നീളം വെറും 32 അടി, ലോകത്തിലെ ഏറ്റവും നീളം കുറഞ്ഞ പാലം എവിടെയാണെന്നറിയുമോ? 

വളരെ ഉയരം കുറഞ്ഞ ഒരു പാലമായിരുന്നു ഇത്. അതുകൊണ്ട് നോർത്ത് അമേരിക്കൻ മാധ്യമങ്ങൾ ഈ ചെറിയ പാലത്തിന് 'ബാക്ക്‌യാർഡ് ബോർഡർ ക്രോസിംഗ്' എന്ന് പേരിട്ടു. ലോകത്തിലെ ഏറ്റവും ചെറിയ അന്തർദേശീയ പാലമായി പത്രങ്ങൾ ഈ പാലത്തെ കണക്കാക്കി.

32 foot long bridge shortest international bridge in the world

ലോകത്തിലെ ഏറ്റവും നീളം കുറഞ്ഞ പാലം ഏതാണെന്ന് അറിയാമോ? കാനഡയിൽ സ്ഥിതി ചെയ്യുന്ന 32 അടി മാത്രം നീളമുള്ള ഒരു കുഞ്ഞൻ പാലമാണിത്. കാനഡയിലെ സാവിക്കോൺ ദ്വീപിനെ ഈ പാലം സെൻ്റ് ലോറൻസ് നദിയുടെ മധ്യത്തിലുള്ള ഒരു അമേരിക്കൻ ദ്വീപുമായി ബന്ധിപ്പിക്കുന്നു. എൽമർ ആൻഡ്രസ് എന്ന വ്യാപാരിയുടെ ഉടമസ്ഥതയിലുള്ളതാണ് സാവിക്കോൺ ദ്വീപ്.

1793-ൽ യുണൈറ്റഡ് സ്റ്റേറ്റ്സും കാനഡയും തമ്മിലുള്ള അതിർത്തി സെൻ്റ് ലോറൻസ് നദിയിൽ സ്ഥാപിച്ചു. ഈ അതിർത്തി ക്രമീകരണം കാരണം, സാവിക്കോൺ ദ്വീപും വിഭജിക്കപ്പെട്ടു, ഒട്ടാവ (കാനഡയുടെ തലസ്ഥാനം) ദ്വീപിന്റെ ഒരു വലിയ ഭാഗം നിലനിർത്തി. മറുവശത്ത്, വാഷിംഗ്ടൺ ദ്വീപിന്റെ ഒരു ചെറിയ ഭാഗം സ്വന്തമാക്കി. 1902 -ൽ, കനേഡിയൻ ദ്വീപായ സാവിക്കോണിൽ ആൻഡ്രസ് തൻ്റെ വലിയ ജർമ്മൻ ശൈലിയിലുള്ള വില്ല നിർമ്മിച്ചു. തുടർന്ന് അദ്ദേഹം ഇരു ദ്വീപുകൾക്കും ഇടയിൽ 9.5 മീറ്റർ നീളമുള്ള ഒരു തടിപ്പാലം നിർമ്മിച്ചു. ഇത് ഇരു ദ്വീപുകളെയും ബന്ധിപ്പിക്കുകയും  യാത്ര സുഗമമാക്കുകയും ചെയ്തു. 

വളരെ ഉയരം കുറഞ്ഞ ഒരു പാലമായിരുന്നു ഇത്. അതുകൊണ്ട് നോർത്ത് അമേരിക്കൻ മാധ്യമങ്ങൾ ഈ ചെറിയ പാലത്തിന് 'ബാക്ക്‌യാർഡ് ബോർഡർ ക്രോസിംഗ്' എന്ന് പേരിട്ടു. ലോകത്തിലെ ഏറ്റവും ചെറിയ അന്തർദേശീയ പാലമായി പത്രങ്ങൾ ഈ പാലത്തെ കണക്കാക്കി. 1976 -ൽ, ടൊറൻ്റോ ആസ്ഥാനമായുള്ള ഡൊണാൾഡ് റിക്കർഡും ഹംഗേറിയൻ വംശജയായ അദ്ദേഹത്തിൻ്റെ ഭാര്യ ജൂലി റെക്കായ് റിക്കർഡും ദ്വീപുകൾ വാങ്ങി.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios