38 കോടി വര്‍ഷം പഴക്കം; ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വനം കണ്ടെത്തി !

ഭൂമിയിലെ മറ്റ് പുരാതന വനങ്ങളിൽ ആമസോൺ മഴക്കാടുകളും ജപ്പാനിലെ യാകുഷിമ വനങ്ങളും ഉൾപ്പെടുന്നു

380 million years old the worlds oldest forest has been discovered bkg


ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന വനത്തിന് എന്ത് പ്രായം കാണും? എന്നെങ്കിലും ചിന്തിച്ചിട്ടുണ്ടോ? എങ്കില്‍ അതിനുള്ള ഉത്തരം കണ്ടെത്തിയിരിക്കുകയാണ് യുഎസ് ഗവേഷകര്‍. ന്യൂയോര്‍ക്കിലെ കെയ്റോയ്ക്ക് അടുത്തുള്ള വിജനമായ ഭൂഗര്‍ഭ ഗുഹയിലാണ് ഭൂമിയിലെ ഏറ്റവും പുരാതനമായ വനം ഗവേഷകര്‍ കണ്ടെത്തിയത്. കാര്‍ബണ്‍ ഡേറ്റിംഗിലൂടെ ഈ വനത്തിന് ഏകദേശം 35 കോടി വര്‍ഷത്തെ പഴക്കമുണ്ടെന്നാണ് ഗവേഷകര്‍ കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ ഇന്ന് വനമില്ല. പകരം അവയുടെ ഫോസില്‍ ലഭ്യമാണ്. ഈ ഫോസില്‍ പഠനത്തില്‍ നിന്നാണ് അവിടെയുണ്ടായിരുന്ന വനത്തിന്‍റെ പ്രായം ഗവേഷകര്‍ കാര്‍ബണ്‍ ഡേറ്റിംഗിലൂടെ കണ്ടെത്തിയത്. 

'സിഗാരിറ്റിസ് മേഘമലയൻസിസ്'; സഹ്യനില്‍ നിന്നും പുതിയൊരു ചിത്രശലഭം കൂടി !

ഭൂഗര്‍ഭ ഗുഹയില്‍ നിന്നും കണ്ടെത്തിയ മരങ്ങളുടെ അതിപുരാതനമായ വേരുകളുടെ ഫോസിലുകളില്‍ നടത്തിയ പഠനത്തില്‍ നിന്നാണ് അവയുടെ പ്രായം വ്യക്തമായത്. ഇവ അന്തരീക്ഷത്തിൽ നിന്ന് കാർബൺ ഡൈ ഓക്സൈഡ് (CO2) വേർതിരിച്ചെടുക്കുന്നതിലും അതിനെ വേർതിരിക്കുന്നതിലും നിര്‍ണ്ണായക പങ്കുവഹിച്ചെന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. എന്നാല്‍ പുരാതന വനത്തെ കുറിച്ച് ഗവേഷക സംഘത്തിന് അറിയാമായിരുന്നെന്നും എന്നാല്‍ അവയുടെ പ്രായം കണ്ടെത്തുന്നത് ആദ്യമായിട്ടാണെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. പുരാതന വനത്തിൽ നിന്നും ആദ്യകാല സസ്യങ്ങളുടെ അവശിഷ്ടങ്ങൾ ലഭിച്ചു. ഇവയില്‍ ചിലത് ദിനോസറുകളുടെ കാലത്ത് നിലവിലുണ്ടായിരുന്നുവെന്ന് കരുതപ്പെടുന്നു. 

മൂന്ന് വയസുകാരന്‍റെ മേശവലിപ്പില്‍ അമ്മ കണ്ടത് ലോകത്തിലെ ഏറ്റവും വിഷമുള്ള രണ്ടാമത്തെ പാമ്പിനെ; വീഡിയോ കാണാം !

ഏകദേശം 400 കിലോമീറ്റർ വിസ്തൃതിയുണ്ടായിരുന്ന ഈ വനം ഏകദേശം 250 മൈലുകൾക്ക് തുല്യമായിരുന്നെന്ന് യുഎസിലെ ബിൻഹാംടൺ സർവകലാശാലയിലെയും വെയിൽസിലെ കാർഡിഫ് സർവകലാശാലയിലെയും ഗവേഷകർ കണക്ക് കൂട്ടുന്നു. പ്രദേശത്തിന്‍റെ ഭൂപടങ്ങളുടെ ചിത്രീകരണം ആരംഭിച്ചിട്ട് ഏതാണ്ട് അമ്പതോളം വര്‍ഷമായെങ്കിലും 2019 മുതലാണ് കാര്‍ബണ്‍ഡേറ്റിംഗ് തുടങ്ങിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. പ്രദേശത്തെ വൈവിധ്യമാർന്ന സസ്യങ്ങളിൽ നിന്നും വൃക്ഷങ്ങളിൽ നിന്നുമുള്ള ഫോസിലുകളുടെ പരിശോധനയിലൂടെ ഈ പ്രദേശം ഭൂമിയിലെ ഏറ്റവും പഴക്കം ചെന്ന വനമായി തെളിയിക്കപ്പെട്ടു. ഭൂമിയിലെ മറ്റ് പുരാതന വനങ്ങളിൽ ആമസോൺ മഴക്കാടുകളും ജപ്പാനിലെ യാകുഷിമ വനങ്ങളും ഉൾപ്പെടുന്നു ഈ വനത്തെ കുറിച്ചുള്ള പഠനങ്ങളില്‍ പാലിയോ ബോട്ടണിയെ കുറിച്ചുള്ള പഠനവും ഉള്‍പ്പെടുന്നു. palaeobotany - പുരാതന സസ്യങ്ങളെ കുറിച്ചുള്ള പഠനമാണ് പാലിയോബോട്ടണി.  

പ്രണയവിവാഹത്തിന് 2,500 കോടിയുടെ സ്വത്ത് ഉപേക്ഷിച്ചു; ഇന്ന് വിവാഹമോചിതരാകുന്ന മാതാപിതാക്കൾ ഒന്നിക്കണമെന്ന് മകൾ
 

Latest Videos
Follow Us:
Download App:
  • android
  • ios