പുരാതനമായ വൈന്‍ നിലവറ വൃത്തിയാക്കിയപ്പോള്‍ ലഭിച്ചത് 40,000 വർഷം പഴക്കമുള്ള മാമോത്ത് അസ്ഥികൾ


പുരാവസ്തു ഗവേഷകരുടെ പഠനത്തിലാണ് ലഭിച്ച 300 ഓളം അസ്ഥികള്‍ മാമോത്തുകളുടെതാണെന്നും അവയ്ക്ക്  30,000 മുതൽ 40,000 വർഷം വരെ പഴക്കമുണ്ടെന്നും തിരിച്ചറിഞ്ഞത്. 

40000 year old mammoth bone was discovered when an ancient wine cellar was cleaned


വീടുകള്‍ ഇടയ്ക്കിടയ്ക്ക് വൃത്തിയാക്കിയില്ലെങ്കില്‍ ആകെ വൃത്തികേടായി കിടക്കും. പ്രത്യേകിച്ചും അല്പം പഴയ വീടുകള്‍. കൊവിഡിന് ശേഷം ലോകമെങ്ങും പഴയ വീടുകള്‍ പുതുക്കിപ്പണിയുന്ന പ്രവണത വര്‍ദ്ധിച്ചിട്ടുണ്ട്. ഓസ്ട്രിയയിലെ ഗോബൽസ്ബർഗിൽ താമസിക്കുന്ന ആൻഡ്രിയാസ് പെർനർസ്റ്റോർഫർ തന്‍റെ പുരാതനമായ വീടിന്‍റെ വൈൻ നിലവറ ഒന്ന് പുതുക്കിപ്പണിയാന്‍ തീരുമാനിച്ചു. എന്നാല്‍, അദ്ദേഹത്തെ അത്ഭുതപ്പെട്ടുത്തി കൊണ്ട് വൈന്‍ നിലവറയില്‍ നിന്നും അദ്ദേഹത്തിന് ലഭിച്ചത് 30,000 മുതല്‍ 40,000 വരെ വര്‍ഷം പഴക്കമുള്ള മാമോത്തുകളുടെ അസ്ഥികളാണെന്ന് ന്യൂയോർക്ക് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. 

നിലവറയില്‍ നിന്ന് അദ്ദേഹത്തിന് ലഭിച്ചത് മൂന്ന് ഭീമൻ മൃഗങ്ങളുടെ 300 ഓളം അസ്ഥികൾ. ആദ്യത്തെ അസ്ഥി കണ്ടെത്തിയപ്പോള്‍ അദ്ദേഹം കരുതിയത് തന്‍റെ മുത്തച്ഛന്‍ വൈന്‍ മുറിയില്‍ വല്ല മരക്കഷ്ണവും വച്ചതായിരിക്കുമെന്നാണ്. തുടര്‍ന്ന് ആ മരക്കഷ്ണം പൂര്‍ണ്ണമായും എടുക്കാനായി അദ്ദേഹം ചെറുതല്ലാത്ത ഒരു കുഴി കുത്തി. പക്ഷേ, അദ്ദേഹത്തെ അത്ഭുതപ്പെടുത്തിക്കൊണ്ട് സമാനമായ നിരവധി സാധനങ്ങള്‍ ലഭിച്ചു. ഇതോടെയാണ് അദ്ദേഹത്തിന് സംശയം തോന്നിയത്. പിന്നാലെ അദ്ദേഹം സെൻട്രൽ മ്യൂസിയത്തിലെ പുരാവസ്തു വിദഗ്ദനെ കാണുകയും ലഭിച്ച വസ്തു എന്താണെന്ന് അന്വേഷിക്കുകയുമായിരുന്നു. 

അയ്യേ.. പറ്റിച്ചേ...; വൈല്‍ഡ്ബീസ്റ്റിനെ അക്രമിക്കാന്‍ ശ്രമിക്കുന്ന കുഞ്ഞു കണ്ടാമൃഗത്തിന്‍റെ വീഡിയോ വൈറല്‍

വിവാഹത്തിന് മുമ്പ് വധുവിനെ തട്ടിക്കൊണ്ട് പോകും, അതിഥിയോടൊപ്പം രാത്രി ചെലവഴിക്കണം; വിചിത്രമായ ഗോത്രാചാരങ്ങൾ

പുരാവസ്തു ഗവേഷകരുടെ പഠനത്തിലാണ് ലഭിച്ച 300 ഓളം അസ്ഥികള്‍ മാമോത്തുകളുടെതാണെന്നും അവയ്ക്ക്  30,000 മുതൽ 40,000 വർഷം വരെ പഴക്കമുണ്ടെന്നും തിരിച്ചറിഞ്ഞത്. ഇത്രയേറെ മാമോത്ത് അസ്ഥികൾ ഒരിടത്ത് നിന്ന് മാത്രമായി കണ്ടെത്തുന്നത് അപൂർവമാണെന്ന് ഖനനത്തിന് നേതൃത്വം നൽകുന്ന പരോവ് സൗച്ചോൺ പറഞ്ഞു. ഓസ്ട്രിയയിൽ ഇത്തരമൊരു കണ്ടെത്തൽ ഇതാദ്യമാണെന്നും അതിനാല്‍ ഈ സംഭവത്തെ പുരാവസ്തു സംവേദനം (archaeological sensation) എന്നും പുരാവസ്തു ഗവേഷകര്‍ വിശേഷിപ്പിക്കുന്നു.  'മനുഷ്യർ മാമോത്തുകളെ വേട്ടയാടിയെന്ന് അറിയാം. പക്ഷേ, അവർ അത് എങ്ങനെ ചെയ്തുവെന്നതിന് ഞങ്ങൾക്ക് ഇപ്പോഴും വളരെക്കുറച്ചേ അറിവൊള്ളൂ. വേട്ടയാടിയ ശേഷം മൃഗങ്ങളെ സൂക്ഷിക്കാനുള്ള സ്ഥലമായിരുന്നിരിക്കാം ഈ സ്ഥലം.' പരോവ് സൗച്ചോൺ കൂട്ടിച്ചേര്‍ത്തു. ഏതാണ്ട് 4,000 വര്‍ഷം മുമ്പാണ് ഭൂമിയില്‍ അവസാനമായി മാമോത്തുകളെ കണ്ടെത്തിയത്. 

അന്ന് 'കുരങ്ങുകളുടെ നഗരം' എന്ന ടൂറിസ്റ്റ് ഖ്യാതി, ഇന്ന് കുരങ്ങുകള്‍ കാരണം നഗരം വിടാനൊരുങ്ങി തദ്ദേശീയർ
 

Latest Videos
Follow Us:
Download App:
  • android
  • ios