ഉറങ്ങിക്കിടന്ന അമ്മയ്ക്കരികിൽ നിന്നും 19 കാരി നവജാതശിശുവിനെ മോഷ്ടിച്ച് കടന്നു !

പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ രീതിയിൽ ഒരു യുവതി ആശുപത്രിയിലേക്ക് വലിയൊരു ബാഗുമായി വരുന്നതും അധികം വൈകാതെ തന്നെ പുറത്തേക്ക് പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയത്. 

19-year-old girl stole a newborn from her sleeping mother bkg

റങ്ങിക്കിടന്ന അമ്മയ്ക്ക് അരികിൽ നിന്നും നവജാത ശിശുവിനെ മോഷ്ടിച്ച് കടന്നുകളഞ്ഞ 19 കാരി പിടിയിൽ. ബ്രസീലിലെ റിയോ ഡി ജനീറോയിലെ മുനിസിപ്പൽ ആശുപത്രിയിൽ കഴിഞ്ഞ ബുധനാഴ്ചയാണ് സംഭവം റിപ്പോർട്ട് ചെയ്തത്. ബുധനാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് ഉറങ്ങിക്കിടന്ന അമ്മയ്ക്ക് അരികിൽ നിന്നും  യുവതി കുഞ്ഞിനെ മോഷ്ടിച്ച് കടന്നത്. വലിയ ബാഗിനുള്ളിൽ ആക്കിയാണ് കുഞ്ഞിനെ യുവതി ആശുപത്രിയിൽ നിന്നും കടത്തിയത്. തുടർന്ന് നടത്തിയ അന്വേഷണത്തിൽ യുവതിയെ കണ്ടെത്തിയ പോലീസ് കുഞ്ഞിനെ രക്ഷിതാക്കൾക്ക് തിരികെ ഏൽപ്പിച്ചു.

ഇവിടെ ഗര്‍ഭിണികള്‍ പ്രസവിക്കില്ല, മരിക്കുന്നത് 'നിയമവിരുദ്ധവും'; എന്നാല്‍, ടൂറിസ്റ്റുകള്‍ക്ക് സുസ്വാഗതം !

ബ്രസീൽ സ്വദേശികളായ നിവിയ റബെലോയുടെയും ഭർത്താവ് മാത്യൂസ് കുൻഹയുംടെയും കുഞ്ഞിനെയാണ് തട്ടിക്കൊണ്ടു പോയത്. ക്യൂനെ മലക്യാസ് എന്ന 19 കാരിയാണ് ആശുപത്രികുള്ളിൽ കയറി കുഞ്ഞിനെ മോഷ്ടിച്ചത്. കുഞ്ഞിനെ നഷ്ടമായി എന്ന് അറിഞ്ഞ ഉടൻതന്നെ മാതാപിതാക്കൾ ആശുപത്രി അധികൃതരെ വിവരം അറിയിച്ചു. തുടർന്ന് പോലീസ് ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിലാണ് സംശയാസ്പദമായ രീതിയിൽ ഒരു യുവതി ആശുപത്രിയിലേക്ക് വലിയൊരു ബാഗുമായി വരുന്നതും അധികം വൈകാതെ തന്നെ പുറത്തേക്ക് പോകുന്നതും സിസിടിവി ദൃശ്യങ്ങളിൽ കണ്ടെത്തിയത്. തുടർന്ന് പോലീസ് യുവതിയുടെ വീട്ടിലെത്തി പരിശോധന നടത്തിയപ്പോള്‍, കുഞ്ഞ് വീട്ടിലുണ്ടായിരുന്നു. ബുധനാഴ്ച രാവിലെ 9 മണിയോടെ കുഞ്ഞിനെ മാതാപിതാക്കൾക്ക് തിരികെ ഏൽപ്പിച്ചു. 

മോഷണം ആരോപിച്ച് യുവതികളുടെ പര്‍ദ്ദ ഊരുന്ന വീഡിയോ വൈറല്‍ ! സോഷ്യല്‍ മീഡിയോയില്‍ വലിയ ചര്‍ച്ച

19 കാരിയായ പെൺകുട്ടിക്കെതിരെ കുട്ടിയെ  തട്ടിക്കൊണ്ട് പോയതിന് പോലീസ് കേസെടുത്തു. ക്യൂനെ മലക്യാസ് കുട്ടിയെ തട്ടിക്കൊണ്ട് പോകാനായി ആശുപത്രി വാർഡിൽ കയറുമ്പോൾ അവിടെ മറ്റ് നാല് നവജാത ശിശുക്കളും അവരുടെ അമ്മമാരും ഉണ്ടായിരുന്നു. എല്ലാവരും നല്ല ഉറക്കമായിരുന്നതിനാൽ കുഞ്ഞിനെ തട്ടിയെടുത്ത വിവരം ആരും അറിഞ്ഞില്ല. പിന്നീട് ഉറക്കം ഉണർന്നപ്പോഴാണ് കുഞ്ഞ് അരികിൽ ഇല്ലെന്ന് അമ്മ തിരിച്ചറിയുന്നത്. അപകടങ്ങൾ ഒന്നും കൂടാതെ തങ്ങളുടെ കുഞ്ഞിനെ തിരികെ കിട്ടിയ സന്തോഷത്തിലാണ് ഇപ്പോൾ നിവിയ റബെലോയും ഭർത്താവ് മാത്യൂസ് കുൻഹയും.

15 വര്‍ഷം നീണ്ട 'പ്രതികാരം', തുടക്കം ഒരു അപമാനത്തില്‍ നിന്ന്; കഥ പറഞ്ഞ് ടിക്ടോക്ക് സ്റ്റാര്‍ !

Latest Videos
Follow Us:
Download App:
  • android
  • ios