ഇ മെയില്‍ സ്കാമാണെന്ന് കരുതി തള്ളിക്കളഞ്ഞു; പിന്നീടറിഞ്ഞത് മൂന്ന് കോടി ലോട്ടറി അടിച്ചെന്ന് !

ജാക്പോട്ടിന്‍റെ ടിക്കറ്റ് ലഭിച്ച കാര്യം അദ്ദേഹം അറിഞ്ഞിരുന്നില്ല. അതിനാല്‍ തന്നെ ജോക്പോട്ട് നേടിയെന്ന് അറിഞ്ഞപ്പോള്‍ അത് വിശ്വസിക്കാനും അദ്ദേഹം ആദ്യം തയ്യാറായില്ല. 

3 crore lottery winning email was mistaken as a scam but later realized the truth bkg


ഭാഗ്യം എപ്പോഴും അപ്രതീക്ഷിതമായാണ് കയറി വരാറ്. ആശിച്ചിരിക്കുന്ന സമയത്ത് ഏത്ര തന്നെ ആഗ്രഹിച്ചാലും ഭാഗ്യം നിങ്ങളെ തുണയ്ക്കമെന്നില്ല. എന്നാല്‍, അപ്രതീക്ഷിതമായി ഇരിക്കുമ്പോഴാണ് നിങ്ങളെ അതിശയിപ്പിച്ച് കൊണ്ട് ഭാഗ്യം വന്നെത്തുക. യുഎസിലെ മിഷിഗണിലെ അജ്ഞാതനായ ഒരാള്‍ക്ക് അത്തരത്തില്‍ അപ്രതീക്ഷിതമായി ഭാഗ്യമെത്തിയപ്പോള്‍, അദ്ദേഹത്തിന് അത് വിശ്വസിക്കാന്‍ പോലും കഴിഞ്ഞില്ല. മാത്രമല്ല, അതൊരു തട്ടിപ്പ് മാത്രമാണെന്നും അദ്ദേഹം കരുതി. എന്നാല്‍, പിന്നീട് അത് യാഥാര്‍ത്ഥ്യമാണെന്നും താന്‍ കോടിപതിയാണെന്നും അറിഞ്ഞപ്പോള്‍ അദ്ദേഹത്തിന് തന്‍റെ സന്തോഷം താങ്ങാന്‍ പറ്റിയില്ല. പെട്ടെന്ന് തന്നെ ബാങ്കില്‍ പോയി പേര് വെളിപ്പെടുത്താന്‍ ആഗ്രഹിക്കാത്ത ആ 67 -കാരന്‍ തന്‍റെ ജാക്പോട്ട് തുക സ്വന്തമാക്കി. 

കണ്ണുതള്ളുന്ന കാഴ്ച; ഉപയോഗിച്ച് കൊണ്ടിരിക്കെ കട്ടറിന്‍റെ ബ്ലേഡ് പൊട്ടി തെറിച്ചത് 'മര്‍മ്മ സ്ഥാനത്ത്' !

അമേരിക്കയിലെ പ്രധാനപ്പെട്ട ഏറ്റവും വലിയ സമ്മാനത്തുകയുള്ള ലോട്ടറി ടിക്കറ്റുകള്‍ നേരിട്ട് എടുക്കുന്നത് പോലെ മറ്റ് ചില സൗജന്യങ്ങളായും ഇത്തരം ലോട്ടറി ടിക്കറ്റുകള്‍ നമ്മുക്ക് ലഭിക്കും. ഉദാഹരണമായി ചില ഓണ്‍ ലൈന്‍ ഗെയിമുകള്‍ കളിച്ച് വിജയിക്കുമ്പോഴൊക്കെ വിജയ സമ്മാനമായി ലഭിക്കുന്നത് ഇത്തരം ജാക്പോട്ട് ലോട്ടറി ടിക്കറ്റുകളായിക്കും. അത്തരത്തില്‍ BIG CA$ കളിച്ച ഒരു 67 കാരനായ കലാമസൂ കൗണ്ടിക്കാരന്‍ ജാക്പോട്ട് ലോട്ടറി ടിക്കറ്റ് സമ്മാനമായി ലഭിച്ചു. പക്ഷേ അദ്ദേഹം അത് അറിഞ്ഞില്ല.  ഒന്നാം സമ്മാനമായ 4,16,322 ഡോളറിന്‍റെ (3,46,35,492 രൂപ) ജാക്പോട്ട് ആ ലോട്ടറി ടിക്കറ്റിനായിരുന്നു. തുടര്‍ന്ന് ലോട്ടറി നേടിയ വിവരം മിഷിഗൺ ലോട്ടറി അദ്ദേഹത്തെ ഇ മെയിലിലൂടെ അറിയിച്ചു. പക്ഷേ, അത് വിശ്വസിക്കാന്‍ അദ്ദേഹം തയ്യാറായില്ല. കാരണം അദ്ദേഹം ജാക്പോട്ട് ലോട്ടറി എടുത്തതായി ഓര്‍ക്കുന്നില്ലെന്നത് തന്നെ. 

ജോലിക്കിടെ ഓണ്‍ലൈനില്‍ ഗെയിം കളിച്ചതിന് പിരിച്ച് വിട്ടു; മേലധികാരിയോട് പരസ്യമായി മാപ്പ് പറയാന്‍ കോടതി !

എന്നാല്‍, ഇ മെയിലിലേക്ക് തന്നെ വീണ്ടും ശ്രദ്ധ പോയപ്പോള്‍ സ്വസ്ഥത കിട്ടാതെ അദ്ദേഹം  മിഷിഗണ്‍ ലോട്ടറിയിലേക്ക് വിളിച്ച് ചോദിച്ചു. ഇ മെയില്‍ സത്യമാണെന്ന് ലോട്ടറി ഏജന്‍സി പറഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ അദ്ദേഹത്തിന്‍റെ കണ്ണ് തള്ളി. "ഞാൻ മിഷിഗൺ ലോട്ടറിയിലേക്ക് വിളിച്ചപ്പോൾ, ഞാൻ അറിയാതെയാണ് എൻട്രികൾ നേടുന്നതെന്ന് എനിക്ക് മനസ്സിലായി. ഇത് യഥാർത്ഥമാണെന്ന് എനിക്ക് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല. ഇത്രയും വലിയ ലോട്ടറി സമ്മാനം നേടിയത് ഒരു ഭ്രാന്തമായ വികാരമാണ്!" സമ്മാനം ലഭിച്ചെന്ന് അറിഞ്ഞ ശേഷം മിഷിഗണ്‍ ലോട്ടറി ആസ്ഥാനം സന്ദര്‍ശിക്കവെ അദ്ദേഹം പറഞ്ഞു. അപ്രതീക്ഷിതമായി ലഭിച്ച പണം കുടുംബത്തോടൊപ്പം സന്തോഷമായി ജീവിക്കാന്‍ ഉപയോഗിക്കുമെന്ന് അദ്ദേഹം പറഞ്ഞു. 

'ഇമ്പമുള്ള കുടുംബം' ; ലോകത്തിലെ ഏറ്റവും വലിയ കുടുംബത്തിലെ 199 പേരും ഇന്നും താമസിക്കുന്നത് ഒരു വീട്ടില്‍ !

Latest Videos
Follow Us:
Download App:
  • android
  • ios