പേമാരിയിൽ രൂപപ്പെട്ട കുഴിയിൽ കണ്ടെത്തിയത് 233 ദശലക്ഷം വർഷം പഴക്കമുള്ള ദിനോസർ ഫോസിൽ


ദിനോസറിന്‍റെ അസ്ഥികള്‍ 233 ദശലക്ഷം വർഷം കേടുകൂടാതെ സംരക്ഷിക്കപ്പെട്ടുവെന്നത് ഗവേഷകരെ അത്ഭുതപ്പെടുത്തി

233 million year old dinosaur was discovered in a pit formed by the rains


ഴിഞ്ഞ ആഴ്ച തെക്കൻ ബ്രസീലില്‍ പെരുമഴയായിരുന്നു പെയ്തൊഴിഞ്ഞത്. ഇതോടെ താഴ്ന്ന പ്രദേശങ്ങളില്‍ വെള്ളം കയറി. ചില പ്രദേശങ്ങളില്‍ അതിശക്തമായ രീതിയില്‍ മലവെള്ളം കുത്തിയൊഴുകി. ഒടുവില്‍ മഴയൊന്ന് ശമിച്ചപ്പോള്‍, പല ഇടങ്ങളിലും ചെറു കുഴികള്‍ രൂപപ്പെട്ട് തുടങ്ങിയിരുന്നു. സമാനമായ അവസ്ഥയായിരുന്നു ക്വാർട്ട കൊളോണിയ ജിയോപാർക്കിലും. ശക്തമായി കുത്തിയൊഴുകിയ മല വെള്ളപ്പാച്ചലില്‍ ക്വാർട്ട കൊളോണിയ ജിയോപാർക്കില്‍ രൂപപ്പെടുത്തിയ ഒരു കുഴിയില്‍ കണ്ടെത്തിയത് 233 ദശലക്ഷം വർഷങ്ങൾ പഴക്കമുള്ള ഒരു ഫോസില്‍. 

പ്രാഥമിക പരിശോധനയില്‍ ഇത് ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന 'ദിനോസര്‍ ഫോസിലാ'കാനാണ്  സാധ്യതയെന്ന് പാലിയന്‍റോളജിസ്റ്റുകൾ പറയുന്നു. പ്രദേശത്ത് പെയ്യുന്ന കനത്ത മഴ മണ്ണൊലിപ്പ് വര്‍ദ്ധിപ്പിച്ചതോടെ പാർക്കിലെ പാലിയന്‍റോളജിസ്റ്റുകള്‍ മറ്റ് ഫോസിലുകള്‍ കേടുകൂടാതെ സൂക്ഷിക്കാനുള്ള തീവ്രശ്രമത്തിലാണ്. അതിനിടെയാണ് അത്യപൂര്‍വ്വ കണ്ടെത്തല്‍. എല്ലാ ഭൂഖണ്ഡങ്ങളും ഒരൊറ്റ ഭൂഖണ്ഡമായി നിന്ന, സൂപ്പർ ഭൂഖണ്ഡം ഉണ്ടായിരുന്ന കാലത്ത്, 233 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് ട്രയാസിക് പാംഗിയ കാലഘട്ടത്തിലാണ് ഈ ദിനോസര്‍ ജീവിച്ചിരുന്നതെന്ന് കരുതപ്പെടുന്നു. ഏകദേശം 233 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ് പാംഗിയയുടെ ഒരു പ്രത്യേക ഭാഗത്ത് ജീവിച്ചിരുന്നത് മാംസഭോജികളായ ദിനോസറുകളുടെ  ഹെരേരസൗറിഡേ കുടുംബത്തിലെ (Herrerasauridae family) അംഗമായിരുന്നു ഇപ്പോള്‍ ലഭിച്ച ദിനോസറും. എട്ടടി നീളമുള്ള ഹെരേരസൗറിഡേ (ഈ ഗ്രൂപ്പിലെ മറ്റ് അംഗങ്ങൾക്ക് 20 അടിയിൽ കൂടുതൽ നീളമുണ്ടാകാം) പിന്നീട് വംശനാശം നേരിട്ടു. 

തമിഴ്നാട്ടില്‍ ‌2,600 വർഷം പഴക്കമുള്ള സങ്കീർണ്ണമായ ജലസേചന സംവിധാനം കണ്ടെത്തി

ഖനിയുടെ ഉള്ളറകളില്‍ ഒരു റെയില്‍വേ ട്രാക്ക്; തുരങ്കക്കാഴ്ച കണ്ട് അമ്പരന്ന് സോഷ്യല്‍ മീഡിയ

ദിനോസറിന്‍റെ അസ്ഥികള്‍ ഏതാണ്ട് 233 ദശലക്ഷം വര്‍ഷത്തോളം  കേടുകൂടാതെ സംരക്ഷിക്കപ്പെട്ടുവെന്നത് ഗവേഷകരില്‍ ആവേശമുളവാക്കി. പ്രാദേശിക വാർത്താ ഏജൻസിയായ അഗൻസിയ ബ്രസീൽ റിപ്പോർട്ട് ചെയ്യുന്നത് “ഏതാണ്ട് പൂർണ്ണമായും സംരക്ഷിക്കപ്പെട്ടിരിക്കുന്നു” എന്നാണ്. ഫെഡറൽ യൂണിവേഴ്സിറ്റി ഓഫ് സാന്താ മരിയയിലെ പ്രഫസറായ റോഡ്രിഗോ മുള്ളർ പറഞ്ഞത് " ഇത് ലോകത്തിലെ ഏറ്റവും പഴക്കമുള്ളതാണ്.  ദിനോസറുകളുടെ ഉത്ഭവം മനസ്സിലാക്കാൻ ഇവന് ഞങ്ങളെ സഹായിക്കാന്‍ കഴിയുമെന്നതിനാല്‍ ഇത് വളരെയധികം പ്രധാനപ്പെട്ടതാണ്" എന്നായിരുന്നു. അതേസമയം ബ്രസീലിയന്‍ തീരത്ത് കാലാവസ്ഥാ വ്യതിയാനത്തെ തുടര്‍ന്ന് അതിശക്തമായ മഴയാണ് പെയ്യുന്നത്. വെറും രണ്ടാഴ്ചയ്ക്കുള്ളിൽ ഈ പ്രദേശത്ത് മൂന്ന് മാസത്തെ മഴ ലഭിച്ചു, ഇതിന് പിന്നാലെ വെള്ളപ്പൊക്കമുണ്ടാവുകയും 182 പേരുടെ മരണത്തിന് കാരണമാവുകയും ചെയ്തു. 

അന്ന് മാലിന്യം, ഇന്ന് മുന്നൂറ് കോടി; ദിനോസര്‍ അസ്ഥികൂടത്തിന് ലേലത്തില്‍ ലഭിച്ചത് 373 കോടി രൂപ

Latest Videos
Follow Us:
Download App:
  • android
  • ios