Asianet News MalayalamAsianet News Malayalam

മുറിയില്‍ 'ഭീകര'നുണ്ടെന്ന് മൂന്ന് വയസുകാരി; പരിശോധനയില്‍ കണ്ടെത്തിയത് 60,000 തേനീച്ചകളെ

അടുത്തിടെ കണ്ട 'മോൺസ്റ്റേഴ്‌സ് ഇൻക്' സിനിമ കണ്ടതില്‍ നിന്നുമുള്ള ഭാവനയിലാകാം അവള്‍ ഇത്തരമൊരു കാര്യം പറഞ്ഞതെന്നായിരുന്നു അവര്‍ കരുതിയത്. 

3-year-old girl says there are monsters in her room and a beekeeper discovers 60000 bees
Author
First Published May 1, 2024, 3:26 PM IST


മൂന്ന് വയസുകാരി സെയ്‌ലർ ക്ലാസ്, തന്‍റെ മാതാപിതാക്കളോട് തന്‍റെ മുറിയില്‍ ഭീകരന്മാരുണ്ടെന്ന് പരാതിപ്പെട്ടപ്പോഴേല്ലാം അവര്‍ കരുതിയത് അത് കുട്ടിയുടെ വെറും ഭാവനയാണെന്നായിരുന്നു. എന്നാല്‍, ഒടുവില്‍ മകളുടെ മുറിയില്‍ നിന്നും കണ്ടെത്തിയത് 60,000 തേനീച്ചകളെയും 45 കിലോ തേനീച്ച കൂടും. നോർത്ത് കരോലിനയിലെ ഷാർലറ്റിലാണ് സെയ്‌ലർ ക്ലാസ് മാതാപിതാക്കളോടൊപ്പം താമിസിച്ചിരുന്നത്. അവരുടെ ഫാം ഹൌസിലെ തന്‍റെ മുറിയുടെ ചുമരിനുള്ളില്‍ ഭീകരന്‍ താമസിക്കുന്നുണ്ടെന്നായിരുന്നു മൂന്ന് വയസുകാരിയായ സെയ്‍ലർ ക്ലാസ് മാതാപിതാക്കളോട് പരാതിപ്പെട്ടത്. 

എന്നാല്‍ അമ്മ ആഷ്‌ലി മാസ്‌സിസ് ക്ലാസും അവളുടെ ഭർത്താവും കുട്ടിയുടെ പരാതിക്ക് വലിയ പ്രാധാന്യം കൊടുത്തില്ല. അടുത്തിടെ കണ്ട 'മോൺസ്റ്റേഴ്‌സ് ഇൻക്' സിനിമ കണ്ടതില്‍ നിന്നുമുള്ള ഭാവനയിലാകാം അവള്‍ ഇത്തരമൊരു കാര്യം പറഞ്ഞതെന്നായിരുന്നു അവര്‍ കരുതിയത്. തുടര്‍ന്ന മകള്‍ക്ക് ഒരു കുപ്പി വെള്ളം നല്‍കിയ അവര്‍, അത് മോണ്‍സ്റ്റര്‍ സ്പ്രേയാണെന്നും അത് ഉപയോഗിച്ച് രാത്രിയിലെത്തുന്ന രാക്ഷസന്മാരെ തുടച്ച് നീക്കാന്‍ കഴിയുമെന്നും മകളോട് പറഞ്ഞതായി ഹോം ഡിസൈനര്‍ കൂടിയായ ആഷ്‍ലി ബിബിസിയോട് പറഞ്ഞു. എന്നാല്‍ അമ്മയുടെ തന്ത്രം ഫലിച്ചില്ല. കുറച്ച് ദിവസങ്ങള്‍ക്കുള്ളില്‍ തന്‍റ ബാത്ത് റൂമിലെ ക്ലോസറ്റില്‍ എന്തോ ഉണ്ടെന്ന പരാതിയുമായി അവളെത്തി. മകളുടെ പരാതികള്‍ കൂടി വന്നപ്പോഴാണ് ആഷ്‍ലി വീടിന് ചുറ്റും ശ്രദ്ധിച്ചത്. ഈസമയം നൂറ്റാണ്ടുകൾ പഴക്കമുള്ള അവരുടെ വീടിന്‍റെ പുറത്തും തട്ടിന്‍മേലും ചിമ്മിനിയിലും ധാരാളമായി തേനീച്ച കൂട്ടങ്ങളെ കണ്ടെത്തി. 

ഭാഗ്യം വരുന്ന വഴി; വീട് പുതുക്കിപ്പണിയുന്നതിനിടെ ദമ്പതികള്‍ കണ്ടെത്തിയത് നിധി

പിന്നാലെയാണ് ആഷ്‍ലി, കീട നിയന്ത്രണ കമ്പനിയെ സമീപിച്ചത്. കമ്പനി പ്രതിനിധി നടത്തിയ പരിശോധനയില്‍ വീടിന്‍റെ പല ഭാഗങ്ങളിലും ധാരാളം തേനീച്ചകളെ കണ്ടെത്തി. തുടര്‍ന്ന് തെര്‍മല്‍ ക്യാമറ ഉപയോഗിച്ച് മൂന്ന് വയസുകാരിയുടെ മുറി പരിശോധിച്ചപ്പോള്‍, അത് 'ക്രിസ്മസ് പോലെ പ്രകാശിച്ചു.' എന്നാണ് അദ്ദേഹം പറഞ്ഞത്. ഭിത്തിയില്‍ അതുവരെ കണ്ടിട്ടില്ലാത്തതരത്തില്‍ വലിയൊരു തേനീച്ച കൂട് അദ്ദേഹം കണ്ടെത്തി. തട്ടിന്‍ പറത്തേക്കുള്ള വളരെ ചെറിയൊരു ദ്വാരത്തിലൂടെയാണ് തേനീച്ചകള്‍ അകത്ത് കടന്നിരുന്നത്.

എങ്ങും ഇരുണ്ട ചാരം മൂടിയ അന്തരീക്ഷം മാത്രം; റുവാങ് അഗ്നിപർവ്വത സ്‌ഫോടന വീഡിയോ കണ്ട് ഭയന്ന് സോഷ്യല്‍ മീഡിയ

ഈ ദ്വാരം വലുതാക്കിയപ്പോഴാണ് എല്ലാവരും ശരിക്കും ഞെട്ടിയത്. ഭീമാകാരമായ ഒരു തേനീച്ച കൂടായിരുന്നു അതിനുള്ളില്‍ ഉണ്ടായിരുന്നത്. ഈ കൂട്ടില്‍ നിന്നും ഏതാണ്ട് 55,000 ത്തിനും 65,000 ത്തിനും ഇടയില്‍ തേനീച്ചകളെയാണ് പിടികൂടിയത്. തേനീച്ച കൂടിന് മാത്രം 45 കിലോഗ്രാം തുക്കമുണ്ടായിരുന്നെന്നും ബിബിസി റിപ്പോര്‍ട്ട് ചെയ്തു. തേനീച്ചകൾ 20,000 ഡോളറിലധികം (16,69,240 രൂപ) നാശനഷ്ടം വരുത്തിയെന്ന് ആഷ്‍ലി ബിബിസിയോട് പറഞ്ഞു. വീടിനുള്ളില്‍ തേനീച്ച കൂട് നിര്‍മ്മിക്കാന്‍ തേനീച്ചകൾ  8 മാസം എടുത്തതായി ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. യുഎസിൽ തേനീച്ചകളെ സംരക്ഷിത ഇനമായി കണക്കാക്കുന്നു. '

ഭൂമിയില്‍ അവശേഷിക്കുക സൂപ്പര്‍ ഭൂഖണ്ഡം മാത്രം; വരാന്‍ പോകുന്നത് കൂട്ടവംശനാശമെന്ന് പഠനം

Follow Us:
Download App:
  • android
  • ios