3,600 വര്‍ഷം പഴക്കമുള്ള ചീസ് കണ്ടെത്തിയത് മമ്മിഫൈ ചെയ്ത യുവതിയുടെ കഴുത്തിൽ നിന്നും
പഠനത്തില്‍ ആടിന്‍റെയും പശുവിൻ പാലിന്‍റെയും പാൽ ഉപയോഗിച്ചതിന്‍റെ തെളിവുകളും ലഭിച്ചു. ഒപ്പം കെഫിർ ധാന്യങ്ങൾ ഉപയോഗിച്ച് പുളിപ്പിച്ച പാലിൽ നിന്ന് നിർമ്മിച്ച 'കെഫിർ ചീസ്' ആണ് മമ്മിയില്‍ ഉപയോഗിച്ചതെന്നും ഗവേഷകര്‍ കണ്ടെത്തി.
ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ചീസ് കഷ്ണം പുരാവസ്തു ഗവേഷകര്‍ക്ക് ലഭിച്ചത് 3,600 വര്‍ഷം പഴക്കമുള്ള ഒരു മമ്മിഫൈ ചെയ്ത യുവതിയുടെ കഴുത്തിൽ നിന്നും. ചൈനയിലെ ഷിയോഹെ സെമിത്തേരിയില്‍ നിന്ന് രണ്ട് പതിറ്റാണ്ട് മുമ്പ് കുഴിച്ചെടുത്ത ശവപ്പെട്ടിയില്‍ അടക്കം ചെയ്ത യുവതിയുടെ മമ്മിയില്‍ നിന്നാണ് ഈ പാല്‍ ഉൽപ്പന്നം കണ്ടെത്തിയത്. 2003 ലാണ് ഈ ശവപ്പെട്ടി പുരാവസ്തു ഗവേഷകര്‍ കണ്ടെത്തിയത്. പിന്നീട് വര്‍ഷങ്ങളോളം നടന്ന പഠനത്തിലാണ് ചീസ് കണ്ടെത്തിയത്. എന്നാല്‍, കണ്ടെത്തിയ ചീസ്, ലോകത്ത് ഇതുവരെ ലഭിച്ചവയില്‍ ഏറ്റവും പഴക്കമുള്ളതാണെന്ന് പുരാവസ്തു ഗവേഷകര്‍ തിരിച്ചറിഞ്ഞത് അടുത്ത കാലത്താണ്.
ഇത്രയും കാലം ജലാംശമില്ലാതിരുന്നതിനാല്‍ ചീസ് വരണ്ടതും കഠിനവുമായ പൊടിയായി മാറിയിരുന്നതായി ബീജിംഗിലെ ചൈനീസ് അക്കാദമി ഓഫ് സയൻസസിലെ പാലിയോജെനിറ്റിക് വിദഗ്ധനായ ഫു ക്വിയോമി എൻബിസി ന്യൂസിനോട് പറഞ്ഞു. താരിം ബേസിൻ മരുഭൂമിയിലെ വരണ്ട കാലാവസ്ഥയിൽ യുവതിയുടെ മമ്മിയും ശവപ്പെട്ടിയും നന്നായി സംരക്ഷിക്കപ്പെട്ടിരുന്നു. ഒപ്പം അവളുടെ ബൂട്ടും തൊപ്പിയും ശരീരം പൊതിഞ്ഞിരുന്ന ചീസും സംരക്ഷിക്കപ്പെട്ടു. ചീസ് സാമ്പിളുകളുടെ ഡിഎന്‍എ വിശകലനം സിയാവോഹെ ജനത സസ്തനികളുമായി എങ്ങനെ ജീവിക്കുകയും ഇടപഴകുകയും ചെയ്തു എന്നതിന്‍റെ കഥ വിവരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 3,600 വർഷങ്ങള്‍ക്ക് മുമ്പ് കിഴക്കൻ ഏഷ്യയിലുടനീളം മൃഗസംരക്ഷണം എങ്ങനെ വികസിച്ചെന്നും പുതിയ കണ്ടെത്തല്‍ വിശദീരിക്കുമെന്നും ഗവേഷകര്‍ കണക്ക് കൂട്ടുന്നു.
അന്ന് മാലിന്യം, ഇന്ന് മുന്നൂറ് കോടി; ദിനോസര്‍ അസ്ഥികൂടത്തിന് ലേലത്തില്‍ ലഭിച്ചത് 373 കോടി രൂപ
2000 വർഷങ്ങൾക്ക് മുമ്പ് തന്നെ ഇവിടെ സദ്യ നടത്തിയിരുന്നു? തെളിവുകൾ കണ്ടെത്തിയതായി ഗവേഷകർ
ശവപ്പെട്ടിയിൽ ശരീരത്തിനൊപ്പം ചീസ് കഷണങ്ങൾ അടങ്ങിയിരിക്കുന്നു എന്നത്, യുവതി ജീവിച്ച സമൂഹത്തിൽ ചീസ് ഏറെ പ്രധാന്യം കല്‍പ്പിക്കപ്പെട്ടിരിക്കാമെന്നതിന്‍റെ സൂചനയാണ്. സിയാവോഹെ സെമിത്തേരിയിലെ മൂന്ന് ശവകുടീരങ്ങളിൽ നിന്ന് ഗവേഷക സംഘം ഡിഎൻഎ സാമ്പിളുകൾ ശേഖരിക്കുകയും ആയിരക്കണക്കിന് വർഷങ്ങളായി സംരക്ഷിക്കപ്പെട്ട മമ്മികളില്‍ ബാക്ടീരിയകളുടെ പരിണാമം കണ്ടെത്താൻ അവയെ കുറിച്ച് പഠിക്കുകയും ചെയ്തു. പഠനത്തില്‍ ആടിന്‍റെയും പശുവിൻ പാലിന്‍റെയും പാൽ ഉപയോഗിച്ചതിന്‍റെ തെളിവുകളും ലഭിച്ചു. ഒപ്പം കെഫിർ ധാന്യങ്ങൾ ഉപയോഗിച്ച് പുളിപ്പിച്ച പാലിൽ നിന്ന് നിർമ്മിച്ച 'കെഫിർ ചീസ്' ആണ് മമ്മിയില്‍ ഉപയോഗിച്ചതെന്നും ഗവേഷകര്‍ കണ്ടെത്തി.
ചൈനയില്‍ 2,400 വർഷം പഴക്കമുള്ള ഫ്ലഷ് ടോയ്‍ലറ്റ് കണ്ടെത്തി !
സിയാവോഹെ ജനതയ്ക്ക് ജനിതകമായി തന്നെ ലാക്ടോസ് അലര്‍ജിയുണ്ട്. എന്നിട്ടും ഇവര്‍ അക്കാലത്ത് പാൽ എങ്ങനെ കഴിച്ചിരുന്നുവെന്നതിനും ഇത് തെളിവ് നല്‍കുന്നു. ചീസില്‍ ലാക്ടോസിന്‍റെ അംശം കുറയ്ക്കാനുള്ള സാങ്കേതിക ജ്ഞാനം 3,600 വര്‍ഷം മുമ്പ് തന്നെ സിയോവോഹെയിലെ ജനത കണ്ടെത്തിയിരുന്നു. 3,000 വർഷത്തിലധികം സംരക്ഷിക്കപ്പെടുന്ന ചുരുക്കം ചില പാൽ അവശിഷ്ടങ്ങളിൽ ഒന്നാണ് ചീസ്. വെങ്കല യുഗത്തിലെ സിയാവോഹെ ജനതയാണ് ഇത് നിര്‍മ്മിച്ചതെന്നും ഈ പുരാതന ചീസ് ഭക്ഷ്യയോഗ്യമല്ലെന്നും ഗവേഷക സംഘം ചൂണ്ടിക്കാട്ടി. പുരാതന കെഫിർ ചീസിന്‍റെ മെറ്റാജെനോമിക് വിവരങ്ങൾ വീണ്ടെടുക്കാൻ ഡിഎൻഎ ലൈബ്രറികളുടെ ഷോട്ട്ഗൺ സീക്വൻസിംഗ് ഉപയോഗിച്ചതായും പഠനം പറയുന്നു. 3,600 വര്‍ഷം പഴക്കമുള്ള ചീസിനെ കുറിച്ചുള്ള ഗവേഷണ പഠനം സെൽ ജേണലിൽ പ്രസിദ്ധീകരിച്ചു.