സ്വര്‍ണ്ണ പാളികളില്‍ പൊതിഞ്ഞൊരു മമ്മി, പഴക്കം 4,300 വര്‍ഷം!

"സാർക്കോഫാഗസിനുള്ളിൽ എന്താണെന്ന് കാണാൻ ഞാൻ തല അകത്തേക്ക് ഇട്ട് നോക്കി. പൂർണ്ണമായും സ്വർണ്ണ പാളികളാൽ പൊതിഞ്ഞ ഒരു മനുഷ്യന്‍റെ മനോഹരമായ മമ്മി," ഈജിപ്തിലെ മുൻ പുരാവസ്തു വകുപ്പ് മന്ത്രിയും ഇപ്പോഴത്തെ പുരാവസ്തു ഗവേഷക സംഘത്തലവനുമായ ഹവാസ് പറഞ്ഞു,

4300 year old mummy was found in Egypt


ജിപ്തിന്‍റെ ചരിത്രത്തില്‍ ഇതുവരെ കണ്ടെത്തിയതില്‍ വച്ച് പൂര്‍ണ്ണതയുള്ളതും ഏറ്റവും പഴക്കം ചെന്നതുമായ മമ്മി കണ്ടെത്തിയെന്ന് പുരാവസ്തു ഗവേഷകര്‍. ഏതാണ്ട് 4,300 വര്‍ഷത്തെ പഴക്കമാണ് പുതിയ മമ്മിക്കുള്ളത്. ഡസന്‍ കണക്കിന് അവശിഷ്ടങ്ങളും മമ്മിയോടൊപ്പം കണ്ടെത്തി.കെയ്റോയ്ക്ക് സമീപം നടത്തിയ ഖനനത്തിനിടെയാണ് ഏറ്റവും പഴക്കമുള്ള മമ്മി കണ്ടെത്തിയത്. 

ബിസി 25-ാം നൂറ്റാണ്ടിലെ സാഹി ഹവാസില്‍ നിന്ന് കണ്ടെത്തിയ അഞ്ചാമത്തെയും ആറാമത്തെയും രാജവംശത്തിന്‍റെ ശവകുടീരങ്ങളുടെ ഒരു സെമിത്തേരിയില്‍ നടന്ന പര്യവേക്ഷണത്തിനിടെ സഖാരയിലെ പടികളുള്ള പിരമിഡിന് സമീപമുള്ള 49 അടി തണ്ടിന്‍റെ അടിയില്‍ നിന്നാണ്  "ഹെകാഷെപ്സ്" എന്ന് വിളിക്കപ്പെടുന്ന പുതിയ മമ്മി കണ്ടെത്തിയതെന്ന് ഈജിപ്ഷ്യന്‍ പരുാവസ്തു വകുപ്പ് പുറത്തിറക്കിയ പ്രസ്ഥാവനയില്‍ പറഞ്ഞു.ഇതോടെ ബിസി 2000 -2300 നും ഇടയിലെ ഈജിപ്യന്‍ ചരിത്രത്തിന്‍റെ അമൂല്യമായൊരു തെളിവാണ് കണ്ടെടുക്കപ്പെട്ടത്. 

പുരാതന ഈജിപ്തുകാർ ശവകുടീരം മൂടിയിരുന്ന മോർട്ടാർ ഉപയോഗിച്ച്, രൂപങ്ങള്‍ കൊത്തിവച്ച വലിയ ചതുരാകൃതിയിലുള്ള സാർക്കോഫാഗസ് ചുണ്ണാമ്പ് കല്ലിന്‍റെ വാതില്‍ കൊണ്ട് അടച്ച പെട്ടിക്കുള്ളിലായിരുന്നു ഇത് സൂക്ഷിച്ചിരുന്നത്."സാർക്കോഫാഗസിനുള്ളിൽ എന്താണെന്ന് കാണാൻ ഞാൻ തല അകത്തേക്ക് ഇട്ട് നോക്കി. പൂർണ്ണമായും സ്വർണ്ണ പാളികളാൽ പൊതിഞ്ഞ ഒരു മനുഷ്യന്‍റെ മനോഹരമായ മമ്മി," ഈജിപ്തിലെ മുൻ പുരാവസ്തു വകുപ്പ് മന്ത്രിയും ഇപ്പോഴത്തെ പുരാവസ്തു ഗവേഷക സംഘത്തലവനുമായ ഹവാസ് പറഞ്ഞു, മമ്മി ഈജിപ്തിൽ ഇന്നുവരെ കണ്ടെത്തിയതിൽ ഏറ്റവും പൂർണ്ണമായതും ഏറ്റവും പഴക്കം ചെന്നതുമാണെന്ന് അദ്ദേഹം ആവര്‍ത്തിച്ചു. 

4300 year old mummy was found in Egypt

ഈജിപ്തിലെ അറിയപ്പെടുന്ന ഏറ്റവും പഴക്കമുള്ള ശിലാനിർമിതികളിലൊന്നായ ഗിസ്ർ അൽ-മുദിറിൽ ഒരു വർഷം നീണ്ട ഖനനത്തിനൊടുവിലാണ് ഈ കണ്ടെത്തല്‍. ബിസി 24-ാം നൂറ്റാണ്ടിന്‍റെ മധ്യത്തിൽ ഭരിച്ച ഫറവോനായ ഉനാസിന്‍റെ പിരമിഡ് സമുച്ചയത്തിലെ പ്രഭുക്കന്മാരുടെ മേൽനോട്ടക്കാരനായിരുന്ന ഖും-ഡിജെദ്-എഫിന്‍റെതാണ് മമ്മിയെന്ന് കരുതുന്നു. അവിടെ,രഹസ്യങ്ങളുടെ സൂക്ഷിപ്പുകാരനും കൊട്ടാരത്തിലെ പ്രധാനപ്പെട്ട നേതാവിന്‍റെ സഹായിയുമായ മെറി എന്ന രാജകൊട്ടാരത്തിലെ ഉദ്യോഗസ്ഥന്‍റെ ശവകുടീരവും പുരാവസ്ത ശാസ്ത്രജ്ഞർ കണ്ടെത്തി.

ബി.സി. 24-ഉം 23-ഉം നൂറ്റാണ്ടുകളിൽ ഭരിച്ച ഫറവോനായ പെപ്പി ഒന്നാമൻ രാജാവിന്‍റെ പിരമിഡ് സമുച്ചയത്തിൽ,പുരാവസ്തു ഗവേഷകർ മെസ്സി എന്ന് വിളിക്കപ്പെടുന്ന ഒരു പുരോഹിതന്‍റെ ശവകുടീവും ഇതിനിടെ കണ്ടെത്തി.ഒരു പ്രാര്‍ത്ഥനാ മേശയ്ക്കരികിൽ ഒരു സാർക്കോഫാഗസിനുള്ളിൽ അവസാനത്തെ മമ്മിയും ഫെറ്റെക് എന്ന വ്യക്തിയെ പ്രതിനിധീകരിക്കുന്ന ഒരു കൂട്ടം ശിലാ പ്രതിമകളും കണ്ടെത്തിയതായും ഹവാസ് കൂട്ടിച്ചേര്‍ത്തു. കൂടാതെ,പര്യവേഷണത്തിൽ ധാരാളം അമ്യൂലറ്റുകൾ,കൽ പാത്രങ്ങൾ,ദൈനംദിന ജീവിതത്തിനുള്ള ഉപകരണങ്ങൾ,മൺപാത്രങ്ങൾക്കൊപ്പം ദേവതകളുടെ പ്രതിമകൾ എന്നിവ ലഭിച്ചു.തെക്കൻ നഗരമായ ലക്സറിന് സമീപം 1600 ബി.സിയിലെ ഒരു പുരാതന റോമൻ നഗരത്തിന്‍റെ അവശിഷ്ടങ്ങൾ കണ്ടെത്തിയതായി അധികാരികൾ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഏറ്റവും പഴക്കം ചെന്ന മമ്മിയുടെ കണ്ടെത്തലുമുണ്ടായിരിക്കുന്നത്. 

കൂടൂതല്‍ വായനയ്ക്ക്: നിധിവേട്ടയ്ക്ക് തുടക്കമിട്ട് 'X' എന്ന് അടയാള ചിഹ്നമിട്ട രണ്ടാം ലോകമഹായുദ്ധ കാലത്തെ ഭൂപടം!

 

 

Latest Videos
Follow Us:
Download App:
  • android
  • ios