മൊബൈൽഫോൺ പോലുമില്ല, 1940 -കളിലെ ജീവിതം ജീവിച്ച് 19 -കാരൻ

'തനിക്കെപ്പോഴും ചരിത്രത്തോട് വലിയ താല്പര്യമായിരുന്നു. മുതുമുത്തച്ഛന്റെ ശേഖരത്തിലേ ജേണലുകളെല്ലാം താൻ വായിക്കുമായിരുന്നു. ആ കാലത്തിലെ എല്ലാം തനിക്ക് ഇഷ്ടമാണ്.'

19 year old living life like its 1940 story of Callum Grubb rlp

1940 -കളിലെ പോലെ ജീവിച്ച് സ്വന്തം നാട്ടിൽ സെലിബ്രിറ്റി ആയിത്തീർന്ന ഒരു 19 -കാരനുണ്ട് അങ്ങ് ഫൈഫിലെ കിർക്ക്‌കാൽഡിയിൽ. കല്ലം ഗ്രബ്ബ് എന്നാണ് ഈ 19 -കാരന്റെ പേര്. ഒരു വിന്റേജ് കാറിലാണ് ആളുടെ യാത്ര. പോരാത്തതിന് വീട്ടിലുള്ള എല്ലാ സാധനങ്ങളും 40 -കളെ അനുസ്മരിപ്പിക്കുന്നതാണ്. അതുകൊണ്ടും തീർന്നില്ല, സ്വന്തമായി ഒരു മൊബൈൽഫോൺ പോലും ​ഗ്രബ്ബ് ഉപയോ​ഗിക്കുന്നില്ല. 

85 വർഷം പഴക്കമുള്ള ഓസ്റ്റിൻ കേംബ്രിഡ്ജ് കാറാണ് ​ഗ്രബ്ബ് ഉപയോ​ഗിക്കുന്നത്. 1940 -കളിലേതിന് സമാനമായ വസ്ത്രങ്ങളാണ് അവൻ ധരിക്കുന്നത്. അതുപോലെ തന്നെ ഓയിൽ ലാംപുകളടക്കം അന്നത്തെ കാലത്തെ പല വസ്തുക്കളും കഷ്ടപ്പെട്ട് ശേഖരിക്കുക കൂടി ചെയ്യുന്നുണ്ട് ​ഗ്രബ്ബ്. സെക്കൻഡറി സ്കൂളിൽ പഠിക്കുമ്പോഴാണത്രെ ​ഗ്രബ്ബിന് ഇങ്ങനെ 1940 -കളിലേത് പോലുള്ള ഒരു ജീവിതം നയിക്കണമെന്ന വിചിത്രമായ ആ​ഗ്രഹം തോന്നുന്നത്. 

തനിക്കെപ്പോഴും ചരിത്രത്തോട് വലിയ താല്പര്യമായിരുന്നു. മുതുമുത്തച്ഛന്റെ ശേഖരത്തിലേ ജേണലുകളെല്ലാം താൻ വായിക്കുമായിരുന്നു. ആ കാലത്തിലെ എല്ലാം തനിക്ക് ഇഷ്ടമാണ്. എന്നാൽ, ഇന്നത്തെ ഒരു പാട്ടുകാരന്റെ പേര് ചോദിച്ചാൽ തനിക്ക് പറയാൻ സാധിക്കണം എന്നില്ല എന്നാണ് ​ഗ്രബ്ബ് പറഞ്ഞത്. മുത്തച്ഛൻ മരിച്ചപ്പോൾ ​ഗ്രബ്ബ് മുത്തശ്ശിയെ നോക്കുന്നതിനായി അവർക്കൊപ്പം താമസം മാറി. ഇന്ന് ആ വീട്ടിൽ ​ഗ്രബ്ബ് ശേഖരിച്ച് വച്ചിരിക്കുന്ന അനേകം പഴയ വസ്തുക്കൾ കാണാം. 

അത്തരം വസ്തുക്കൾ വാങ്ങുന്നതിന് വേണ്ടി ഒരുപാട് പണവും ​ഗ്രബ്ബ് ചെലവഴിക്കുന്നുണ്ട്. തന്റെയീ കാർ വാങ്ങാൻ പതിനൊന്നോ പന്ത്രണ്ടോ വയസ്സുള്ളപ്പോൾ തന്നെ താൻ തീരുമാനിച്ചിരുന്നു. അതിനായി പണം അന്ന് മുതൽ സേവ് ചെയ്ത് തുടങ്ങി. അങ്ങനെയാണ് ഈ കാർ വാങ്ങുന്നത് എന്നും ​ഗ്രബ്ബ് പറയുന്നു. ഏതായാലും, ഈ വ്യത്യസ്തമായ ജീവിതരീതി കൊണ്ട് തന്നെ ​ഗ്രബ്ബ് ഇന്ന് ആ നാട്ടിലെ അറിയപ്പെടുന്നൊരാളാണ്. 

വായിക്കാം: ഒരു കത്ത് മേൽവിലാസക്കാരനെ തേടി എത്തിയത് 42 വർഷങ്ങൾക്ക് ശേഷം..!

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം: 

ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ തത്സമയം കാണാം

Latest Videos
Follow Us:
Download App:
  • android
  • ios