ജോലിക്കിടയിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാറില്ലേ? എന്നെപ്പോലെ പണി കിട്ടും; ആശുപത്രിയിൽ നിന്നും യുവാവിന്റെ പോസ്റ്റ് 

രാത്രിയിൽ മുഴുവനും ജോലി ചെയ്യുകയും, 5-6 മണിക്കൂർ മാത്രം ഉറങ്ങുകയും, നല്ലൊരു ഡയറ്റ് പ്ലാൻ ഇല്ലാതിരിക്കുകയും ചെയ്യുന്നത് തന്നെ ആശുപത്രിയിലാക്കി എന്നാണ് യുവാവ് പറയുന്നത്. 

26 year old techie post viral about hustle culture

കഠിനാധ്വാനം ചെയ്യണം എങ്കിലേ ജീവിതത്തിൽ വിജയിക്കൂ എന്ന് എപ്പോഴും നമ്മൾ കേൾക്കുന്നതാണ്. എന്നാൽ, നമ്മുടെ മാനസികവും ശാരീരികവുമായ ആ​രോ​ഗ്യത്തേയും വീട്ടുകാരെയും ഒക്കെ മറന്നുകൊണ്ട് ജോലി ചെയ്താൽ അതിന് വലിയ വില കൊടുക്കേണ്ടി വരും. കേട്ടിട്ടില്ലേ, ചുമരുണ്ടെങ്കിലേ ചിത്രമെഴുതാൻ പറ്റൂ എന്ന്. അത് ബോധ്യപ്പെടുത്തുന്ന ഒരു പോസ്റ്റാണ് ഇപ്പോൾ എക്സിൽ (ട്വിറ്ററിൽ) വൈറലായിക്കൊണ്ടിരിക്കുന്നത്. 

കൃതാർത്ഥ് മിത്തൽ എന്ന യുവാവാണ് പോസ്റ്റിട്ടിരിക്കുന്നത്. യുവാവ് എഴുതുന്നത് 'Hustle culture' -നെ കുറിച്ചാണ്. വിജയത്തിലേക്ക് എത്തുന്നതിന് വേണ്ടി മണിക്കൂറുകളോളം ജോലി ചെയ്യുക, അതിന് വേണ്ടി ഹോബി അടക്കം മറ്റ് കാര്യങ്ങളെല്ലാം മാറ്റി വയ്ക്കുക എന്നതാണ് 'Hustle culture' എന്ന വാക്ക് കൊണ്ട് ഉദ്ദേശിക്കുന്നത്. യുവാവ് പറയുന്നത് ഇതിന് വലിയ വില നൽകേണ്ടി വരും എന്നാണ്. ആശുപത്രിയിൽ നിന്നുള്ള തന്റെ ചിത്രത്തോടൊപ്പമാണ് യുവാവ് പോസ്റ്റിട്ടിരിക്കുന്നത്. 

മുംബൈയിൽ നിന്നുള്ള 25 -കാരനായ ഈ ടെക്കി പറയുന്നത് ഈ ജോലി സംസ്കാരത്തിന് വലിയ വില നൽകേണ്ടി വരും എന്നാണ്. ചിലത് പെട്ടെന്ന് ഭേദമാവും ചിലത് കാലങ്ങളോളം എടുക്കുമെന്നും യുവാവ് പറയുന്നു. രാത്രിയിൽ മുഴുവനും ജോലി ചെയ്യുകയും, 5-6 മണിക്കൂർ മാത്രം ഉറങ്ങുകയും, നല്ലൊരു ഡയറ്റ് പ്ലാൻ ഇല്ലാതിരിക്കുകയും ചെയ്യുന്നത് തന്നെ ആശുപത്രിയിലാക്കി എന്നാണ് യുവാവ് പറയുന്നത്. 

വളരെ പെട്ടെന്നാണ് യുവാവിന്റെ പോസ്റ്റ് വൈറലായത്. കൂടെ ജോലി ചെയ്യുന്നവരും കമന്റുകളുമായി എത്തിയിട്ടുണ്ട്. യുവാവ് ഇതിന് പിന്നാലെ മറ്റ് പോസ്റ്റുകളും ഇട്ടിട്ടുണ്ട്. 12 മണിക്കൂർ ജോലി ചെയ്താലും കൃത്യമായി ഭക്ഷണം കഴിക്കുകയും ഉറങ്ങുകയും ഒക്കെ ചെയ്യാൻ സാധിച്ചാൽ കുഴപ്പമില്ല എന്നും യുവാവ് പറയുന്നു. ജോലി തനിക്ക് ഇഷ്ടമാണ് എന്നും അതിനൊപ്പം ആരോ​ഗ്യം ശ്രദ്ധിക്കാത്തതാണ് പ്രശ്നമായി മാറിയത് എന്നും യുവാവ് പറയുന്നു. 

Latest Videos
Follow Us:
Download App:
  • android
  • ios