Asianet News MalayalamAsianet News Malayalam

50 വയസുള്ള കാമുകനെ വിവാഹം കഴിച്ചതിന് സമൂഹ മാധ്യമങ്ങള്‍ ട്രോളുന്നെന്ന് 29 കാരിയുടെ പരിഭവം


ഒരേ കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. 'ഫാദർ ഫിഗർ' ആയതിനാല്‍ റെണാൾഡോ മക്വീനോട് ആദ്യം അത്ര താത്പര്യം തോന്നിയില്ല. എന്നാല്‍, പിന്നെ പിന്നെ അദ്ദേഹത്തില്‍ നിന്നും താന്‍ മുമ്പ് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള ശ്രദ്ധയും ദയയും ലഭിക്കുന്നുണ്ടെന്ന് മനസിലായക്കി.

29 year old woman has alleged that she is being trolled on social media for marrying her 50 year old man
Author
First Published Sep 7, 2024, 10:45 AM IST | Last Updated Sep 7, 2024, 10:45 AM IST


ന്നെക്കാള്‍ 24 വയസ് പ്രായമുള്ള  ആളെ വിവാഹം കഴിച്ചതിന് സമൂഹ മാധ്യമങ്ങള്‍ ഇന്നും ട്രോളുകയായെന്ന് പരാതിപ്പെട്ട് 29 കാരി. ഇരുവരുടെ വിവാഹ വാർത്ത പത്രത്തലക്കെട്ടുകളില്‍ ഇടം പിടിച്ചതിന് പിന്നാലെയാണ് ലോകമെങ്ങുമുള്ള സമൂഹ മാധ്യമങ്ങളിലും പങ്കുവയ്ക്കപ്പെട്ടത്. എന്നാല്‍, സമൂഹ മാധ്യമ ഉപയോക്താക്കളില്‍ ഭൂരിപക്ഷം പേരും തന്നെ ഇന്നും അപമാനിക്കുകയാണെന്നാണ് യുവതിയുടെ പരിഭവം. ഇന്നത്തെ കാലത്ത് ലോകമെമ്പാടും പത്തും ഇരുപതും വര്‍ഷത്തെ പ്രായവ്യത്യാസമുള്ളവര്‍ തമ്മില്‍ വിവാഹം കഴിക്കുന്നത് അപൂര്‍വ്വമായ ഒരു സംഗതിയല്ല. എന്നാല്‍ ഇത്തരം വാര്‍ത്തകളോട് സമൂഹ മാധ്യമ ഉപയോക്താക്കള്‍ പലപ്പോഴും മോശമായ രീതിയിലാണ് പ്രതികരിക്കാറ്. 

പിതാവിന്‍റെ പ്രായമുള്ള ഒരാളെ താന്‍ ജീവിത പങ്കാളിയായി സ്വീകരിക്കുമെന്ന് ഒരിക്കല്‍ പോലും കരുതിയിരുന്നില്ലെന്നാണ് 29 കാരിയായ റിയലിൻ സോളറോ മാധ്യമങ്ങളോട് പറഞ്ഞത്. എന്നാല്‍,  53 കാരനായ റെണാൾഡോ മക്വീനെ പരിചയപ്പെട്ടപ്പോള്‍ അകലാനാകാത്ത വിധം അടുത്തു പോയി. റെണാൾഡോ മക്വീനുമായുള്ള ബന്ധം വീട്ടുകാരില്‍ എതിര്‍പ്പുളവാക്കി. പക്ഷേ. അദ്ദേഹത്തെ പിരിഞ്ഞിക്കാന്‍ തനിക്ക് കഴിയില്ലെന്നായിരുന്നു റിയലിൻ സോളറോ പറയുന്നു. കുടുംബക്കാരെ പോലെ തന്നെ പ്രായമായ ഒരാളെ വിവാഹം കഴിച്ചതിന് നിരവധി ആളുകൾ തന്നെ വിമർശിച്ചതായും റിയലിൻ സോളറോ മാധ്യമങ്ങളോട് പങ്കുവെച്ചു. 

വാതിൽ പടിയായി ഉപയോഗിച്ചത് ലക്ഷക്കണക്കിന് വർഷം പഴക്കമുള്ള 9 കോടിയിലധികം വിലയുള്ള നിധി; തിരിച്ചറിഞ്ഞത് ഏറെ വൈകി

ഒരേ കമ്പനിയിൽ ജോലി ചെയ്യുമ്പോഴാണ് ഇരുവരും പരിചയപ്പെടുന്നത്. 'ഫാദർ ഫിഗർ' ആയതിനാല്‍ റെണാൾഡോ മക്വീനോട് ആദ്യം അത്ര താത്പര്യം തോന്നിയില്ല. എന്നാല്‍, പിന്നെ പിന്നെ അദ്ദേഹത്തില്‍ നിന്നും താന്‍ മുമ്പ് ഒരിക്കലും അനുഭവിച്ചിട്ടില്ലാത്ത തരത്തിലുള്ള ശ്രദ്ധയും ദയയും ലഭിക്കുന്നുണ്ടെന്ന് മനസിലായക്കി. ഇതോടെ പരസ്പരം അടുത്തെന്നും യുവതി കൂട്ടിച്ചേര്‍ക്കുന്നു. "തുടക്കത്തിൽ അദ്ദേഹം തന്‍റെ വികാരങ്ങൾ പ്രകടിപ്പിക്കുന്നതിൽ സ്ഥിരോത്സാഹം കാണിച്ചു, അത് എന്നെ അലോസരപ്പെടുത്തി," ഫിലിപ്പൈൻസിലെ കാവിറ്റിൽ നിന്നുള്ള വെർച്വൽ അസിസ്റ്റന്‍റായ റയലിൻ വിശദീകരിക്കുന്നു. 

റോഡിലെ കുഴിയിൽ വീണ ബൈക്ക് പൊക്കിയെടുത്തത് ജെസിബി; വീഡിയോ കണ്ട് ഓടിച്ചയാളെ തേടി സോഷ്യല്‍ മീഡിയ

പക്ഷേ, തന്‍റെ മുന്‍കാല ബന്ധങ്ങളില്‍ നിന്നും ലഭിച്ചതിനെക്കാള്‍ കരുതല്‍ അദ്ദേഹത്തില്‍ നിന്നും ലഭിച്ചു. 'ഞാനൊരു കുട്ടിയുടെ അമ്മയായിരുന്നതിനാല്‍  അനാവശ്യമായ അഭിപ്രായങ്ങൾ പലഭാഗത്ത് നിന്നും  ഉണ്ടായിരുന്നു. എന്നാല്‍, അദ്ദേഹത്തിന് സമ്പാദ്യമില്ലെന്നോ ബിസിനസോ ബാങ്ക് ബാലന്‍സോ ഇല്ലെന്നോ അയാള്‍ ഒരു സാധാരണ കമ്പനി ജീവനക്കാരന്‍ മാത്രമാണെന്നോ അവര്‍ക്ക് അറിയില്ലായിരുന്നു.' അതേസമയം റെണാൾഡോ മക്വീന്‍ ഉത്തരവാദിത്വമുള്ള ഒരാളെന്നും തന്‍റെ 11വയസുള്ള മകള്‍ റിയന്ന ജെയ്‍ന്‍ സൊലേറോ അദ്ദേഹത്തെ സ്നേഹിക്കുന്നുണ്ടെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. "അദ്ദേഹം എന്നെ ശരിയായ ദിശയിലേക്ക് നയിക്കുന്നു, പ്രത്യേകിച്ചും അദ്ദേഹം എന്‍റെ മകള്‍ക്ക് ഉത്തരവാദിത്തമുള്ള രണ്ടാനച്ഛനാണ്,"  ഒമ്പത് വര്‍ഷമായി ഒരുമിച്ച് താമസിക്കുന്ന ഇരുവരും രണ്ട് വര്‍ഷം മുമ്പാണ് വിവാഹിതരായത്. എന്നാല്‍ ഇന്നും ബന്ധുക്കളില്‍ നിന്നും സമൂഹ മാധ്യമ ഉപയോക്താക്കളില്‍ നിന്നും തനിക്കെതിരെ ട്രോളുകള്‍ പതിവാണെന്നും ഇന്ന് അത്തരം കാര്യങ്ങള്‍ക്ക് താന്‍ വില കല്‍പ്പിക്കാറില്ലെന്നും റിയലിൻ സോളറോ ദി ഐറിഷ് സണ്ണിനോട് പറഞ്ഞു. 

പൈനാപ്പിൾ ഡേറ്റിംഗ്? സ്‌പെയിനിന്‍റെ ഏറ്റവും പുതിയ ഓഫ്‌ലൈൻ റൊമാൻസ് ട്രെൻഡ്
 

Latest Videos
Follow Us:
Download App:
  • android
  • ios