പാരച്യൂട്ട് തുറക്കാന്‍ പറ്റിയില്ല; 46 കാരനായ വീഡിയോഗ്രാഫർക്ക് ദാരുണാന്ത്യം , അവസാന ദൃശ്യങ്ങള്‍ കണ്ടെത്തി

പാരച്യൂട്ട് പൂര്‍ണ്ണമായും തുറക്കാന്‍ കഴിയാതായതോടെ ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ മേൽക്കൂരയിലേക്കും പിന്നീട് നിലത്തേക്കും അദ്ദേഹം വീണു. വീഴ്ചയില്‍ ഗുരുതരമായ പരിക്കുകളായിരുന്നു ഉണ്ടായിരുന്നത്. സംഭവ സ്ഥലത്ത് വച്ച് തന്നെ അദ്ദേഹം മരിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

46 year old videographer died after he could not open a parachute

ഇംഗ്ലണ്ടിലെ കൗണ്ടി ഡർഹാമിലെ ഷോട്ടൺ എയർഫീല്ഡിന് സമീപം പാരച്യൂട്ട് ജമ്പിനിടെ ഹാംപ്ഷെയറില്‍ നിന്നുള്ള 46 കാരനായ വീഡിയോഗ്രാഫർ സാം കോൺവെൽ ദാരുണമായി മരിച്ചു. സൗത്ത് വെസ്റ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിൽ വച്ചാണ് സാം കോൺവെൽ മരിച്ചത്. സാം കോൺവെൽ ഒരു സഹ സ്കൈഡൈവറിന്‍റെ വീഡിയോ ചിത്രീകരണത്തിനായി പാരച്യൂട്ട് ജമ്പിംഗ് നടത്തിയതായിരുന്നു. എന്നാൽ  യഥാസമയം പാരച്യൂട്ട് തുറക്കാന്‍ അദ്ദേഹത്തിന് സാധിക്കാത്തതിനെ തുടര്‍ന്നാണ് അപകടമുണ്ടായതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

സാം കോൺവെൽ തന്‍റെ പാരച്യൂട്ടിന്‍റെ പ്രധാനഭാഗം തുറന്നെങ്കിലും അത് പൂര്‍ണ്ണമായും തുറക്കാന്‍ കഴിഞ്ഞില്ല. ഇതോടെ പാരച്യൂട്ടിന് കാറ്റ് പിടിക്കാന്‍ സാധിക്കാതെ വരികയായിരുന്നു. അദ്ദേഹത്തെ പിന്നീട് ഒരു മരത്തില്‍ കുടുങ്ങിക്കിടക്കുന്ന നിലയിലാണ് കണ്ടെത്തിയത്. എന്നാല്‍ പിന്നീട് അദ്ദേഹം അവിടെ നിന്നും സൗത്ത് വെസ്റ്റ് ഇൻഡസ്ട്രിയൽ എസ്റ്റേറ്റിലെ മേൽക്കൂരയിലേക്കും പിന്നീട് നിലത്തേക്കും വീണു. വീഴ്ചയില്‍ ഗുരുതരമായ പരിക്കുകളായിരുന്നു അദ്ദേഹത്തിന് ഉണ്ടായിരുന്നത്. സംഭവ സ്ഥലത്ത് വച്ച് തന്നെ അദ്ദേഹം മരിച്ചിരുന്നെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

വീണ്ടും എഴുന്നേറ്റ് വരാതിരിക്കാന്‍ കുഴിച്ചിട്ട 'വാമ്പയർ കുട്ടി'കളുടെ അസ്ഥികൂടം കണ്ടെത്തി, പുറത്തെടുത്തു

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിൽ വീഡിയോഗ്രാഫർ മേൽക്കൂരയിൽ ഇടിച്ച് വീഴുന്ന നിമിഷം കോടതി സൂക്ഷ്മ പരിശോധനയ്ക്ക് വിധേയമാക്കിയത് കഴിഞ്ഞ ദിവസമാണ്. ഏപ്രിൽ 28 നടന്ന സംഭവത്തില്‍ കോണ്വെല്ലിന്‍റെ ഹെല്മെറ്റില്‍ ഘടിപ്പിച്ച ക്യാമറയിലെ ദൃശ്യങ്ങള്‍ കണ്ടതായി ഡർഹാം കൗണ്ടി കൗൺസിലിലെ മുതിർന്ന പരിസ്ഥിതി ആരോഗ്യ ഓഫീസർ ജാൻ ബോസ്റ്റോക്ക് പറഞ്ഞു.  പാരച്യൂട്ട് തുറക്കാതെയുണ്ടായ അപകടത്തെ തുടര്‍ന്നുള്ള മരണത്തിന് പിന്നാലെ സാം കോൺവെല്ലിന്‍റെ പാരച്യൂട്ട് ശരിയായ രീതിയിലായിരുന്നില്ല ക്രമീകരിച്ചിരുന്നെന്ന് ആരോപണം ഉയര്‍ന്നിരുന്നു. ഇതിനെ തുടര്‍ന്നാണ് അന്വേഷണത്തിന് ഉത്തരവിട്ടത്. അതേസമയം മരണകാരണം അറിയാന്‍ ആൽറ്റിമീറ്റർ, ഗോപ്രോ ക്യാമറ ഫൂട്ടേജ്, മറ്റ് ഉപകരണങ്ങൾ എന്നിവയുടെ സ്വതന്ത്ര വിശകലനം ആവശ്യമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കേസ് സംമ്പന്ധിച്ച വാദങ്ങള്‍ പുരോഗമിക്കുകയാണെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

കുട്ടിയായിരിക്കെ ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ചു; 27 വർഷത്തിന് ശേഷം ക്ഷമാപണ കത്തടക്കം പണം തിരികെ നൽകി യുവാവ്

Latest Videos
Follow Us:
Download App:
  • android
  • ios