അമ്പമ്പോ എന്തൊരു ഹാങ്ഓവര്‍; 34 ലിറ്റർ ബിയർ കുടിച്ചു, ഒരു മാസമായിട്ടും ഹാങ്ഓവർ മാറാതെ 37 കാരൻ !
കുടുംബ പ്രശ്നങ്ങളെ തുടര്‍ന്നാണ് മദ്യപാനം ശീലമാക്കിയത്. ഒടുവില്‍ വിട്ട് മാറാത്ത തലവേദനയും ഹാങ്ഓവറുമായിരുന്നു ബാക്കി.
34 ലിറ്ററിന് തുല്യമായ 60 പൈന്‍റ് ബിയർ കഴിച്ച 34 കാരന് കിട്ടിയത് എട്ടിന്‍റെ പണി. ബിയർ കുടിച്ച് ഒരു മാസം കഴിഞ്ഞിട്ടും ഹാങ്ഓവർ മാറാതെ വന്നതോടെ യുവാവ് ഡോക്ടറെ സമീപിക്കുകയായിരുന്നു. 28 ദിവസത്തിലധികം നീണ്ടു നിന്ന യുവാവിന്‍റെ ഹാങ്ഓവർ ലോകത്തിലെ തന്നെ ഏറ്റവും ദൈർഘ്യമേറിയ ഹാങ്ഓവറായാണ് കണക്കാക്കിയിരിക്കുന്നത്. 2007 ലാണ് ഈ സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടതെങ്കിലും അസാധാരണമായ ഈ സംഭവം അമിതമായ മദ്യപാനവുമായി ബന്ധപ്പെട്ട ആരോഗ്യ അപകടങ്ങളിൽ ഇപ്പോഴും ആരോഗ്യവിദഗ്ദർ പഠനവിഷയം ആക്കാറുണ്ട്.
10 മണിക്കൂർ നീണ്ട വിമാന യാത്ര; ബോറടി മാറ്റാൻ യുവതി ഒപ്പം കൂട്ടിയത് 3 പൂച്ചകളെ !
37 കാരനായ ഈ വ്യക്തിയുടെ പ്രായമൊഴികെ മറ്റൊരു വ്യക്തി വിവരങ്ങളും ആരോഗ്യവിദഗ്ദർ പുറത്ത് വിട്ടിട്ടില്ല. ബിയർ കുടിച്ച് ആഴ്ചകൾ കഴിഞ്ഞിട്ടും തലവേദനയും കാഴ്ചമങ്ങലും തുടരുകയും ഹാങ്ഓവർ അസാധാരണമാം വിധം നീണ്ടുനിൽക്കുകയും ചെയ്തതോടെയാണത്രേ ഇയാൾ വൈദ്യസഹായം തേടിയത്. ആരോഗ്യപ്രശ്നങ്ങളുടെയോ തലയ്ക്ക് പരിക്കേറ്റതിന്‍റെയോ മുൻകാല ചരിത്രമൊന്നുമില്ലാത്ത, പതിവായി മരുന്ന് കഴിക്കാത്ത യുവാവിന്‍റെ ഹാങ്ഓവർ വിട്ടുമാറാതെ തുടർന്നത് ആദ്യഘട്ടത്തിൽ ഡോക്ടർമാരെയും അത്ഭുതപ്പെടുത്തിയിരുന്നു. സിടി സ്കാൻ പരിശോധന നടത്തിയെങ്കിലും അസാധാരണമായി ഒന്നും കണ്ടെത്തിയില്ല. വിശദമായ പരിശോധനകൾ വീണ്ടും തുടർന്നു. ഒടുവിൽ അയാളുടെ തലച്ചോറിന് ചുറ്റും ഗണ്യമായ സമ്മർദ്ദം വർദ്ധിക്കുന്നതായി ഡോക്ടർമാർ കണ്ടെത്തി. ലൂപ്പസ് ആൻറികോഗുലന്‍റ് സിൻഡ്രോം എന്നറിയപ്പെടുന്ന ഈ അവസ്ഥയിൽ, ആന്‍റിബോഡികൾ ആരോഗ്യമുള്ള കോശങ്ങളെ തെറ്റിദ്ധരിച്ച് ആക്രമിക്കുന്നതാണ് നീണ്ട ഹാങ്ഓവറിനും അനുബന്ധ ലക്ഷണങ്ങൾക്കും കാരണമായതെന്ന് ഡോക്ടർമാർ വ്യക്തമാക്കി. ഈ രോഗാവസ്ഥയിലേക്ക് എത്തിക്കുന്ന പ്രധാന കാരണം അമിത മദ്യപാനമാണ്.
ഒറ്റ പ്രസവത്തില്‍ നാല് കുട്ടികള്‍; നാലിരട്ടി സന്തോഷത്തോടെ കുടുംബം
കാഴ്ചശക്തി വീണ്ടെടുക്കാനായി നടത്തിയ പരിശോധനയിൽ രക്തസ്രാവം മൂലം കണ്ണിന്‍റെ ഒപ്റ്റിക് വീർത്തതായി കണ്ടെത്തി. മാസങ്ങളോളം നീണ്ടുനിൽക്കുന്ന തലവേദനയും കാഴ്ച വൈകല്യവും ആരംഭിക്കുന്നത് വരെ ദിവസങ്ങളോളം താൻ തുടർച്ചയായി ബിയർ കുടിച്ചിരുന്നതായി ഒടുവിൽ യുവാവ് സമ്മതിച്ചു. കുടുംബ പ്രശ്നങ്ങളായിരുന്നു അമിത മാദ്യപാനത്തിന് കാരണമായി അയാൾ വെളിപ്പെടുത്തിയത്. ഒടുവിൽ ഒരു ദീർഘകാല ചികിത്സാ പദ്ധതി മെഡിക്കൽ സംഘം തയാറാക്കി. ആറ് മാസത്തിലേറെയായി, ഡോക്ടർമാരുടെ സൂക്ഷ്മമായ നിരീക്ഷണത്തോടെ, നീണ്ട ഹാങ്ഓവറിൽ നിന്നും മങ്ങിയ കാഴ്ചയിൽ നിന്നും അയാൾ ക്രമേണ സുഖം പ്രാപിച്ചു. 2007 ജൂലായ് ആയപ്പോഴേക്കും, അയാൾ തന്‍റെ സാധാരണ അവസ്ഥയിലേക്ക് പൂർണ്ണമായി മടങ്ങിയെത്തി, അമിതമായ മദ്യപാനവുമായി ബന്ധപ്പെട്ട ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും അപകടസാധ്യതകളും എടുത്തുകാണിക്കുന്ന ഒരു മുന്നറിയിപ്പായാണ് ഈ സംഭവം ഇന്നും ആരോഗ്യവിദഗ്ദർ ചൂണ്ടികാണിക്കുന്നത്.
പ്രതീക്ഷിക്കുന്നത് എട്ടര കോടി രൂപ; എൽവിസ് പ്രെസ്‌ലി ധരിച്ച 'സിംഹ നഖ നെക്ലേസ്' ലേലത്തിന് !