ക്രിസ്തുവിന്‍റെ സമകാലികന്‍ എന്തിന് അര്‍മേനിയയില്‍ നിന്നും ബ്രിട്ടനിലെത്തി? ദുരൂഹതയുടെ കുരുക്കഴിച്ച് ഗവേഷകര്‍

പ്രതാപകാലത്ത് പോലും റോമിനെ അംഗീകരിക്കാതിരുന്ന, തെക്കന്‍ റഷ്യന്‍ പ്രദേശങ്ങളായ യുക്രൈന്‍ മുതല്‍ അര്‍മേനിയ വരെയും പടിഞ്ഞാന്‍ കസാഖിസ്ഥാനും ചേര്‍ന്ന വിശാലമായ ഭൂഭാഗത്ത് ജീവിച്ചിരുന്ന ഇറാനിയന്‍ ഭാഷ സംസാരിച്ചിരുന്ന സാമേഷന്‍ (Sarmatian) എന്ന  കരുത്തരായ തേരാളി ഗോത്രത്തിലെ ഒരു വ്യക്തിയുടെ അസ്ഥികൂടമായിരുന്നു അത്.

2000 years old skeleton s mystery solved by dna test bkg


2000 വര്‍ഷം മുമ്പ്, ക്രിസ്തുവിന്‍റെ സമകാലീകനായി ജീവിച്ചിരുന്നൊരാള്‍ കിഴക്കന്‍ യൂറോപ്പില്‍ നിന്നും ബ്രിട്ടനിലെത്തിയത് എന്തിനെന്ന അന്വേഷണം ചരിത്രത്തിലേക്കുള്ള ഒരു പിന്‍നടത്തം കൂടിയായി. കേംബ്രിഡ്ജില്‍ നിന്നും ഹണ്ടിംഗ്ടണിലേക്ക് എ14 എന്ന ദേശീയ പാതയുടെ പണിത്തിരക്കിലാണ് ഇന്ന് ബ്രിട്ടന്‍. പാത നിര്‍മ്മാണത്തിനിടെ മണ്‍മറഞ്ഞ നിരവധി വസ്തുക്കള്‍ കണ്ടെടുക്കപ്പെട്ടു. ഇതിലൊന്നാണ് അധികം നാശനഷ്ടമുണ്ടാകാതെ സുരക്ഷിതമായി സംരക്ഷിക്കപ്പെട്ട ഒരു അസ്ഥികൂടം. കേംബ്രിഡ്ജിന് സമീപത്ത് നിന്നും കണ്ടെത്തിയ ഈ അസ്ഥികൂടം കാര്‍ബണ്‍ഡേറ്റിംഗ് നടത്തിയപ്പോഴാണ് 2000 വര്‍ഷം മുമ്പ് ജീവിച്ചിരുന്ന ഒരു മനുഷ്യന്‍റെതാണെന്ന് കണ്ടെത്തിയത്. എന്നാല്‍ കണ്ടെത്തിയത് ഒരു തദ്ദേശീന്‍റെ അസ്ഥികൂടമല്ലെന്നും മറിച്ച് കിഴക്കന്‍ യൂറോപ്പില്‍ നിന്നും എത്തിയ മറ്റൊരു മനുഷ്യവംശത്തിലെ മനുഷ്യന്‍റെതാണെന്നുമുള്ള തിരിച്ചറിവ്  ഗവേഷകരെ അത്ഭുതപ്പെടുത്തി. 

കേംബ്രിഡ്ജിന് സമീപത്ത് നിന്നും കണ്ടെത്തിയ മനുഷ്യാസ്ഥികൂടത്തെ ഗവേഷകര്‍. 'ഓഫോര്‍ഡ് ക്ലൂനി 203645' (Offord Cluny 203645) എന്ന് വിളിച്ചു.  ഹണ്ടിംഗ്ടണില്‍ നിന്നും നാലര കിലോമീറ്റര്‍ തെക്ക് പടിഞ്ഞാറുള്ള ഗ്രാമമാണ് ഓഫോര്‍ഡ് ക്ലൂനി. ഇവിടെ നിന്നാണ് ഈ പുരാതന അലസ്ഥികൂടം കണ്ടെത്തിയതും. പ്രതാപകാലത്ത് പോലും റോമിനെ അംഗീകരിക്കാതിരുന്ന, തെക്കന്‍ റഷ്യന്‍ പ്രദേശങ്ങളായ യുക്രൈന്‍ മുതല്‍ അര്‍മേനിയ വരെയും പടിഞ്ഞാന്‍ കസാഖിസ്ഥാനും ചേര്‍ന്ന വിശാലമായ ഭൂഭാഗത്ത് ജീവിച്ചിരുന്ന ഇറാനിയന്‍ ഭാഷ സംസാരിച്ചിരുന്ന സാമേഷന്‍ (Sarmatian) എന്ന  കരുത്തരായ അശ്വാരൂഡ ഗോത്രത്തിലെ ഒരു വ്യക്തിയുടെ അസ്ഥികൂടമായിരുന്നു അത്. അപ്പോഴും അദ്ദേഹം എങ്ങനെ, എന്തിന് ബ്രിട്ടനിലെത്തി എന്നത് ദുരൂഹമായി തുടര്‍ന്നു. അസ്ഥികൂടത്തില്‍ നടത്തിയ രണ്ട് ജിനോം പഠനങ്ങള്‍ ഓഫോര്‍ഡ് ക്ലൂനി 203645 നെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ വെളിപ്പെടുത്തുന്നെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്യുന്നു. 

'പൊളിച്ചെടാ മക്കളെ... പൊളിച്ച് !' 'ഗുലാബി ഷെറാറ' ട്രെന്‍റിംഗ് പാട്ടിന് ചുവടുവച്ച് ഹൃദയം കീഴടക്കീ കരുന്നുകൾ!

ഓഫോര്‍ഡ് ക്ലൂനി 203645 ന്‍റെ ചെവിയില്‍ നിന്നും പല്ലില്‍ നിന്നും വേര്‍തിരിച്ച ഡിഎന്‍എ സാമ്പിളുകളില്‍ നടത്തിയ പഠനമാണ് അദ്ദേഹത്തെ കുറിച്ചുള്ള ദുരൂഹത ഒരു പരിധി വരെ നീക്കിയത്. ലണ്ടനിലെ ഫ്രാന്‍സിക് ക്രിക്ക് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഏന്‍ഷ്യന്‍റ് ജിനോമിക്സ് ലബോറട്ടറിയില്‍ ഡോ മരിയാ സില്‍വ നടത്തിയ പഠനമാണ് അദ്ദേഹം ബ്രീട്ടീഷ് വംശജനല്ലെന്നും സാമേഷന്‍ വംശജനാണെന്നും തിരിച്ചറിഞ്ഞത്. ഓഫോര്‍ഡ് ക്ലൂനി 203645 ന്‍റെ ചെവിക്കുള്ളില്‍ നിന്നും ശേഖരിച്ച ഡിഎന്‍എ പഠനം വഴിയാണ് ഇക്കാര്യം വ്യക്തമായത്. എഡി 126 നും എഡി 228 നും ഇടയില്‍ റോം ബ്രിട്ടന്‍ കീഴടക്കുന്ന കാലത്ത് ഓഫോര്‍ഡ് ക്ലൂനി 203645 എന്ന സാധാരണക്കാരനായ സാമേഷന്‍ വംശജന്‍റെ ബ്രിട്ടനിലേക്കുള്ള വരവിന്‍റെ കാരണം അപ്പോഴും അജ്ഞാതമായിരുന്നു. അദ്ദേഹത്തെ അടക്കുമ്പോള്‍ മറ്റ് അലങ്കാരങ്ങളൊന്നും കൂടെ അടക്കിയില്ല. ഇതില്‍ നിന്നും അദ്ദേഹം ഒരു സാധാരണക്കാരനോ അടിമയോ ആണെന്ന് വ്യക്തമായിരുന്നു. 

സിന്ധുനദീതട സംസ്കാരം ഇല്ലാതാക്കിയത് ഉല്‍ക്കാ പതനമോ ?

ദുര്‍ഹാം സര്‍വ്വകലാശാലയില്‍ ഓഫോര്‍ഡ് ക്ലൂനിയുടെ പല്ലില്‍ നിന്നും വിഭജിച്ചെടുത്ത ഡിഎന്‍എയില്‍ നടത്തിയ പഠനം മറ്റൊരു രഹസ്യം വെളിപ്പെടുത്തി.  ഓഫോര്‍ഡ് ക്ലൂനി ജീവിച്ചിരുന്നപ്പോള്‍ കഴിച്ചിരുന്ന ഭക്ഷണം എന്തൊക്കെയായിരുന്നു എന്നായിരുന്നു അത്. സാമേഷന്‍ ജനത കഴിച്ചിരുന്ന ചോളവും റാഗിയും ആറാം വയസുവരെ ഓഫോര്‍ഡ് ക്ലൂനിയും കഴിച്ചിരുന്നു. പിന്നീട് അദ്ദേഹം കഴിച്ചത് ബ്രിട്ടനില്‍ അക്കാലത്ത് യഥേഷ്ടം ലഭിച്ചിരുന്ന ഗോതമ്പായിരുന്നു. ഇതില്‍ നിന്നും അദ്ദേഹം ഒറ്റയ്ക്കാണ് ബ്രിട്ടനിലെത്തിയതെന്നും അത് മിക്കവാറും റോമന്‍ അടിമയായിട്ടാകാമെന്നും ഗവേഷകര്‍ അനുമാനിക്കുന്നു. അദ്ദേഹം ഒന്നെങ്കില്‍ ഒരു കുതിരപടയാളിയുടെ സഹായിയോ അല്ലെങ്കില്‍ ഒരു അടിമയോ ആയിരിക്കാമെന്നും ഗവേഷകര്‍ ചൂണ്ടിക്കാണിക്കുന്നു. ഓഫോര്‍ഡ് ക്ലൂനി 203645 ന്‍റെ ദുരൂഹത നീക്കിയ പഠനങ്ങള്‍ കറന്‍റ് ബയോളജിയില്‍ പ്രസിദ്ധപ്പെടുത്തി. 

4,100 വർഷം പഴക്കമുള്ള ശവക്കുഴിയിൽ കണ്ടെത്തിയത് തലവെട്ടി മാറ്റിയ മനുഷ്യാസ്ഥികള്‍ ! 

 

Latest Videos
Follow Us:
Download App:
  • android
  • ios