'ഇരുണ്ട യുഗം വെറുമൊരു മിത്ത്'; വഡ്നഗറില്‍ 3,000 വര്‍ഷം പഴക്കമുള്ള പുരാതന ഇന്ത്യന്‍ നഗരം കണ്ടെത്തി !

ഏതാണ്ട് 3,000 - 3,500 വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന ഈ നഗരം കണ്ടെത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനാടായ വഡ്നഗറിലാണ്. 
 

3000-year-old ancient city has been discovered in Vadnagar bkg


ന്ത്യന്‍ ഉപഭൂഖണ്ഡത്തില്‍ ഏറ്റവും പഴക്കം ചെന്ന സാമൂഹിക ജീവിതം നിലനിന്നിരുന്നത് സിന്ധു - ഹാരപ്പന്‍ നദീതട സംസ്കാര കാലത്തായിരുന്നു. ആസൂത്രിതമായ നഗര വ്യവസ്ഥയായിരുന്നു ഇവിടെ നിലനിന്നിരുന്നത്. എന്നാല്‍ ഇന്നും അജ്ഞാതമായ കാരണത്താല്‍ സിന്ധു - ഹാരപ്പന്‍ സംസ്കാരം പൂര്‍ണ്ണമായും നശിപ്പിക്കപ്പെട്ടു. സ്വാതന്ത്ര്യാനന്തരം ഈ പൌരാണിക സംസ്കാരത്തിന്‍റെ അവശിഷ്ടങ്ങള്‍ പാകിസ്ഥാന്‍റെ ഭൂ പരിധിയിലായി. എന്നാല്‍, ഖരഗ്പൂറിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി നടത്തിയ പഠനത്തില്‍ ഇന്ത്യയില്‍ ഏറ്റവും പഴക്കമുള്ള ഒരു നഗരം കൂടി കണ്ടെത്തി. ഏതാണ്ട് 3,000 - 3,500 വര്‍ഷം പഴക്കമുണ്ടെന്ന് കരുതുന്ന ഈ നഗരം കണ്ടെത്തിയത് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ജന്മനാടായ വഡ്നഗറിലാണ്. 

പുതിയ കണ്ടെത്തലോടെ ഹാരപ്പന്‍ സംസ്കാരത്തിന് ശേഷം ഇന്ത്യന്‍ ഉപഭൂഖണ്ഡം 'ഇരുണ്ട യുഗ'ത്തിലായിരുന്നു എന്ന പരമ്പരാഗത വാദം തെറ്റാണെന്ന് തെളിയിക്കപ്പെട്ടു. സിന്ധു നദീതട നാഗരികതയുടെ തകർച്ചയ്ക്കും ഇരുമ്പുയുഗത്തിന്‍റെ ആരംഭത്തിന് ശേഷം ഗന്ധർ, കോശൽ, അവന്തി തുടങ്ങിയ പുരാതന നഗരങ്ങള്‍ ഉയര്‍ന്ന് വരുന്നതിന് ഇടയിലുള്ള കാലഘട്ടത്തെ പുരാവസ്തു ഗവേഷകർ പലപ്പോഴും 'ഇരുണ്ട യുഗ'മായി കണക്കാക്കുന്നു. ഹാരപ്പന്‍ സംസ്കാരത്തിന്‍റെ അധപതനത്തിന് ശേഷവും ഇന്ത്യയില്‍ ശക്തമായ സംസ്കാരങ്ങള്‍ നിലനിന്നിരുന്നുവെന്നതിന് തെളിവാണ് പുതിയ കണ്ടെത്തലെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. 

ന്യൂയോര്‍ക്ക് നഗരം പോലെ; 2500 വര്‍ഷം പഴക്കമുള്ള നാഗരീകത, അതും ആമസോണ്‍ കാടുകള്‍ക്ക് താഴെ !

1,25,000 വര്‍ഷം മുമ്പ് അവര്‍ ആഫ്രിക്കയില്‍ നിന്ന് ഏഷ്യയിലേക്ക് കുടിയേറി; ആദിമമനുഷ്യന്‍റെ യാത്രയുടെ തുടക്കം !

'വഡ്നഗറില്‍ ബഹുസംസ്കാരവും ബഹുമതപരവുമായ (ബുദ്ധ, ഹിന്ദു, ജൈന, ഇസ്ലാമിക) ജീവിതമായിരുന്നു നിലനിന്നിരുന്നത്. നിരവധി ഖനന പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ മൗര്യൻ, ഇന്തോ - ഗ്രീക്ക്, ഇന്തോ - സിത്തിയൻ അല്ലെങ്കിൽ ഷാക്ക-ക്ഷത്രപസ് (എകെഎ 'സത്രപുകൾ'), പുരാതന അക്കീമെനിഡ് സാമ്രാജ്യങ്ങളിലെ പ്രവിശ്യാ ഗവർണർമാരുടെ പിൻതുടര്‍ച്ചക്കാര്‍, ഹിന്ദു-സോളങ്കികൾ, സുൽത്താനേറ്റ് - മുഗൾ (ഇസ്ലാമിക്) മുതൽ ഗെയ്ക്വാദ്-ബ്രിട്ടീഷ് കൊളോണിയൽ ഭരണം വരെയുള്ള ഏഴ് സാംസ്കാരിക കാലഘട്ടങ്ങളുടെ സാന്നിധ്യം ഇവിടെ നിന്നും കണ്ടെത്തി. ഒപ്പം ഇന്ത്യയിലെ ഏറ്റവും പഴക്കം ചെന്ന ബുദ്ധ വിഹാരത്തിന്‍റെ അവശിഷ്ടവും നിരവധി പുരാതന കരകൌശല വസ്തുക്കളും മണ്‍പാത്രങ്ങളും ചെമ്പ്, സ്വര്‍ണ്ണം, വെള്ളി, ഇരുമ്പ്  എന്നീ ലോഹങ്ങള്‍ കൊണ്ട് നിര്‍മ്മിച്ച വസ്തുക്കളും ഇവിടെ നിന്ന് കണ്ടെത്തി. ഒപ്പം ഇന്തോ-ഗ്രീക്ക് ഭരണകാലത്ത് ഗ്രീക്ക് രാജാവായ അപ്പോളോഡാറ്റസിന്‍റെ കാലത്തെ നാണയങ്ങളും ഇവിടെ നിന്ന് കണ്ടെത്തി'യെന്ന് ഗവേഷകന്‍ കൂടിയായ ഡോ. അഭിജിത്ത് അംബേദ്ക്കര്‍ പറഞ്ഞതായി ദി ഹിന്ദു റിപ്പോര്‍ട്ട് ചെയ്തു. 

തമിഴന്‍റെ ചരിത്രം മാറുമോ? ശിവകലൈയിലെ ശ്മശാനത്തിൽ കണ്ടെത്തിയ നെൽക്കതിരുകൾക്ക് 3,200 വർഷം പഴക്കം !

'വഡ്നഗറിലെ കണ്ടെത്തലിന്‍റെ മറ്റൊരു പ്രധാന പ്രത്യേകത ഈ നഗരം പൂര്‍ണ്ണമായും ഒരു കോട്ടയ്ക്കുള്ളിലാണെന്നതാണ്.  ചില കാര്‍ബണ്‍ ഡേറ്റിംഗുകള്‍ ചൂണ്ടിക്കാണിക്കുന്നത് ഈ പുരാതന നഗരത്തിന് ബിസി 1,400 വരെ പഴക്കം കണ്ടേക്കാമെന്നാണ്. അതായത്, പുരാതന ഹാരപ്പന്‍ സംസ്കാരത്തിന്‍റെ അന്ത്യകാലത്തോളം പഴക്കമുണ്ട്, ഈ കണ്ടെത്തലിന് എന്ന് ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. കാര്‍ബണ്‍ഡേറ്റിംഗ് കൃത്യമാണെങ്കില്‍ ഇന്ത്യയില്‍ 5500 വര്‍ഷം മുമ്പ് തന്നെ വളരെ ശക്തമായ ഒരു സാംസ്കാരിക ജീവിതമുണ്ടായിരുന്നുവെന്നതിന് തെളിവാണിതെന്നും ഇന്ത്യയിലെ 'ഇരുണ്ട യുഗം' എന്നത് ഒരു മിത്താ'ണെന്നും മറ്റൊരു ഗവേഷകനായ ഐഐടി ഖരഗ്പൂരിലെ പ്രൊ. അനിന്ദ്യ സർക്കാർ പറയുന്നു. പുതിയ കണ്ടെത്തലിനെ കുറിച്ചുള്ള വിവരങ്ങള്‍ 'ചരിത്രപരമായ ആദ്യകാലം മുതൽ മധ്യകാലഘട്ടം വരെയുള്ള ദക്ഷിണേഷ്യയിലെ കാലാവസ്ഥ, മനുഷ്യവാസം, കുടിയേറ്റം: പശ്ചിമ ഇന്ത്യയിലെ വഡ്നഗറിൽ നടന്ന പുതിയ പുരാവസ്തു ഖനനത്തിൽ നിന്നുള്ള തെളിവുകൾ' എന്ന തലക്കെട്ടില്‍ എൽസെവിയർ ജേണൽ ക്വാട്ടർനറി സയൻസ് റിവ്യൂസില്‍ പ്രസിദ്ധപ്പെടുത്തി. ഗുജറാത്ത് സർക്കാറിന്‍റെ കീഴിലുള്ള ഡയറക്ടറേറ്റ് ഓഫ് ആർക്കിയോളജി ആൻഡ് മ്യൂസിയംസും ഇൻഫോസിസ് ഫൗണ്ടേഷന്‍റെ മുൻ ചെയർപേഴ്സൺ കൂടിയായ സുധാ മൂർത്തിയുടെയും ധനസഹായത്തോടെയാണ് ഇവിടെ ഖനന പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. 

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പുരാതന നഗരത്തില്‍ നിന്ന് 93 വര്‍ഷങ്ങള്‍ക്ക് ശേഷം ഏറ്റവും വലിയ കണ്ടെത്തല്‍ !

Latest Videos
Follow Us:
Download App:
  • android
  • ios