Asianet News MalayalamAsianet News Malayalam

ലെസ്ബിയൻ ലൈംഗികതയുടെ അതിപ്രസരം; ഛർദ്ദിച്ച്, തലകറങ്ങി നാടകം കണ്ടിറങ്ങിയവർ, ചികിത്സ തേടിയത് 18 പേർ


രക്തവും ലൈംഗീകതാതിപ്രസരവും സ്റ്റേജിലെത്തിയപ്പോള്‍ അത് കണ്ടിരിക്കാന്‍ പല കാഴ്ചക്കാര്‍ക്കും കഴിഞ്ഞില്ല. ചിലര്‍ ഛർദ്ദിച്ചു. മറ്റ് ചിലര്‍ക്ക് തലകറങ്ങി. 

18 people who watched lesbian sex scenes in the play sought medical attention
Author
First Published Oct 11, 2024, 3:27 PM IST | Last Updated Oct 11, 2024, 4:25 PM IST

രു സിനിമ അല്ലെങ്കില്‍ നാടകം കണ്ട് ഭയന്ന് നിലവിളിക്കുന്നത് സ്വാഭാവികമാണ്. അത് കാണുന്ന സമയത്ത് നമ്മള്‍ ആ കാഴ്ചയുമായി എത്ര താദാത്മ്യപ്പെടുന്നു എന്നതിനനുസരിച്ചാകും ഇത്തരം അനുഭവങ്ങള്‍ കാഴ്ചക്കാരനില്‍ ഉണ്ടാക്കുക. എന്നാല്‍ ജർമ്മനിയില്‍ ഒരു ലെസ്ബിയന്‍ നാടകം കണ്ട 18 ഓളം പേര്‍ വൈദ്യസഹായം തേടിയെന്ന വാര്‍ത്തയാണ് പുറത്ത് വരുന്നത്. ലെസ്ബിയൻ ലൈംഗികത, യഥാർത്ഥ രക്തം, നഗ്നരായി റോളർ - സ്കേറ്റിംഗ് നടത്തുന്ന കന്യാസ്ത്രീകൾ തുടങ്ങിയ രംഗങ്ങള്‍ അവതരിപ്പിച്ച നാടകം കണ്ട 18 ഓളം പേരാണ് വൈദ്യ സഹായം തേടിയതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. 

സംഗീതസംവിധായകൻ പോൾ ഹിൻഡെമിത്ത് സംഘടിപ്പിച്ച 'സാൻക്താ സൂസന്ന' എന്ന റാഡിക്കൽ ഫെമിനിസ്റ്റ് ഓപ്പറയുടെ കാഴ്ചക്കാരായെത്തിയവരെയാണ് ഛർദ്ദി, മനംപുരട്ടൽ, തലകറക്കം തുടങ്ങിയ ശാരീരിക അസ്വസ്ഥതകൾ അനുഭവപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. കഴിഞ്ഞ ഒക്ടോബർ 5-ന് ജർമ്മനിയിലെ സ്റ്റട്ട്ഗാർട്ടിൽ അരങ്ങേറിയ പ്രകടനത്തിനിടയിലാണ് സംഭവം.  നവംബർ 3 വരെ നടക്കുന്ന ഓപ്പറയുടെ 7 അവതരണങ്ങൾ കൂടി ഇനിയും അവശേഷിക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 

തന്‍റെ കുട്ടിയുടെ രക്ഷിതാവാകാൻ പങ്കാളിയെ തേടി സിംഗിൾ മദർ; സോഷ്യല്‍ മീഡിയയില്‍ സജീവ ചര്‍ച്ച

പച്ച നിറമുള്ള ചര്‍മ്മം, അന്ധത; ചൊവ്വയിലെ ജീവിതം മനുഷ്യ ശരീരത്തില്‍ വലിയ മാറ്റങ്ങള്‍ സൃഷ്ടിക്കുമെന്ന് പഠനം

1921-ൽ ആരംഭിച്ചതാണ് ഈ ഏകാംഗ ഓപ്പറ. 100 വർഷങ്ങൾക്ക് ശേഷം, ഇത് ആദ്യമായാണ് ഇപ്പോൾ അവതരിപ്പിക്കപ്പെടുന്നത്. യഥാർത്ഥ ലൈംഗിക പ്രവർത്തികൾ, വേദനാജനകമായ സ്റ്റണ്ടുകൾ, യഥാർത്ഥവും വ്യാജവുമായ രക്തം, ശരീരത്തിലെ മുറിവുകളും കുത്തിവയ്പ്പുകൾ  തുടങ്ങിയ രംഗങ്ങളൊക്കെ സ്റ്റേജിൽ അവതരിപ്പിക്കപ്പെട്ടപ്പോഴാണ് കാണികളായി എത്തിയവരിൽ ഏതാനും പേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടത്. 18 പേർ അസ്വസ്ഥത പ്രകടിപ്പിക്കുകയും ഇവരിൽ മൂന്നുപേർ ഡോക്ടറുടെ സഹായം തേടുകയും ചെയ്തു. 

ടീച്ചറുടെ കാലില്‍ കയറി നിന്ന് മസാജ് ചെയ്യുന്ന കുട്ടിയുടെ വീഡിയോ; ഇതെന്തെന്ന് ചോദിച്ച് സോഷ്യല്‍ മീഡിയ

ഫ്‌ളോറന്‍റീന ഹോൾസിംഗർ എന്ന തീവ്ര പെർഫോമൻസ് ആർട്ടിസ്റ്റാണ് വിവാദ ഓപ്പറയുടെ രൂപീകരണത്തിന് പിന്നിൽ. പ്രേക്ഷകർ അനുഭവിച്ച ബുദ്ധിമുട്ടുകൾക്ക് തങ്ങൾ ഉത്തരവാദികളല്ലെന്ന് ഓപ്പറ റണ്ണർമാർ പറഞ്ഞതായാണ്  ഡെയിലി മെയിൽ റിപ്പോർട്ട് ചെയ്യുന്നത്. ഓപ്പറയ്ക്കിടെ, കേന്ദ്ര കഥാപാത്രമായ സൂസന്ന തന്‍റെ ലൈംഗികത കണ്ടെത്തുന്നതും തുടർന്ന് നടക്കുന്ന സംഭവ വികാസങ്ങളുമാണ് ഈ ദൃശ്യവിഷ്കരണത്തിൽ ഉള്ളത്. "അതിർത്തികൾ പര്യവേക്ഷണം ചെയ്യുകയും സന്തോഷത്തോടെ അവയെ മറികടക്കുകയും ചെയ്തു കൊണ്ട് ഈ പ്രകടനം കലയുടെ കേന്ദ്ര ദൗത്യം നിറവേറ്റിയെന്നാണ്  ഓപ്പറയുടെ കലാസംവിധായകൻ വിക്ടർ ഷോണർ അഭിപ്രായപ്പെട്ടത്.

ഇതെന്ത് കല്യാണക്കുറിയോ അതോ...; വിദ്യാര്‍ത്ഥിയുടെ ഉത്തര കടലാസ് കണ്ട് ഞെട്ടിയത് സോഷ്യല്‍ മീഡിയ, വീഡിയോ വൈറൽ
 

Latest Videos
Follow Us:
Download App:
  • android
  • ios