക്കോലിത്തിക് കാലഘട്ടത്തിൽ (Chalcolithic period -2500 BC to 700 BC) പ്രദേശത്ത് മനുഷ്യരുടെ പ്രവർത്തനത്തിന് സാധ്യതയുണ്ടെന്ന് അഗ്രി ഇബ്രാഹിം സെസെൻ സർവ്വകലാശാലയിലെ (Agri Ibrahim Cecen University) പ്രൊഫസർ ഡോ. ഫാറൂക്ക് കായ അവകാശപ്പെടുന്നു. പ്രദേശത്തിന്‍റെ രൂപീകരണത്തിന്‍റെ അളവുകള്‍ ബൈബിളിലെ ഉല്പത്തി പുസ്തകത്തിൽ കാണുന്ന പെട്ടകത്തിന്‍റെ വിവരണവുമായി പൊരുത്തപ്പെടുന്നതായും ഗവേഷകർ അഭിപ്രായപ്പെടുന്നു. Noah's Ark Scans പ്രോജക്റ്റ് അനുസരിച്ച്, 1948-ൽ ഒരു കുർദിഷ് കർഷകനാണ് ഈ ഭൗമരൂപീകരണം ആദ്യമായി കണ്ടെത്തിയത്. നാറ്റോ മാപ്പിംഗ് ഓപ്പറേഷൻ സമയത്ത് ഈ പ്രദേശത്തിന് മുകളിലൂടെ പറക്കുകയായിരുന്ന തുർക്കി ആർമി ക്യാപ്റ്റൻ ഇൽഹാൻ ദുരുപിനാർ 1951-ൽ വീണ്ടും സൈറ്റ് കണ്ടെത്തുകയും ലോകത്തിന് കാണിച്ച് കൊടുക്കുകയുമായിരുന്നു. അങ്ങനെയാണ് ഈ പ്രത്യേക പ്രദേശത്തിന് 'ദുരുപിനാർ രൂപീകരണം' എന്ന പേര് ലഭിച്ചതും. 

മെഡിറ്ററേനിയന്‍ കടലില്‍ അമൂല്യ നിധി ശേഖരം കണ്ടെത്തി; ഈജിപ്ഷ്യൻ, ഗ്രീക്ക് ക്ഷേത്രാവശിഷ്ടങ്ങളും !

Latest Videos
Follow Us:
Download App:
  • android
  • ios