10 സെക്കന്റിനുള്ളിൽ മൂന്ന് രാജ്യങ്ങൾ സന്ദർശിക്കാം, ഈ യൂറോപ്യൻ നഗരത്തിലെത്തിയാൽ മതി

ലോകത്തിലെ ഏറ്റവും ചെലവേറിയ രാജ്യങ്ങളിലൊന്നായി സ്വിറ്റ്‌സർലൻഡ് അറിയപ്പെടുന്നുണ്ടെങ്കിലും നാല് ദിവസങ്ങളിൽ, ഫ്ലൈറ്റുകൾക്കും താമസത്തിനും ഭക്ഷണത്തിനും ഗതാഗതത്തിനും മറ്റ് ചെലവുകൾക്കുമായി തനിക്ക് 149 പൗണ്ട് (15,881.14 രൂപ) മാത്രമാണ് ചെലവായതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

3 countries in 10 seconds Basel Switzerland

യാത്രാപ്രേമികളോടാണ്, കുറഞ്ഞ സമയം കൊണ്ട് ഒരുപാട് ദേശങ്ങൾ കാണാൻ ആഗ്രഹിക്കുന്നവരാണ് നിങ്ങളെങ്കിൽ തീർച്ചയായും നിങ്ങളുടെ ലിസ്റ്റിൽ ഈ യൂറോപ്യൻ നഗരം കൂടി ഉൾപ്പെടുത്തണം. കാരണം, ഈ നഗരത്തിലെത്തിയാൽ വെറും 10 സെക്കൻഡ് കൊണ്ട് നിങ്ങൾക്ക് മൂന്ന് രാജ്യങ്ങൾ സന്ദർശിക്കാം. 

അടുത്തിടെ പ്രസിദ്ധീകരിച്ച ഒരു മിറർ ലേഖനത്തിലാണ് കൗതുകകരമായ ഈ കാര്യത്തെക്കുറിച്ച് പറഞ്ഞിട്ടുള്ളത്. ട്രാവൽ ഇൻഫ്ലുവൻസറായ @emsbudgettravel-നെ ഉദ്ധരിച്ചു കൊണ്ടായിരുന്നു ഈ ലേഖനം. @emsbudgettravel സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത ഒരു വീഡിയോയിൽ പറയുന്നതനുസരിച്ച് യൂറോപ്യൻ രാജ്യമായ സ്വിറ്റ്‌സർലാൻഡ് സന്ദർശിക്കുകയാണെങ്കിൽ ബാസൽ നിർബന്ധമായും സന്ദർശിക്കണം. 

ഫെബ്രുവരി മാർച്ച് മാസങ്ങളിലാണ് സന്ദർശനം എങ്കിൽ സ്വിറ്റ്സർലൻഡിലെ ഏറ്റവും വലിയ കാർണിവൽ നടക്കുന്നത് ബാസലിൽ ആണെന്ന് ഇവർ പറയുന്നു. ലോകത്തിലെ ഏറ്റവും ചെലവേറിയ രാജ്യങ്ങളിലൊന്നായി സ്വിറ്റ്‌സർലൻഡ് അറിയപ്പെടുന്നുണ്ടെങ്കിലും നാല് ദിവസങ്ങളിൽ, ഫ്ലൈറ്റുകൾക്കും താമസത്തിനും ഭക്ഷണത്തിനും ഗതാഗതത്തിനും മറ്റ് ചെലവുകൾക്കുമായി തനിക്ക് 149 പൗണ്ട് (15,881.14 രൂപ) മാത്രമാണ് ചെലവായതെന്നും ഇവർ ചൂണ്ടിക്കാട്ടുന്നു.

ഇനിയാണ് കൗതുകകരമായ ആ കാര്യം. ബാസലിലെ ഡ്രെയിലൻഡെറെക്ക് സ്മാരകത്തിന് മൂന്ന് രാജ്യങ്ങളുടെ അതിർത്തികളുണ്ട്. പത്തു സെക്കൻഡിനുള്ളിൽ ഈ മൂന്നു രാജ്യങ്ങളുടെയും അതിർത്തികൾ കാൽനടയായി കടക്കാം. സ്വിറ്റ്സർലൻഡും ഫ്രാൻസും ജർമ്മനിയുമാണ് ആ മൂന്ന് രാജ്യങ്ങൾ. ബാസൽ സന്ദർശിച്ചാൽ മൂന്ന് രാജ്യങ്ങളുടെ അതിർത്തികൾ വേഗത്തിൽ കടക്കാൻ കഴിയുമെന്ന് മാത്രമല്ല, ഈ അതിശയകരമായ നഗരത്തിൻ്റെ സംസ്കാരം ആസ്വദിക്കാനും  കഴിയും എന്നുമാണ് വീഡിയോയിൽ ട്രാവൽ ഇൻഫ്ലുവൻസർ പറയുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios