200 പേരെ 2,200 വര്‍ഷം തടവിന് വിധിച്ച് ഇറ്റലിയിലെ മാഫിയാ വിചാരണ കേസ് !
60 ബില്യൺ ഡോളര്‍ വിറ്റുവരവുള്ള ഈ ക്രിമിനല്‍ മാഫിയാ സംഘത്തിനെതിരെ നടന്ന വിചാരണയില്‍ 600 ഓളം അഭിഭാഷകരും 900 സാക്ഷികളും പങ്കെടുത്തു.
ചില രാജ്യങ്ങള്‍ മറ്റ് ചില രാജ്യങ്ങളുടെ നിയമങ്ങള്‍ അത് പോലെ തന്നെയോ ചെറിയ മാറ്റങ്ങളോടെയോ പകര്‍ത്താറുണ്ടെങ്കിലും ലോകത്തിലെ ഓരോ രാജ്യത്തിനും സ്വന്തം നിയമങ്ങളാണ് ഉള്ളത്. ഉദാഹരണമായി ഇന്ത്യയിൽ ജീവപര്യന്തം തടവ് വെറും 14 വര്‍ഷമാണ്. എന്നാല്‍ ഇറ്റലിയില്‍ ഇത്, 26 വര്‍ഷമാണ്. പറഞ്ഞുവരുന്നത് ഇറ്റലിയില്‍ കഴിഞ്ഞ ദിവസം വന്ന ഒരു കോടതി വിധിയെ കുറിച്ചാണ്. ഇറ്റലിയിലെ ഏറ്റവും വലിയ മാഫിയാ വിചാരണയില്‍ ഉള്‍പ്പെട്ടിരുന്ന 200 ല്‍ അധികം പ്രതികള്‍ക്ക് മൊത്തം 2,200 വര്‍ഷത്തിലേറെ തടവിന് വിധിച്ചു. മൂന്ന് വർഷമായി നടക്കുന്ന വിചാരണയിൽ 'എൻഡ്രാംഗെറ്റ' (Ndrangheta) എന്ന മാഫിയാ സംഘവുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെടുന്ന വ്യക്തികളെ കൊള്ളയടിക്കൽ മുതൽ മയക്കുമരുന്ന് കടത്ത് വരെയുള്ള കുറ്റകൃത്യങ്ങൾക്കാണ് ശിക്ഷിച്ചത്. ശിക്ഷിക്കപ്പെട്ടവരിൽ മുൻ ഇറ്റാലിയൻ സെനറ്ററും ഉൾപ്പെടുന്നെന്ന് ബിബിസി റിപ്പോര്‍ട്ട് ചെയ്തു. വിധികള്‍ക്കെതിരെ അപ്പീലിന് വകുപ്പിണ്ട്.
3.8 കിലോമീറ്റര്‍ ദൂരെയുള്ള റഷ്യന്‍ സൈനികനെ വെടിവച്ചിട്ട് യുക്രൈന്‍ സ്നൈപ്പര്‍; അതും റെക്കോര്‍ഡ് !
യൂറോപ്പിലെ ഏറ്റവും സ്വാധീനമുള്ള ക്രിമിനൽ മാഫിയാ സംഘടനകളിൽ ഒന്നാണ് എൻഡ്രാംഗെറ്റ. തെക്കൻ ഇറ്റലിയിലെ രാഷ്ട്രീയത്തിലും സമൂഹത്തിലും ഈ മാഫിയാ സംഘങ്ങള്‍ക്കുള്ള സ്വാധീനം കേസിനിടെ വ്യക്തമായിരുന്നു. പ്രാദേശിക സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ മുതല്‍ രാഷ്ട്രീയക്കാരും ബ്യൂറോക്രാറ്റുകളും ഉള്‍പ്പെടുന്ന വിപുലമായ ബന്ധം എന്‍ഡ്രാംഗെറ്റയ്ക്ക് ഉണ്ടായിരുന്നു. മുൻ പ്രധാനമന്ത്രി സിൽവിയോ ബെർലുസ്കോണിയുടെ പാർട്ടിയായ ഫോർസ ഇറ്റാലിയയുടെ അഭിഭാഷകനും മുൻ സെനറ്ററുമായ ജിയാൻകാർലോ പിറ്റെല്ലിയാണ് ശിക്ഷിക്കപ്പെട്ട ഏറ്റവും പ്രധാനപ്പെട്ട വ്യക്തി. പിറ്റെല്ലിക്ക് 11 വർഷത്തെ തടവ് ലഭിച്ചു. ഒപ്പം ശിക്ഷിക്കപ്പെട്ടവരില്‍ സിവിൽ സർവീസുകാർ, വിവിധ വ്യവസായങ്ങളിലെ പ്രൊഫഷണലുകൾ, ഉയർന്ന റാങ്ക് ഉള്ള ഉദ്യോഗസ്ഥർ എന്നിവരും ഉള്‍പ്പെടുന്നു. അതേ സമയം നൂറിലധികം പ്രതികളെ കോടതി വെറുതെ വിട്ടു.
കേസ് പരിഗണിക്കുന്ന ജഡ്ജിമാര്‍ക്ക് പോലീസ് പ്രത്യേക സംരക്ഷണം നല്‍കിയിരുന്നു. കാലാബ്രിയയിലെ ദരിദ്രമായ പ്രദേശത്ത് നിന്നാണ് എൻഡ്രാംഗെറ്റ എന്ന ക്രിമിനല്‍ മാഫിയാ സംഘത്തിന്‍റെ തുടക്കം. പിന്നീട് ലോകത്തിലെ ഏറ്റവും അപകടകരമായ ക്രിമിനൽ സംഘടനകളിലൊന്നായി ഇത് വളര്‍ന്നു. യൂറോപ്പിലെ കൊക്കെയ്ൻ വിപണിയുടെ 80 % വരെ ഇത് നിയന്ത്രിക്കുന്നത് എൻഡ്രാംഗെറ്റ എന്ന മാഫിയാ സംഘമാണെന്ന് കരുതുന്നു. ലിംബാഡി പട്ടണത്തിൽ നിന്നുള്ള മൻകൂസോ കുടുംബമാണ് 'എൻഡ്രാംഗെറ്റ' എന്ന മാഫിയാ സംഘത്തെ നിയന്ത്രിക്കുന്നത്. ഏകദേശം 60 ബില്യൺ ഡോളറാണ് സംഘത്തിന്‍റെ വിറ്റുവരവ്. 600 ഓളം അഭിഭാഷകരും 900 സാക്ഷികളും കേസിന്‍റെ വിചാരണാ വേളയില്‍ പങ്കെടുത്തു. കൊലപാതകം, കൊള്ളയടിക്കൽ, മയക്കുമരുന്ന് കടത്ത്, കടം വാങ്ങൽ, ഓഫീസ് ദുരുപയോഗം, കള്ളപ്പണം വെളുപ്പിക്കൽ തുടങ്ങിയ കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. സംഘത്തിന് അമേരിക്കയിലും ഓസ്‌ട്രേലിയയിലും ശക്തമായ അടിത്തറയുണ്ടെന്നും വിചാരണയ്ക്കിടെ കണ്ടെത്തി. അതേ സമയം 50 ല്‍ അധികം മുന്‍ മാഫിയാ അംഗങ്ങള്‍ വിചാരണയില്‍ നിന്നും വിട്ട് നിന്നു.
ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെ പുരാതന നഗരത്തില്‍ നിന്ന് 93 വര്‍ഷങ്ങള്‍ക്ക് ശേഷം ഏറ്റവും വലിയ കണ്ടെത്തല്‍ !