ശ്മശാനത്തില്‍ നിന്നും 4,200 വര്‍ഷം പഴക്കമുള്ള ലിപ്സ്റ്റിക്ക് കണ്ടെത്തിയെന്ന് പുരാവസ്തുഗവേഷര്‍ !
ഒരു പുരാതന ശ്മശാനത്തിൽ നിന്നാണ് ഈ പുരാതന ലിപ്സ്റ്റിക്ക് കണ്ടെത്തിയത്. 2001-ൽ ഉണ്ടായ ഒരു വെള്ളപ്പൊക്കത്തിന് ശേഷമാണ് ഈ ശ്മശാനം തന്നെ വെളിപ്പെട്ടതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.
ഇന്ന് ലോകത്ത് പല നിറത്തിലും പല മണത്തിലുമുള്ള ലിപ്സ്റ്റിക്കുകള്‍ വിപണിയില്‍ വാങ്ങാന്‍ കിട്ടും. എന്നാല്‍ ലിപ്സ്റ്റിക്കുകള്‍ ആധുനീക കാലത്തെ സൃഷ്ടിയല്ലെന്നാണ് പുതിയ കണ്ടെത്തല്‍. ഇറാനിലെ ജിറോഫ്റ്റ് മേഖലയിൽ, പുരാവസ്തു ഗവേഷകർ പുരാതന ലിപ്സ്റ്റിക്കിനോട് സാമ്യമുള്ള സൗന്ദര്യവർദ്ധക പദാർത്ഥം അടങ്ങിയ ചെറിയ ക്ലോറൈറ്റ് കുപ്പിയാണ് ലിപ്സ്റ്റിക്കുകളുടെ പുരാതന ചരിത്രം വെളിപ്പെടുത്തിയത്. ഇരുണ്ട കടും ചുവപ്പ് നിറത്തിലുള്ള ഈ വസ്തുവിന് നൂറ്റാണ്ടുകളുടെ പഴക്കമുണ്ടന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ഫെബ്രുവരി 1-ന് സയന്‍റിഫിക് റിപ്പോർട്ട് ജേണലിൽ പ്രസിദ്ധീകരിച്ച ഈ കണ്ടെത്തൽ വെങ്കലയുഗത്തിലെ അറിയപ്പെടുന്ന ഏറ്റവും പഴക്കമുള്ള ചുവന്ന ലിപ്സ്റ്റിക്കാണെന്ന് ഗവേഷകര്‍ പറയുന്നു.
ഏകദേശം 2000 മുതൽ 1600 ബിസിയ്ക്കും ഇടയിൽ ഉപയോഗിച്ചിരുന്ന ഇതിന് ഏകദേശം 3,600 മുതൽ 4,200 വരെ വർഷത്തെ പഴക്കമാണ് ഗവേഷകർ കണക്കാക്കുന്നത്. ഒരു പുരാതന ശ്മശാനത്തിൽ നിന്നാണ് ഇത് പുരാതന ലിപ്സ്റ്റിക്ക് കണ്ടെത്തിയത്. 2001-ൽ ഉണ്ടായ ഒരു വെള്ളപ്പൊക്കത്തിന് ശേഷമാണ് ഈ ശ്മശാനം തന്നെ വെളിപ്പെട്ടതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. എന്നാൽ, ഈ സൈറ്റ് കൊള്ളയടിക്കപ്പെട്ടതോടെ, നിരവധി പുരാവസ്തുക്കൾ മോഷ്ടിക്കപ്പെട്ടു. ഭാഗ്യവശാൽ, ശേഷിച്ച ചിലത് കണ്ടെത്തി വീണ്ടെടുക്കാൻ ഗവേഷകർക്ക് സാധിച്ചു. അക്കൂട്ടത്തിൽ വീണ്ടെടുക്കപ്പെട്ട പ്രധാന കണ്ടെത്തലാണ് ഈ പുരാതന ലിപ്സ്റ്റിക്ക്.
ലൈവ് ഷോയിൽ ഹണിമൂണിനെ കുറിച്ച് ചോദ്യം; അവതാരകന്‍റെ കരണം അടിച്ച് പൂകച്ച് പാക് ഗായിക, വീഡിയോ വൈറൽ
'ലയണ്‍ മെസി'; സിംഹം, കുട്ടികളുടെ ഫുട്ബോള്‍ കളി ആസ്വദിക്കുന്ന വീഡിയോ വൈറല്‍!
ആധുനിക ലിപ്സ്റ്റിക്ക് ട്യൂബുകളെ അനുസ്മരിപ്പിക്കുന്നതാണ് കുപ്പിയുടെ മെലിഞ്ഞ രൂപകൽപ്പന. ഒരു പുരാതന ഈജിപ്ഷ്യൻ ചിത്രീകരണം ഇതിൽ കാണാം. ഒരു ചെമ്പ് അല്ലെങ്കിൽ വെങ്കല കണ്ണാടിയോട് ചേർത്ത് ഉപയോഗിക്കാൻ സാധിക്കത്തക്കവിധം രൂപകൽപ്പന ചെയ്തതാകാം ഇതെന്നാണ് ഗവേഷകരുടെ വിലയിരുത്തൽ. ഈ വ്യത്യസ്തമായ സ്വഭാവസവിശേഷതകൾ ആധുനിക നിലവാരവുമായി താരതമ്യപ്പെടുത്താവുന്നതാണെന്നാണ് പാദുവ സർവ്വകലാശാലയിലെ പുരാവസ്തു ഗവേഷകനായ മാസിമോ വിഡേൽ പറയുന്നത്.
പുരാതന കാലത്ത് സൗന്ദര്യവർദ്ധക വസ്തുക്കൾക്കായി ഒരു സങ്കീർണ്ണമായ ബ്രാൻഡിംഗ്, പാക്കേജിംഗ് സമീപനം നടന്നിരുന്നു എന്ന സൂചനകളും ഇത് നൽകുന്നുണ്ടെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. ലിപ്സ്റ്റിക്കിൽ ഹെമറ്റൈറ്റ് പോലുള്ള ധാതുക്കൾക്ക് പുറമേ ഗലീനയുടെയും ആംഗിൾസൈറ്റിന്‍റെയും അടയാളങ്ങളുണ്ട്. ആധുനിക ലിപ്സ്റ്റിക്കിനോട് സാമ്യമുള്ള പ്ലാന്‍റ് മെഴുക്, മറ്റ് ജൈവ പദാർത്ഥങ്ങൾ എന്നിവയും ഇതിലുണ്ട്. ഈ സാമ്യം പുരാതന ഇറാനിയൻ മേക്കപ്പ് രീതികളുടെ വിപുലമായ സ്വഭാവത്തെ സൂചിപ്പിക്കുന്നതായി ഗവേഷകര്‍ അവകാശപ്പെട്ടു.