അനസ്തേഷ്യ നൽകിയതിലെ പിഴവ്, വന്ധ്യംകരിക്കൽ ശസ്ത്രക്രിയയ്ക്കിടെ 2 വയസുള്ള ജിറാഫിന് ദാരുണാന്ത്യം

ശസ്ത്രക്രിയ പുരോഗമിക്കുന്നതിനിടെയാണ് 'മാടു' മരണത്തിന് കീഴടങ്ങിയതെന്നും മൃഗശാലയ്ക്കുണ്ടായ നഷ്ടത്തിൽ ഏറെ വേദനയിലാണെന്നുമാണ് അധികൃതർ പ്രസ്താവനയിൽ വിശദമാക്കുന്നത്

2 year old Masai giraffe dies during castration procedure in Toronto

ടൊറന്റോ: വന്ധ്യംകരിക്കൽ ശസ്ത്രക്രിയയ്ക്കിടെ 2 വയസുള്ള ജിറാഫിന്  ദാരുണാന്ത്യം. അനസ്തേഷ്യ നൽകിയതിലെ തകരാറിനെ തുടർന്നാണ് ദാരുണ സംഭവം. കാനഡയിലെ ടൊറന്റോയിലാണ് സംഭവം. ടോറന്റോയിലെ മൃഗശാല അധികൃതരാണ് വ്യാഴാഴ്ച മസായ് ജിറാഫ് ഇനത്തിലെ രണ്ട് വയസുകാരൻ 'മാടു'വിന്റെ മരണ വാർത്ത പങ്കുവച്ചത്. മാസങ്ങൾ നീണ്ട നിരീക്ഷണത്തിനൊടുവിൽ നടത്തിയ ശസ്ത്രക്രിയയാണ് പാളിയതെന്നാണ് മൃഗശാല അധികൃതർ വിശദമാക്കുന്നത്. 

ശസ്ത്രക്രിയ പുരോഗമിക്കുന്നതിനിടെയാണ് 'മാടു' മരണത്തിന് കീഴടങ്ങിയതെന്നും മൃഗശാലയ്ക്കുണ്ടായ നഷ്ടത്തിൽ ഏറെ വേദനയിലാണെന്നുമാണ് അധികൃതർ പ്രസ്താവനയിൽ വിശദമാക്കുന്നത്. നട്ടെല്ലുള്ള വലിയ ജീവികളിൽ അനസ്തേഷ്യ നൽകുന്നത് അപകടകരമാണെന്ന് അറിഞ്ഞുകൊണ്ടാണ്  ഇത്തരം ശസ്ത്രക്രിയകൾ നടത്താറുള്ളതെന്നും മാടുവിനുണ്ടായ ദാരുണാന്ത്യത്തിൽ മൃഗശാലയിലെ മുഴുവൻ ജീവനക്കാരും അതീവ ദുഖത്തിലാണുള്ളതെന്നും മൃഗശാല അധികൃതർ പ്രസ്താവനയിൽ വിശദമാക്കുന്നു. ജിറാഫിനെ പോസ്റ്റുമോർട്ടം ചെയ്യുമെന്നും അധികൃതർ വിശദമാക്കി. 

ജിറാഫിനെ വന്ധ്യംകരിക്കേണ്ടത് അത്യാവശ്യമായിരുന്നുവെന്നാണ് മൃഗശാല അധികൃതർ വിശദമാക്കുന്നത്. കാലിൽ പരിക്കേറ്റ 'മാടു'വിനെ മറ്റൊരു കൂട്ടിലേക്ക് മാറ്റുന്നതിലെ സാങ്കേതിക ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് അമ്മ ജിറാഫിനും സഹോദരങ്ങൾക്കൊപ്പം വിടാൻ വേണ്ടിയായിരുന്നു ശസ്ത്രക്രിയ തീരുമാനമെന്നും മൃഗശാല അധികൃതർ വിശദീകരിക്കുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

Latest Videos
Follow Us:
Download App:
  • android
  • ios