Asianet News MalayalamAsianet News Malayalam

പ്രതിവര്‍ഷം 4,000 ആക്രമണങ്ങള്‍; എല്ലാറ്റിനും ഉത്തരവാദികള്‍ 'കൊലയാളി പശു'ക്കളെന്ന് യുകെ

സാധാരണ പൌരന്മാരേക്കാള്‍ മൂന്നിരട്ടി കര്‍ഷകരാണ് പശുക്കളുടെ ആക്രമത്തില്‍ കൊല്ലപ്പെടുന്നതെന്നും കണക്കുകള്‍ കാണിക്കുന്നു. 

4000 attacks a year Killer cows responsible for everything says UK
Author
First Published Sep 14, 2024, 6:08 PM IST | Last Updated Sep 14, 2024, 6:26 PM IST

ശുക്കളെ കൊണ്ട് പൊറുതിമുട്ടിയിരിക്കുകയാണ് ബ്രിട്ടന്‍. ഓരോ വര്‍ഷവും മൂവായിരം മുതല്‍ നാലായിരം വരെ മനുഷ്യരെ ആക്രമിക്കുന്ന ഏറ്റവും മാരകമായ മൃഗമായാണ് പശുക്കളെ ബ്രിട്ടന്‍ കണക്കാക്കുന്നത്. 2018 നും 2022 നും ഇടയിൽ 30 ലധികം പേർ പശുക്കളുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടതായി യുകെ സർക്കാരിന്‍റെ ഹെൽത്ത് ആൻഡ് സേഫ്റ്റി എക്സിക്യൂട്ടീവ് (എച്ച്എസ്ഇ) ചൂണ്ടിക്കാണിക്കുന്നു. ഈ സെപ്തംബര്‍ ഒന്നാം തിയതി വെയില്‍സില്‍ പശുക്കളുടെ ആക്രമണത്തെ തുടര്‍ന്ന് ഒരു സ്ത്രീ കൊല്ലപ്പെട്ടതിന് പിന്നാലെയാണ് ഈ കണക്കുകള്‍ പുറത്ത് വന്നത്. 'കൊലയാളി പശുക്കളില്‍' നിന്ന് പൊതുജനങ്ങളെ സംരക്ഷിക്കാന്‍ പുതിയ നിയമം വേണമെന്ന് നേരത്തെ തന്നെ വിദഗ്ധർ ആവശ്യപ്പെട്ടിരുന്നു. 

സാധാരണ പൌരന്മാരേക്കാള്‍ മൂന്നിരട്ടി കര്‍ഷകരാണ് പശുക്കളുടെ ആക്രമത്തില്‍ കൊല്ലപ്പെടുന്നതെന്നും കണക്കുകള്‍ കാണിക്കുന്നു. പശുക്കളുടെ ആക്രമണങ്ങളെ തുടര്‍ന്ന് പ്രതിവര്‍ഷം അഞ്ച് മരണങ്ങളാണ് രാജ്യത്തുണ്ടാകുന്നത്. ചിലപ്പോള്‍ ഈ സംഖ്യയില്‍ വര്‍ദ്ധവും പ്രകടമാണ്. അതേസമയം പശുക്കള്‍ പ്രതിവർഷം മൂവായിരം മുതൽ നാലായിരം വരെ ആക്രമണങ്ങളാണ് മനുഷ്യന് നേരെ നടത്തുന്നതെന്നും ഈ രംഗത്തെ ഉദ്യോഗസ്ഥരും ചൂണ്ടിക്കാണിക്കുന്നു. ഇത്തരം ആക്രമണങ്ങളെ തുടര്‍ന്ന് ഭാഗ്യകരമായ രക്ഷപ്പെടലുകൾ, ആഘാതം, ചെറിയ പരിക്കുകൾ, ഗുരുതരമായ പരിക്കുകൾ മുതൽ മരണം വരെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നു. 

124 വയസുള്ള മുതലയുമായി 'ഗുസ്തി' പിടിക്കുന്നയാളുടെ വീഡിയോ കണ്ട് അമ്പരന്ന് സോഷ്യൽ മീഡിയ

35 ശതമാനത്തോളം ആക്രമണങ്ങളും പരിക്കുകള്‍ക്ക് കാരണമാകുന്നു. ഓരോ വർഷവും 25 % കർഷകർക്ക് അവരുടെ കന്നുകാലികളാൽ പരിക്കേൽക്കുന്നുവെന്ന് എച്ച്എസ്ഇയുടെ ഒരു പഠനം ചൂണ്ടിക്കാണിക്കുന്നു. 2020 -ൽ ഒരു കൂട്ടം പശുക്കളുടെ ആക്രമണത്തില്‍  മൈക്കിള് ഹോംസും (57)  ഭാര്യ തെരേസയും കൊല്ലപ്പെട്ടിരുന്നു. ഇരുവരെയും കുത്തി മറിച്ചിട്ട പശുക്കള്‍ രണ്ട് പേരുടെയും മുകളിലൂടെ ഓടുകയായിരുന്നു. ഇതിന് പിന്നാലെ ഗുരുതരമായി പരിക്കേറ്റ മൈക്കിള്‍ ഹോംസ് സംഭവസ്ഥലത്ത് വച്ചും ഭാര്യ തെരേസ ആശുപത്രിയിലേക്കുള്ള വഴിയിലുമാണ് മരിച്ചത്.  മറ്റൊരു സംഭവത്തിൽ, 2023 -ൽ വെയിൽസിലെ കാർമാർത്തൻഷയറിലെ വിറ്റ്ലാൻഡ് മാർട്ട് കന്നുകാലി വിപണിയിൽ നിന്ന് രക്ഷപ്പെട്ട ഒരു പശു നഗരമധ്യത്തില്‍ വച്ച് ഹ്യൂ ഇവാൻസ് എന്നയാളെ ആക്രമിച്ച് കൊലപ്പെടുത്തിയിരുന്നു. 

കാൽമുട്ട് ചികിത്സയ്ക്കെത്തിയ 63 -കാരന് ജനനേന്ദ്രിയം 'അസ്ഥി'യായി മാറുന്ന അപൂർവ്വ രോഗം; കണ്ടെത്തിയത് എക്സ്റേയിൽ
 

Latest Videos
Follow Us:
Download App:
  • android
  • ios